ധനുഷിന്റെ കിടപ്പറ ദൃശ്യങ്ങളല്ല ഇനി പ്രശ്‌നം... ആ കാക്കപ്പുള്ളികള്‍ മായ്ച്ച് കളഞ്ഞതോ? അച്ഛനാര്?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ചെന്നൈ: ഗായികയും റേഡിയോ ജോക്കിയും ആയ സുചിത്രയെ ധനുഷും അനിരുദ്ധും ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. അതിന് ശേഷം ധനുഷിന്റേതെന്ന പേരില്‍ കുറേയേറെ കിടപ്പറ രംഗങ്ങള്‍ സുചിലീക്‌സ് പുറത്ത് വിടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല പ്രശ്‌നം. ധനുഷിന്റെ പിതൃത്വം അവകാശപ്പെട്ട് മധുരൈ ദമ്പതിമാര്‍ രംഗത്തെത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

ധനുഷിന്റെ ശരീരത്തിലെ ജന്മനാല്‍ ഉള്ള അടയാളങ്ങള്‍ മായ്ച്ച് കളയാന്‍ ശ്രമം നടത്തിയെന്നാണ് പുതിയെ കണ്ടെത്തല്‍. അപ്പോള്‍ മധുരൈ ദമ്പതിമാര്‍ പറഞ്ഞതെല്ലാം ശരിയാണോ? ധനുഷ് ശരിക്കും ആരുടെ മകനാണ്? ഈ റിപ്പോർട്ട് ശരിയാണോ?

ധനുഷിന്റെ വിധി

പിതൃത്വ പ്രശ്‌നം ഉന്നയിച്ച് മധുരൈ ദമ്പതിമാര്‍ കോടതിയെ സമീപിച്ചിരിക്കവെയാണ് സുചിത്ര കാര്‍ത്തിക് ധനുഷിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ധനുഷും അനിരുദ്ധം ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു സുചിത്രയുടെ ആരോപണം.

മധുരൈ ദമ്പതിമാര്‍

മധുരൈ സ്വദേശികളായ കതിരേശനും മീനാക്ഷിയും ആണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്. ചെറുപ്പത്തില്‍ നാടുവിട്ട് പോയ മകനാണ് ധനുഷ് എന്നും തങ്ങള്‍ക്ക് മാസം 65000 രൂപ ജീവനാംശം നല്‍കണം എന്നും ആണ് ഇവര്‍ പറയുന്നത്.

അപ്പോള്‍ കസ്തൂരി രാജയോ?

സംവിധായകനായ കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും രണ്ടാമത്തെ മകന്‍ എന്ന രീതിയിലാണ് ധനുഷ് അറിയപ്പെടുന്നത്. ഈ രീതിയില്‍ തന്നെ ആയിരുന്നു തമിഴ് സിനിമയില്‍ ധനുഷ് അരങ്ങേറ്റം കുറിച്ചതും.

കോടതിയില്‍ കളിമാറുന്നു

തുടക്കത്തില്‍ വെറും ഒരു അവകാശവാദം എന്ന് മാത്രം കരുതിയ കാര്യം കോടതിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ ഗൗരവപ്പെട്ടതായി മാറി. വലിയ നിയമ വ്യവഹാരങ്ങളിലേക്കാണ് ഇത് നീളുന്നത്.

സര്‍ട്ടിഫിക്കറ്റുകള്‍

മധുരൈ ദമ്പതിമാര്‍ ധനുഷിന്റേതെന്ന പേരില്‍ ജനന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കിയിരുന്നു. ഇതിന് ബദലായി ധനുഷും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി. എന്നാല്‍ അതെല്ലാം വ്യാജമാണെന്നായിരുന്നു മധുരൈ ദമ്പതിമാരുടെ വാദം.

സര്‍ട്ടിഫിക്കറ്റുകളിലെ ആശയക്കുഴപ്പം

ധനുഷ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളില്‍ ഉണ്ടായ ചില ആശയക്കുഴപ്പങ്ങള്‍ കൂടുതല്‍ സംശയങ്ങളിലേക്കാണ് നയിച്ചത്. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന വാദവും ഇതോടെ ശക്തമായി.

ജന്മനാല്‍ ഉള്ള അടയാളങ്ങള്‍

ജനന സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞതുപോലെയുള്ള ജന്മനാല്‍ ഉള്ള അടയാളങ്ങളും പരിശോധിക്കപ്പെട്ടു. ഇതിന്റെ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ കോളിളക്കം സൃഷ്ടിക്കുന്നത്.

കൈയ്യിലും കഴുത്തിലും കാക്കപ്പുള്ളി

ധനുഷിന്റെ കൈയ്യിലും കഴുത്തിലും കാക്കപ്പുള്ളിയുണ്ടെന്നായിരുന്നു മധുരൈ ദമ്പതിമാരുടെ അകാശവാദം. എന്നാല്‍ ഇത് ധനുഷ് നിഷേധിച്ചിരുന്നു.

രണ്ട് കാക്കപ്പുള്ളികള്‍ മായ്ച്ചു?

