യുപി നിയമസഭയില്‍ ഭീകരാക്രമണത്തിന് പദ്ധതി!! എന്‍ഐഎ അന്വേഷണം വേണമെന്ന് യോഗി, ലക്ഷ്യം ദുരൂഹം!!

  • Posted By:
Subscribe to Oneindia Malayalam

ലഖ്നൊ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് യോഗി ആദിത്യനാഥ്. സ്ഫോടക വസ്തുവായ വെളുത്ത നിറത്തിലുള്ള പൊടിയാണ് നിയസഭാ മന്ദിരത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ജൂലൈ 12നായിരുന്നു സംഭവം. സംഭവത്തില്‍ പിന്നില്‍ ഗൂഡാലോചചനയു​ണ്ടെന്നും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും അവകാശപ്പെട്ടാണ് മുഖ്യമന്ത്രി യോഗിആദിത്യ നാഥ് സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ നിയമസഭയില്‍ നിന്ന് കണ്ടെടുത്ത വെളുത്ത നിറത്തിലുള്ള പൊടി അതീവ സ്ഫോട ശേഷിയുള്ള പെന്‍റാരിത്രിടോള്ഡ ടെറ്റാനൈട്രേറ്റ് (പിഇടിഎന്‍) ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം കനത്ത സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിലെ 403 എംഎല്‍എമാരുടെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ സുരക്ഷാ സ്ഥിതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു.

 xyogi-10-1491791146-jpg-pagespeed-ic-vbopmib4gb-14-1500020375.jpg -Proper

ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാവ് രാം കോവിന്ദ് ചൗധരിയുടെ സീറ്റിനടുത്തായി 60 ഗ്രാം വരുന്ന പിഇടിഎന്നാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ സുരക്ഷാ വിദഗ്ദര്‍ സ്ഥലത്തെത്തിയ ശേഷം ഇത് ഫോറന്‍സിക് ലാബിലേയ്ക്ക് മാറ്റുകയായിരുന്നു. യോഗി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിനുള്ള നിയമസഭാ സമ്മേളനം അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെയാണ് ഈ സംഭവം.

English summary
60 grams of suspicious white powder was found in the Uttar Pradesh Assembly close to the seat of the Leader of the Opposition Ram Govind Choudhry during a routine security sweep on Thursday. As soon as the material was found, security officials reached the Assembly and recovered it, before sending it to a forensic lab for analysis.
Please Wait while comments are loading...