മുന്‍ മന്ത്രിയുടെ ഭാര്യയുടെ മാല ബൈക്കിലെത്തിയ മോഷ്ടാക്കള്‍ തോക്കുകാട്ടി കവര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: മുന്‍ ബിഹാര്‍ മന്ത്രി മിതിലേഷ് കുമാര്‍ സിങ്ങിന്റെ ഭാര്യയുടെ മാല ബൈക്കിലെത്തിയ മോഷ്ടാക്കള്‍ കവര്‍ന്നു. മിതിലേഷ് കുമാറും ഭാര്യ സുപ്രഭസിങ്ങും പ്രഭാത സവാരിക്കിറങ്ങിയപ്പോഴായിരുന്നു സംഭവം. സെന്‍ട്രല്‍ പറ്റ്‌നയ്ക്കടുത്തുള്ള കങ്കര്‍ഭാഗില്‍ രാവിലെ ആറുമണിയോടെ നടക്കനിറങ്ങിയതായിരുന്നു ഇരുവരും.

അതിനിടെ മോട്ടാര്‍ സൈക്കിളിലെത്തിയ മൂന്നംഗസംഘം തോക്കുകാട്ടി ഭീഷണിപ്പെടുത്തി മാല കവര്‍ന്നെടുക്കുകയായിരുന്നു. മാല തന്നില്ലെങ്കില്‍ താന്‍ ഷൂട്ട് ചെയ്യുമെന്ന് മോഷ്ടാവ് പറഞ്ഞതായി സുപ്രഭ പോലീസിന് മൊഴി നല്‍കി. ഒരു മാസത്തിനുള്ളില്‍ സമാനരീതിയിലുള്ള ആറോളം സംഭവങ്ങള്‍ ഇതേ കോളനിയിലുണ്ടായിട്ടുണ്ട്.

gunshoot

ആക്രമണത്തില്‍ രക്ഷപ്പെടാനായാണ് മാല നല്‍കേണ്ടിവന്നതെന്ന് മിതിലേഷ് കുമാറും പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ, പ്രതികളെ പോലീസ് പിടികൂടുമെന്ന വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ബൈക്കിലെ നമ്പര്‍ ശ്രദ്ധിച്ചിരുന്നെങ്കിലും അത് വ്യാജമാണെന്നാണ് സുപ്രഭ പറയുന്നത്. പ്രദേശത്ത് വ്യാപകമായ പിടിച്ചുപറിയും മോഷണവും പോലീസ് കണ്ടില്ലെന്ന് നടക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും അവര്‍ കുറ്റപ്പെടുത്തി.

English summary
Former Bihar minister’s wife robbed of gold chain at gunpoint in Patna
Please Wait while comments are loading...