കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് സ്വന്തമാക്കിയവരെ ആശങ്കയിലാക്കിയ വാര്‍ത്തകള്‍ തെറ്റ്, പുതിയ നോട്ടിലേത് തെറ്റല്ല!

ആദ്യം ദോന്‍ ഹസാര്‍ രുപയാ എന്നും രണ്ടാമത് ദോന്‍ ഹസാര്‍ രുപയേ എന്നും അച്ചടിച്ചിട്ടുണ്ട്. ഇതിനെ ഹിന്ദിയാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും തെറ്റെന്ന് പറഞ്ഞത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : പുതുതായി പുറത്തിറക്കിയ 2000 നോട്ടില്‍ തെറ്റുകളുണ്ടെന്ന വാര്‍ത്തകള്‍ വ്യാജം. ഈ വാര്‍ത്തകള്‍ കേട്ട് ആശങ്കപ്പെട്ടവര്‍ക്ക് ആശ്വാസം. ദേവനാഗിരി ലിപിയില്‍ ദോന്‍ ഹസാര്‍ രുപയേ എന്നും ദോന്‍ ഹസാര്‍ രുപയാ എന്നും എഴുതിയതിനെയാണ് പലരും തെറ്റിദ്ധരിച്ചതത്രേ.

ഒരു വെബ്‌സൈറ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നോട്ടിന്റെ പിന്നിലാണ് തെറ്റ് വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടിന്റെ പിന്നില്‍ 15 ഭാഷകള്‍ എഴുതിയിരിക്കുന്നിടത്താണ് തെറ്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

mistake

മലയാളത്തില്‍ 2000 രൂപ എന്നെഴുതിയതിന് മുകളിലും താഴെയും ദോന്‍ ഹസാര്‍ എന്ന് രണ്ട് തവണ എഴുതിയിരിക്കുന്നതാണ് തെറ്റായി ചൂണ്ടിക്കാട്ടുന്നത്. ആദ്യം ദോന്‍ ഹസാര്‍ രുപയാ എന്നും രണ്ടാമത് ദോന്‍ ഹസാര്‍ രുപയേ എന്നും അച്ചടിച്ചിട്ടുണ്ട്. ഇതിനെ ഹിന്ദിയാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും തെറ്റെന്ന് പറഞ്ഞത്. വാര്‍ത്ത പരന്നതോടെ നോട്ട് പിന്‍വലിക്കുമോ എന്ന ആശങ്കയിലായി പലരും.ട്വിറ്ററിലൂടെയാണ് ഈ തെറ്റ് പലരും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അതേസമയം ദോന്‍ ഹസാര്‍ രുപയേ എന്നത് മറാത്തിയാണെന്നാണ് പറയുന്നത്. ദേവനാഗിരി ലിപിയില്‍ ഇത് ഇങ്ങനെയാണ് എഴുതുന്നതെന്നും പറയുന്നു. ഹിന്ദിക്കും മറാത്തിക്കും പുറമെ കൊങ്കണിയിലും ഇങ്ങനെ തന്നെയാണ് എഴുതുന്നതെന്നാണ് വിവരം. ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പറയുന്നു.

ഹിന്ദിയില്‍ മാത്രമല്ല ദേവനാഗിരി ലിപി ഉപയോഗിക്കുന്നതെന്നും മറാത്തി, നേപ്പാളി, കൊങ്കണി, സംസ്‌കൃത ഭാഷകള്‍ ഇതേ ലിപിയിലാണ് എഴുതുന്നതെന്നും അതിനാല്‍ അഞ്ച് തവണ ദേവനാഗിരി ലിപി നോട്ടില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും പറയുന്നു.

English summary
The so called ‘error’ is on the back side of the note is wrong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X