Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ വെല്ലാന്‍ നോക്കിയ ആംആദ്മിക്ക് കിടിലന്‍ പണി: മുന്‍ സംസ്ഥാന കണ്‍വീനര്‍ കോണ്‍ഗ്രസില്‍

പനാജി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗോവ. കഴിഞ്ഞ തവണ നിര്‍ഭാഗ്യം കൊണ്ട് മാത്രം ഭരണം കയ്യില്‍ നിന്ന് വഴുതിപോയെന്ന് പറയാവുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗോവ. ഇവിടെ ഇത്തവണ എന്ത് വിലകൊടുത്തും അധികാരം പിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സംസ്ഥാനത്ത് രൂപപ്പെടുത്തേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം അവസാനം ഗോവയില്‍ നിന്നുള്ള നേതാക്കളുടെ ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു.

ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍

ഗോവ

നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിജെപി സര്‍ക്കാറിനെതിരായ വലിയ തോതിലുള്ള പ്രചരണ പരിപാടികളും കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തി വരുന്നുണ്ട്. കോണ്‍ഗ്രസ് അധികാരം തിരിച്ച് പിടിക്കുമെന്ന സൂചനകള്‍ ശക്തമായതോടെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ എത്തുന്നുണ്ട്.

എല്‍വിസ് ഗോമസ്

ഇത്തരത്തില്‍ എഎപി മുന്‍ കണ്‍വീനറായ എല്‍വിസ് ഗോമസിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) പ്രസിഡന്റ് ഗിരീഷ് ചോഡങ്കർ, ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി ദിഗംബർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം കോണ്‍ഗ്രസ് അഗത്വം സ്വീകരിച്ചത്. ഗോവയിലെ കോൺഗ്രസിനെ ജനങ്ങള്‍ ഒരു ബദലായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി സ്ഥാനാർത്ഥി

എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു ഉദ്യോഗസ്ഥ തലത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയ ഗോമസ്. രണ്ട് ദിവസം മുമ്പ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു, അതിനുശേഷമാണ് കോണ്‍ഗ്രസ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതെന്നും ഗോമസ് വ്യക്തമാക്കി.

ഒൻപത് മാസം

ആം ആദ്മി പാർട്ടി വിട്ടതിന് ശേഷം ഞാൻ എട്ട്-ഒൻപത് മാസമായി ഒരു പാർട്ടിയിലും ചേർന്നില്ല. ഞാൻ ഒരു പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുകയല്ല. ഞാൻ ഒരുപാട് ആലോചിച്ചു, ആലോചിച്ചു, ഡൽഹിയിലും ഗോവയിലുമുള്ള കോൺഗ്രസ് സംഘടനയിലുള്ള ധാരാളം ആളുകളെ കണ്ടതിന് ശേഷമാണ് ഞാൻ തീരുമാനമെടുത്തത്. ഞാൻ എന്റെ സ്വന്തം തീരുമാനത്തിലാണ് കോണ്‍ഗ്രസിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കൺവീനർ

ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ച് പാർട്ടി അംഗത്വം ഉപേക്ഷിച്ചതിന് ശേഷം വലിയ വിമര്‍ശനമായിരുന്നു നേതത്വത്തിനെതിരെ ഉയര്‍ത്തിയത്. പാർട്ടി ഡൽഹിയിൽ നിന്ന് നിയന്ത്രിക്കപ്പെട്ടുവെന്നും അത് തുടക്കത്തില്‍ മുന്നോട്ട് വെച്ച് അതിന്റെ അടിസ്ഥാന തത്വങ്ങളിൽ ഏറെ പിന്നിട്ടോ പോയെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.

ഇത്തവണ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മിയും രംഗത്ത് ഉണ്ട്. സൗജ്യന വൈദ്യുതി ഉള്‍പ്പടേയുള്ളവ വാഗ്ദാനം ചെയ്ത ആം ആദ്മി ആരുമായും സഖ്യത്തിനില്ലെന്നും മുഴുവന്‍ സീറ്റിലും തനിച്ച് മത്സരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ആം ആദ്മിയുടെ നീക്കം

ആം ആദ്മിയുടെ ഈ നീക്കം കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. ബിജെപി സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ വികാരത്തിന്‍റെ നേട്ടം ആംആദ്മി കൂടി കൈപ്പറ്റുമ്പോള്‍ ഭരണത്തിലേറുകയെന്ന കോണ്‍ഗ്രസ് ലക്ഷ്യത്തിന് തിരിച്ചടിയേല്‍ക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടയിലാണ് ആംആദ്മിയുടെ കണ്‍വീനര്‍ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്‍റെ ഗോവയിലെ നീക്കത്തിന് തന്നെ ഇത് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.

2017 ല്‍

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലിരുന്ന ബിജെപിയെ ബഹുദൂരം പിന്നിലാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ബിജെപിക്ക് 13 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 17 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ ഉപമുഖ്യമന്ത്രി പദം അടക്കം നല്‍കി കൊണ്ട് പ്രാദേശിക കക്ഷികളെ വശത്താക്കിയ ബിജെപി കോണ്‍ഗ്രസിനെ പിന്തള്ളി ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+