ധനുഷിന്റെ ശരീരത്തിലെ രണ്ട് ജന്മ അടയാളങ്ങള്‍ മായ്ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ് പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരു ചെറിയ കാക്കപ്പുള്ളിയും ഒരു വലിയ കാക്കപ്പുള്ളിയും ആണ് ഇത്തരത്തില്‍ ലേസര്‍ ചികിത്സയിലൂടെ മായ്ക്കാന്‍ ശ്രമിച്ചിട്ടുള്ളത്.

അപ്പോള്‍ അവര്‍ പറഞ്ഞത് ശരിയോ?

മധുരൈ ദമ്പതിമാര്‍ പറഞ്ഞത് ശരിയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അവര്‍ പറഞ്ഞ കാക്കപ്പുള്ളികള്‍ ആണോ ധനുഷിന്റെ ശരീരത്തില്‍ നിന്ന് മായ്ച്ച് കളഞ്ഞത്? കോടതി എന്തായലും മാര്‍ച്ച് 27 ന് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍

സ്‌കൂള്‍ പഠനകാലത്താണ് മകന്‍ നാട് വിട്ട് പോയത് എന്നാണ് മധുരൈ ദമ്പതിമാരുടെ വാദം. സിനിമയോടുള്ള അഭിനിവേശം മൂലം ചെന്നൈയിലേക്ക് മകന്‍ ഓടിപ്പോയി എന്നാണ് ഇവര്‍ പറയുന്നത്.

സിനിമ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു

ധനുഷിന്റെ സിനിമകള്‍ കണ്ടപ്പോഴാണ് അത് തങ്ങളുടെ മകനാണെന്ന് തിരിച്ചറിഞ്ഞത്. ചെന്നൈയില്‍ പോയി ധനുഷിനെ കാണാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും ഇവര്‍ പറയുന്നു.

ഡിഎന്‍എ പരിശോധന

പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണം എന്നാണ് കതിരേശന്‍-മീനാക്ഷി ദമ്പതിമാരുടെ ആവശ്യം. എന്നാല്‍ ധനുഷ് ഇതിനോട് അനുകൂലമായിട്ടല്ല പ്രതികരിച്ചത് എന്നതും സംശയം ജനിപ്പിക്കുന്നുണ്ട്.

മകനെയല്ല വേണ്ടത്... പണം ആണ്

കതിരേശന്‍- മീനാക്ഷി ദമ്പതിമാര്‍ കേസ് നടത്തി മകനെ തിരികെ കൂട്ടാന്‍ ഇറങ്ങിയതല്ല എന്നതും ശ്രദ്ധേയമാണ്. തങ്ങള്‍ക്ക് എല്ലാ മാസവും ചെലവിനായി 65,000 രൂപ നല്‍കണം എന്നാണ് ഇവരുടെ ആവശ്യം.

ആ റിപ്പോര്‍ട്ട് വ്യാജമോ?

ധനുഷ് കാക്കപ്പുള്ളികള്‍ മായ്ച്ചു എന്ന റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ചില തമിഴ് മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം.

ഒന്നും മായ്ച്ചിട്ടില്ലത്രെ

ധനുഷ് കാക്കപ്പുള്ളികള്‍ മായ്ച്ചുകളഞ്ഞു എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജയും മീനാക്ഷി സുന്ദരവും വ്യക്തമാക്കുന്നത്. എന്നാല്‍ ദേശീയ മാധ്യമങ്ങളെല്ലാം തന്നെ മറിച്ചാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രജനീകാന്തിന്റെ മരുമകന്‍

വളരെ പെട്ടെന്നായിരുന്നു ധനുഷ് തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ആയി ഉയര്‍ന്നുവന്നത്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യയെ ആണ് ധനുഷ് വിവാഹം കഴിച്ചത്.

വിവാദങ്ങള്‍ ഒഴിയാതെ

പിതൃത്വ വിവാദത്തിന് തൊട്ടുപിറകെയാണ് സുചിത്രയുടെ ബലാത്സംഗ ആരോപണം വന്നത്. അതിന് ശേഷം സുചിലീക്‌സ് എന്ന പേരില്‍ ധനുഷിന്റെ വ്യാജ വീഡിയോകള്‍ പുറത്തിറയങ്ങിയിരുന്നു.

നടിമാര്‍ക്കൊപ്പം

ധനുഷും തൃഷയും ഒരുമിച്ചുള്ള ചില സ്വകാര്യ ചിത്രങ്ങളായിരുന്നു ആദ്യം സുചിത്ര പുറത്ത് വിട്ടത്. അമല പോളും ധനുഷും ഒരുമിച്ചുള്ള വീഡിയോ പുറത്ത് വിടും എന്ന ഭീഷണിയും സുചിത്ര മുഴക്കിയിരുന്നു.

കാത്തിരുന്ന് കാണാം

ധനുഷ് ശരിക്കും ആരുടെ മകനാണ്? കസ്തൂരി രാജയുടേതോ അതോ കതിരേശന്റേതോ? ഒടുവില്‍ ഡിഎന്‍എ പരിശോധന തന്നെ നടത്തേണ്ടി വരുമോ താരത്തിന്റെ പിതൃത്വം തെളിയിക്കാന്‍?

English summary
Dhanush Paternity Case: Birthmarks removed from body or not?
Please Wait while comments are loading...