ഗൗരി ലങ്കേഷ് വധം: സനാതന്‍ സന്‍സ്തയിലെ അഞ്ചു പേര്‍ സംശയത്തിന്റെ നിഴലില്‍

Subscribe to Oneindia Malayalam

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്നവരില്‍ അഞ്ചു പേര്‍ ഹിന്ദുത്വ സംഘടനായ സനാതന്‍ സന്‍സ്തയിലെ അംഗങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഇവര്‍ ഒളിവിലാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ഫുട്‌ബോളിന് സുവര്‍ണ വെള്ളി... ലോകകപ്പില്‍ ഇന്ത്യന്‍ അരങ്ങേറ്റം, തുടക്കം കടുപ്പം...

സംഘപരിവാര്‍ വിരുദ്ധരായ കല്‍ബുര്‍ഗിയുടേയും ഗോവിന്ദ് പന്‍സാരെയുടെയുടെ കൊലപാതകം അന്വേഷിച്ചവരെല്ലാം വിരല്‍ചൂണ്ടിയത് സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടനയിലേക്കാണ്. പന്‍സാരെയുടെ കൊലപാതകത്തില്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദ സംഘടനയായ സനാതന്‍ സന്‍സ്തക്കു പങ്കുണ്ടെന്നാണ് കേസന്വേഷണ സംഘം സംശയിക്കുന്നത്.ഇവര്‍ക്ക് ഈ കൊലപാതകങ്ങളില്‍ ബന്ധമുണ്ടെന്ന് സംശയിക്കാന്‍ പോന്ന പല സംഭവങ്ങളും ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘങ്ങള്‍ പറയുന്നു.

കുമ്മനടിക്ക് ശേഷം ബിജെപി വക അടുത്ത വാക്ക്... 'അമിട്ടടി' സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്; പൊങ്കാലപ്പെരുന്നാള്‍!!!

ഒളിവില്‍

ഒളിവില്‍

ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പോലീസ് സംശയിക്കുന്ന ഉള്ള സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ പ്രവീണ്‍ കുമാര്‍, ജയപ്രകാശ്, സാരംഗ് അകോല്‍ക്കര്‍, രുദ്ര പാട്ടീല്‍, വിനയ് പവാര്‍ എന്നിവര്‍ ഒളിവിലാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്

മൂന്ന് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തു നിന്നും വെടിയുണ്ടകളുടെ അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധിച്ചതില്‍ നിന്നും കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരയെയും നരേന്ദ്ര ദബോല്‍ക്കറിനെയും വധിച്ച അതേ തരം തോക്കില്‍ നിന്നാണ് ഗൗരി ലങ്കേഷിനും വെടിയേറ്റതെന്ന നിഗമനത്തില്‍ പോലീസ് എത്തുന്നത്.

സനാതന്‍ സന്‍സ്ത

സനാതന്‍ സന്‍സ്ത

ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദു സംഘടനയാണ് സനാതന്‍ സന്‍സ്ത. ഇവര്‍ക്ക് ഈ കൊലപാതകങ്ങളില്‍ ബന്ധമുണ്ടെന്ന് സംശയിക്കാന്‍ പോന്ന പല സംഭവങ്ങളും ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് സനാതന്‍ സന്‍സ്ത.

പിടിച്ചുപറിക്കാരിയെന്ന്

പിടിച്ചുപറിക്കാരിയെന്ന്

ഗൗരി ലങ്കേഷിനെ പിടിച്ചുപറിക്കാരിയെന്നാണ് ദേശീയ മാധ്യമമായ ന്യൂസ് 18 നു നല്‍കിയ അഭിമുഖത്തില്‍ സനാതന്‍ സന്‍സ്ത വിശേഷിപ്പിക്കുന്നത്. അവരുടെ പിടിച്ചുപറിക്ക് ഇരകളായവരെക്കുറിച്ച് ആരും സംസാരിക്കില്ലെന്നാണ് ന്യൂസ് 18 നു നല്‍കിയ അഭിമുഖത്തില്‍ സനാതന്‍ സന്‍സ്ത വക്താവ് ചേതന്‍ രാജന്‍ പറഞ്ഞത്. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ കൊലപാതകത്തിന് പിന്നില്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തരാണെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു.

സ്വത്തു തര്‍ക്കവും നക്‌സലേറ്റ് ബന്ധവും

സ്വത്തു തര്‍ക്കവും നക്‌സലേറ്റ് ബന്ധവും

ഗൗരി ലങ്കേഷിന് നക്‌സലേറ്റ് ബന്ധങ്ങളുണ്ടെന്നും കൊലപാതകത്തിനു പിന്നിലുള്ള കാരണം സഹോദരനുമായി ഉണ്ടായിരുന്ന സ്വത്തു തര്‍ക്കമാണെന്നും സനാതന്‍ സന്‍സ്ത ആരോപിക്കുന്നു. ഗൗരി ലങ്കേഷിന്റെ പേര് ആദ്യമായി കേള്‍ക്കുന്നതു തന്നെ കൊലപാതക വാര്‍ത്ത അറിയുമ്പോളാണ് എന്നാണ് ചേതന്‍ രാജന്‍ പറഞ്ഞത്.

cmsvideo
  'കേരളം ഒരു രാജ്യം', മലയാളികളെ സ്‌നേഹിച്ച ഗൗരി | Oneindia Malayalam
  ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വിമര്‍ശക

  ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വിമര്‍ശക

  ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ടു വര്‍ഷം തികഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന ആവശ്യവുമായി ഉറക്കെ ശബ്ദിച്ചവരില്‍ ഒരാള്‍ കൂടിയാണ് ഗൗരി ലങ്കേഷ്.

  English summary
  Five linked to Sanatan Sanstha are key suspects in Gauri Lankesh's murder

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്