കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഒരു മാസം പ്രായമുള്ളപ്പോള്‍ നഷ്ടപ്പെട്ട മൂക്ക് 12ാം വയസ്സില്‍ വെച്ചുപിടിപ്പിച്ചു
ഇന്‍ഡോര്‍: ഡോക്ടര്‍മാരുടെ ചികിത്സാ പിഴവ് മൂലം ഒരു മാസം പ്രായമുള്ളപ്പോള്ഡ നഷ്ടപ്പെട്ട മൂന്ന് അരുണ്‍ പട്ടേല്‍ എന്ന കുട്ടിയ്ക്ക് വെച്ചുപിടിപ്പിച്ചത് 12ാം വയസ്സില്‍. വൈദ്യശാസ്ത്രത്തില്‍ ആദ്യമായാണ് പുതിയ മൂക്ക് വെച്ചുപിടിപ്പിക്കുന്നത്.
ഒരു മാസം പ്രായമുള്ള കുട്ടിയ്ക്ക് ചികിത്സയുടെ ഭാഗമായി നല്കിയ ഇന്ഞ്ചക്ഷനാണ് മൂക്ക് അപ്രത്യക്ഷമാകാന്‍ കാരണമായത്. മൂക്കിന്റെ സ്ഥാനത്ത് ദ്വാരം പോലും ഇല്ലാതെ അപ്രത്യക്ഷമാവുകയായിരുന്നു.
നാലു ഘട്ടങ്ങളിലായി ഒരു വര്‍ഷം സമയമെടുത്താണ് സര്‍ജറി ചെയതത്. സ്പെഷ്യല്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് മൂക്ക് വീണ്ടും വെച്ചുപിടിപ്പിച്ചത്.
ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അരുണ്‍. തന്നെ വിചിത്ര ജീവിയായി കണ്ടുക്കൊണ്ടിരുന്ന സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ ഇനി തല കുനികാത്തെ നടക്കാം എന്ന സന്തോഷത്തിലാണ് അരുണ്‍.