• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നയൻതാരയെ പൊതുവേദിയിൽ അപമാനിച്ചു; നടൻ രാധാരവിയെ ഡിഎംകെ സസ്പെൻഡ് ചെയ്തു

ചെന്നൈ: നടി നയൻതാരയ്ക്കെതിരെ പൊതുവേദിയിൽ അപകീർത്തികരമായ പരാമർശം നടത്തിയ നടൻ രാധാ രവിയെ ഡിഎംകെ സസ്പെന്റ് ചെയ്തു. നയൻതാര അഭിനയിച്ച കൊലൈയുതിർ കാലം എന്ന തമിഴ് ചിത്രത്തിന്ഡറെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽവെച്ചായിരുന്നു നയൻ താരയെ അധിക്ഷേപിച്ച് രാധാ രവി സംസാരിച്ചത്.

മഹാരാഷ്ട്രയിൽ വമ്പൻ സ്രാവുകൾ കോൺഗ്രസ് വിടുന്നു; മുൻ കേന്ദ്രമന്ത്രി രാജിവെച്ചു

തമിഴ്നാടിനെ പിടിച്ചുകുലുക്കിയ പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും താരം വിവാദ പരാമർശം നടത്തിയതോടെ രാധാ രവിക്കെതിര വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്നാണ് താരത്തെ സസ്പെൻഡ് ചെയ്യാൻ ഡിഎംകെ നേതൃത്വം തീരുമാനിച്ചത്.

മുൻപും ആരോപണങ്ങൾ

മുൻപും ആരോപണങ്ങൾ

തമിഴ്നാട്ടിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് യൂണിയൻ അധ്യക്ഷനായ രാധാ രവിക്കെതിരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരായ പരാമർശങ്ങളെ തുടർന്ന് നിരവധി തവണ വിവാദങ്ങളിൽ അകപ്പെട്ട താരമാണ് രാധാ രവി.

വിവാദ പരാമർശം

വിവാദ പരാമർശം

നയൻതാരയുടെ വ്യക്തി ജീവിതത്തെയടക്കം കടന്നാക്രമിച്ചായിരുന്നു രാധാ രവി ചടങ്ങിൽ സംസാരിച്ചത്. നയൻതാര ഇപ്പോൾ ഒരു താരമാണ്, നിങ്ങൾ അവരെ ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കുന്നു. ചിലർ അവരെ പുരട്ച്ചി തലൈവർ എംജിആറിനോടും നടികർ തിലകം ശിവാജി ഗണേശനോടും താരതമ്യം ചെയ്യാറുണ്ട്.

അങ്ങനെ വിളിക്കരുത്

അങ്ങനെ വിളിക്കരുത്

നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്നൊന്നും വിളിക്കരുത്. ശിവാജി ഗണേശനും എംജിആറിനുമൊപ്പം നയൻതാരയെ താരതമ്യം ചെയ്യുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. നയൻതാരയുടെ കാര്യങ്ങളൊക്കെ എല്ലാവർക്കു അറിയാം. എങ്കിലും തമിഴകത്ത് അവർ വലിയ താരം തന്നെയാണ്.

പെട്ടെന്ന് മറക്കുന്നവർ

പെട്ടെന്ന് മറക്കുന്നവർ

തമിഴ്മക്കൾ മൂന്നാല് ദിവസം മാത്രമെ എല്ലാം ഓർത്തുവയ്ക്കു. പെട്ടെന്ന് മറന്നുപോകുന്നതാണ് അവരുടെ സ്വഭാവം. അതുകൊണ്ട് തന്നെ മുമ്പ് കേട്ടതൊന്നും അവർ ഓർത്തുവയ്ക്കാറില്ലെന്നും രാധാ രവി പറയുന്നു.

 സീതയായും പ്രേതമായും

സീതയായും പ്രേതമായും

ഒരേ സമയം പ്രേതമായും സീതയായും നയൻതാര അഭിനയിക്കും. എന്നാൽ മുമ്പൊക്കെ അങ്ങനെ ആയിരുന്നില്ല. കെ ആർ വിജയയെ പോലുള്ളവരായിരുന്നു അതുപോലുള്ള വേഷങ്ങൾ ചെയ്തിരുന്നത്. ഇപ്പോൾ അതൊക്കെ ആർക്ക് വേണമെങ്കിലും ചെയ്യാമെന്നുള്ള അവസ്ഥയാണെന്നും നയൻതാരയെ വിമർശിച്ച് രാധാ രവി പറഞ്ഞിരുന്നു.പ്രസംഗത്തിലുടനീളം നയൻതാരയുടെ വ്യക്തിജീവിതം അടക്കം പരാമർശിച്ച് രാധാരവി വിമർശനം ഉന്നയിക്കുകയായിരുന്നു.

പ്രതിഷേധം

പ്രതിഷേധം

പ്രസംഗം വൈറലായതോടെ സിനിമാ മേഖലയിൽ നിന്നടക്കം രാധാ രവിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയ വിഘ്നേശ് ശിവനും, ഗായിക ചിന്മയയുമെല്ലാം നടപടി ആവശ്യപ്പെട്ടിരുന്നു. ഇയാളെ പോലെ വലിയ കുടുംബത്തിൽ നിന്നുവരുന്ന വൃത്തികെട്ടവനെതിരെ നടപടിയെടുക്കാൻ എന്താണ് വൈകുന്നത്. കുറച്ച് ശ്രദ്ധ കിട്ടാനായി ഇയാൾ ഇനിയും എന്തുവേണമെങ്കിലും പറയുമെന്ന് വിഘ്നേശ് വിമർശിച്ചു.

പൊള്ളാച്ചി പീഡനത്തിലും

പൊള്ളാച്ചി പീഡനത്തിലും

പൊള്ളാച്ചി സ്വദേശിനിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിലും രാധാ രവി നടത്തിയ പരാമർശം ഡിഎംകെയെ പ്രതിരോധത്തിലാക്കിയിരുന്നു. ചെറിയ സിനിമയും വലിയ സിനിമയും തമ്മിൽ എന്താണ് വ്യത്യാസം? ഒരാൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അത് ചെറിയ സിനിമ, പൊള്ളാച്ചിയിലെ പോലെ 40 പേർ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അത് വലിയ സിനിമാ എന്നായിരുന്നു വിവാദ പരാമർശം.

സസ്പെൻഷൻ

സസ്പെൻഷൻ

പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ചുമതലകളിൽ നിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറൽ സെക്രട്ടറി കെ അൻപഴകൻ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സിനിമാ സംഘടനയും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

വീഡിയോ

രാധാ രവിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ

English summary
dmk suspended actor radha ravi deregatory remarks against nayanthara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X