പ്രണയം, സെക്‌സ്, ഗര്‍ഭം, പ്രതികാരം; ജെയ്‌ഷെ മുഹമ്മദ് ഭീകരന്റെ വധത്തിനു പിന്നില്‍...സിനിമയെ വെല്ലും

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കഴിഞ്ഞ ദിവസമാണ് ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഖാലിദിനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. കശ്മീരിനെ വിറപ്പിച്ച ഭീകരന്റ വധത്തിനു പിന്നില്‍ സിനിമയെ വെല്ലും കഥയുണ്ട്. ഖാലിദിന്റെ കാമുകിമാരില്‍ ഒരാളായ ഇരുപത്കാരിയുടെ പ്രതികാരമാണ് ഖാലിന്റെ വധത്തില്‍ കലാശിച്ചത്.

പ്രണയവും സെക്്സും ഗര്‍ഭവും വഞ്ചനയും പ്രതികാരവുമടങ്ങുന്ന കഥയാണ് ഖാലിദിന്റെ വധത്തിനു പിന്നിലുള്ളത്. ഖാലിദ് പ്രണയിച്ച് വഞ്ചിച്ച പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈന്യം ഖാലിദിനെ കുടുക്കിയത്.

ഇരുപത് കാരിയുടെ അടങ്ങാത്ത പക

ഇരുപത് കാരിയുടെ അടങ്ങാത്ത പക

ഖാലിദിനെ കുടുക്കിയതിന് പിന്നില്‍ ഇരുപത്കാരിയായ കാമുകിയുടെ അടങ്ങാത്ത പകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. പ്രണയിച്ച് ഗര്‍ഭിണിയാക്കി വഞ്ചിച്ചതിലെ പ്രതികാരമായിട്ടാണ് കാമുകി ഖാലിദിനെ കുടുക്കാന്‍ സുരക്ഷാ സൈന്യത്തിന് സഹായം നല്‍കിയത്.

അവന്‍ ചാകണം

അവന്‍ ചാകണം

അവന്‍ ചാകണം എന്ന് പറഞ്ഞു കൊണ്ട് കഴിഞ്ഞ വര്‍ഷമാണ് 20കാരിയായ കശ്മീരി യുവതി പോലീസിനെ സമീപിക്കുന്നത്. ഖാലിദിന്റെ സങ്കേതത്തിലേക്ക് എത്താന്‍ താന്‍ സഹായിക്കാമെന്ന് അവള്‍ അറിയിക്കുകയായിരുന്നു. ബാക്കി നിങ്ങള്‍ നോക്കണമെന്നും അവള്‍ പോലീസിനോട് പറഞ്ഞു.

പിന്നാലെ സുരക്ഷാ സേന

പിന്നാലെ സുരക്ഷാ സേന

അന്നു മുതല്‍ സുരക്ഷാ സേന ഖാലിദിന് പിന്നാലെ ഉണ്ടായിരുന്നു. കാമുകിമാരെ കാണാന്‍ ഖാലിദ് ഒറ്റയ്ക്കാണ് വരുന്നത്. ഈ തിരിച്ചറിവില്‍ നിന്നാണ് കഴിഞ്ഞ ദിവസം വടക്കന്‍ കശ്മീരില്‍ വച്ച് സുരക്ഷാ സേന ഖാലിദിനെ കുടുക്കിയത്

നിരവധി പേരില്‍ ഒരാള്‍

നിരവധി പേരില്‍ ഒരാള്‍

ഖാലിദ് രാത്രി പങ്കിടുന്ന നിരവധി സ്ത്രീകളില്‍് ഒരാളാണെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി തകര്‍ന്ന് പോവുകയായിരുന്നു. ഇതോടെ വഞ്ചിച്ച ഖാലിദിനോട് പെണ്‍കുട്ടിക്ക് പക വര്‍ധിക്കുകയായിരുന്നു.

ഗര്‍ഭിണിയാണെന്ന അറിയിച്ചപ്പോള്‍

ഗര്‍ഭിണിയാണെന്ന അറിയിച്ചപ്പോള്‍

ഒരു വര്‍ഷം മുമ്പ് വളരെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും താന്‍ ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി അറിയിച്ചപ്പോള്‍ ഖാലിദിന്റെ പ്രതികരണം പെണ്‍കുട്ടിയുടെ ഹൃദയം തകര്‍ത്തു. കുഞ്ഞിനോ അവള്‍ക്കോ തന്നില്‍ നിന്ന് ഒന്നും ലഭിക്കില്ലെന്ന് ഖാലിദ് അറിയിക്കുകയായിരുന്നു.

ഗര്‍ഭഛിദ്രം

ഗര്‍ഭഛിദ്രം

ഖാലിദ് കൈയ്യൊഴിഞ്ഞതോടെ പഞ്ചാബിലെ ജലന്ധറില്‍ പോയി പെണ്‍കുട്ടി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയില്‍ പ്രതികാരം വര്‍ധിച്ചത്.

ജീവിതം തകര്‍ത്തു

ജീവിതം തകര്‍ത്തു

തന്റെ ജീവിതം തകര്‍ത്തതിനു പുറമെ ജനിക്കാനിരുന്ന കുഞ്ഞിനെക്കൂടി നശിപ്പിക്കേണ്ട്ി വന്നത് ഖാലിദ് കാരണമാണെന്ന് തിരിച്ചറിഞ്ഞതോടെ ഖാലിന്റെ മരണം കണ്ടേ അടങ്ങു എന്ന വാശി പെണ്‍കുട്ടിയിലും ഉണ്ടായി.

കൃത്യമായ വിവകരം നല്‍കി

കൃത്യമായ വിവകരം നല്‍കി

ഖാലിദിന്റെ സാന്നിധ്യത്തെ കുറിച്ച് പെണ്‍കുട്ടി പോലീസിന് കൃത്യമായ വിവരം നല്‍കിക്കൊണ്ടിരുന്നു. പല തവണ തല നാരിഴയ്ക്ക് ഖാലിദ് രക്ഷപ്പെട്ടു പോവുകയായിരുന്നു. ഖാലിദിന്റെ തലയ്ക്ക് ഏഴ് ലക്ഷം രൂപ വില ഇട്ടിരുന്നു.

നാല് മിനിട്ട് നീണ്ട ഏറ്റുമുട്ടല്‍

നാല് മിനിട്ട് നീണ്ട ഏറ്റുമുട്ടല്‍

ഖാലിദിന്റെ സാന്നിധ്യം വ്യക്തമായി തിരിച്ചറിഞ്ഞതോടെ പെട്ടെന്ന് തന്നെ ഇയാളെ വെടിവച്ച് വീഴ്ത്താനായി. വെറും നാല് മിനിട്ട് നീണ്ട ഏറ്റുമുട്ടലിലാണ് ഖാലിദിനെ കൊലപ്പെടുത്തിയത്.

സുപ്രധാന നേട്ടം

സുപ്രധാന നേട്ടം

ഖാലിദിനെ കൊലപ്പെടുത്തിയത് സുപ്രധാനനേട്ടമായിട്ടാണ് കാണുന്നത്. ജെയ്‌ഷെ മുഹമ്മദിന്റെ പല ആക്രമണങ്ങളുടെയും മുഖ്യ സൂത്രധാരന്‍ ഖാലിദ് ആയിരുന്നു. പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതും ഖാലിദ് തന്നെയാണ്.

English summary
ex girl frirnd\'s revenge killed jaish e muhammad commander

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്