• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാകിസ്താന്റെ റഡാറുകളെ ജാമറുകള്‍ കൊണ്ട് നിശ്ചലമാക്കി, വ്യോമസേന അതിര്‍ത്തി കടന്നത് ഇങ്ങനെ

ദില്ലി: പാകിസ്താനിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തതും നിരവധി പേരെ കൊലപ്പെടുത്തിയതും വ്യോമസേനയുടെ കിരീടത്തിലെ പൊന്‍തൂവലായി മാറിയിരിക്കുകയാണ്. അതിന് പുറമേ ഇന്ത്യയുടെ അത്യാധുനിക ആയുധ ശേഖരത്തിന്റെ കരുത്ത് ശത്രുരാജ്യങ്ങള്‍ക്ക് കാണിച്ച് കൊടുക്കാനുള്ള അവസരം കൂടിയായിട്ടാണ് ഇതിനെ ഇന്ത്യ കണ്ടത്. പാകിസ്താനില്‍ നിന്ന് ഇനി ഒരിക്കലും ഇന്ത്യയില്‍ ആക്രമണം ഉണ്ടാവാന്‍ പാടില്ലെന്നാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

അതേസമയം ഇന്ത്യന്‍ വ്യോമസേന എങ്ങനെ അതിര്‍ത്തി കടന്നെന്ന കാര്യത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും ഇതോടെ അവസാനമായിരിക്കുകയാണ്. അതിസാങ്കേതിക വിദ്യ ഉപയോഗിച്ച് പാകിസ്താന്‍ സൈന്യത്തെ മറികടന്ന കാര്യം മുന്‍ സൈനിക ജനറല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യ പുറത്തെടുത്ത കൗണ്ടര്‍ അറ്റാക്കിങ് രീതി പുതിയ നയം നടപ്പാക്കി തുടങ്ങിയതിന്റെ സൂചന കൂടിയാണ്.

ജനറല്‍ ഹൂഡയുടെ പ്രതികരണം

ജനറല്‍ ഹൂഡയുടെ പ്രതികരണം

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച സൈനിക ജനറല്‍ ദീപേന്ദ്ര സിംഗ് ഹൂഡയും വ്യോമസേനയെ അഭിനന്ദിച്ചിട്ടുണ്ട്. പാകിസ്താനില്‍ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് നിരവധി തീവ്രവാദികള്‍ നില്‍ക്കുന്നുണ്ട്. അവരുടെ നിലനില്‍പ്പിന് ആധാരം ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണമാണ്. അര്‍ഹിച്ച തിരിച്ചടിയാണ് ഇതെന്നും ഹൂഡ പറഞ്ഞു.

അതിര്‍ത്തി കടന്നത്

അതിര്‍ത്തി കടന്നത്

വിദേശകാര്യ സെക്രട്ടറിയും മുന്‍ സൈനിക ജനറലുമായ വിജയ് ഗോഖലെയാണ് എങ്ങനെയാണ് അതിര്‍ത്തി കടന്നതെന്ന് വെളിപ്പെടുത്തിയത്. പാകിസ്താന്റെ റഡാറുകള്‍ വ്യോമസേനയ്ക്ക് വെല്ലുവിളിയായിരുന്നു. ആദ്യം റഡാറുകളെ ജാമര്‍ ഉപയോഗിച്ച് നിശ്ചലമാക്കുകയാണ് ചെയത്. തുടര്‍ന്ന് ഭീകരക്യാമ്പുകള്‍ ജിപിഎസ് ഉപയോഗിച്ച് സെറ്റ് ചെയ്തു. പാകിസ്താന്റെ വ്യോമസേനയേക്കാള്‍ മികച്ചതാണ് ഇന്ത്യന്‍ വ്യോമസേനയുടെ ടെക്‌നോളജി. റഡാര്‍ നിശ്ചലമാക്കിയതോടെ എളുപ്പത്തില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് ഗോഖലെ പറയുന്നു.

ബാലക്കോട്ടിനെ ആക്രമിച്ചതിന് കാരണം

ബാലക്കോട്ടിനെ ആക്രമിച്ചതിന് കാരണം

ബഹവല്‍പൂരില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം ഉണ്ടായിരുന്നു. എന്തുകൊണ്ട് വ്യോമസേന ഇത് ആക്രമിച്ചില്ലെന്നതിന് വിജയ് ഗോഖലെ മറുപടി നല്‍കിയിട്ടുണ്ട്. ജെയ്‌ഷെയുടെ ആസ്ഥാനം ആക്രമിച്ചാല്‍ മരണസംഖ്യ കുത്തനെ വര്‍ധിക്കും. സാധാരണക്കാര്‍ വരെ താമസിക്കുന്ന സ്ഥലമാണിത്. ഇപ്പോള്‍ ആക്രമണം നടത്തിയ ബാലക്കോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ കാട്ടിനുള്ളിലായിരുന്നു. അവിടെ ജനവാസം കുറവാണ്. ഇത് കൂടി പരിഗണിച്ചാണ് വ്യോമസേന ആക്രമണം നടത്തിയത്.

തീരുമാനം ഇങ്ങനെ

തീരുമാനം ഇങ്ങനെ

ആദ്യം ആക്രമണം നടത്തില്ലെന്ന തത്വമാണ് ഇന്ത്യന്‍ വ്യോമസേന ആദ്യമായി തെറ്റിച്ചത്. പാകിസ്താനിലെ ഒരു സ്ഥലവും സുരക്ഷിതമല്ലെന്ന അറിയിപ്പും ഇതിലൂടെ ഇന്ത്യ നല്‍കി. റഡാറുകളില്‍ ഒന്നില്‍ പോലും ഇന്ത്യന്‍ വിമാനങ്ങള്‍ ഭീകരക്യാമ്പുകളിലേക്കാണ് പോകുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം പാകിസ്താന്റെ നിരീക്ഷണ സംവിധാനങ്ങളൊക്കെ അട്ടിമറിക്കാനുള്ള എല്ലാ കാര്യങ്ങളും ഇന്ത്യയില്‍ ഉണ്ടെന്ന സൂചന ഇതോടെ നല്‍കാനും സാധിച്ചു.

പാകിസ്താനുള്ള മറുപടി

പാകിസ്താനുള്ള മറുപടി

വ്യോമസേന സൂചിപ്പിക്കുന്നത് രണ്ട് ദിവസം മുമ്പ് പാകിസ്താന്‍ സൈന്യത്തിന്റെ പിആറിന്റെ വെല്ലുവിളിക്കുള്ള മറുപടിയാണ് ഇതെന്നാണ്. ആസിഫ് ഗഫൂര്‍ ഇന്ത്യക്കെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എന്ത് ആക്രമണം വേണമെങ്കിലും നടത്തട്ടെ, ഭീകരക്യാമ്പുകള്‍ ഒന്നും ബാക്കി വെക്കില്ലെന്നാണ് വ്യോമസേന തീരുമാനമെടുത്തത്. ഇതിന് സര്‍ക്കാരിന്റെ പിന്തുണ കൂടി ലഭിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാകിസ്താന്‍ പ്രതിരോധത്തെ നിശ്ചലമാക്കുക എന്ന ലക്ഷ്യമായിരുന്നു വ്യോമസേനയുടെ മുന്നിലുണ്ടായിരുന്നത്.

ഇന്റലിജന്‍സ് വിവരങ്ങള്‍

ഇന്റലിജന്‍സ് വിവരങ്ങള്‍

കഴിഞ്ഞ രണ്ട് വര്‍ഷകാലമായി ജെയ്‌ഷെയുടെ ക്യാമ്പുകള്‍ ഇന്ത്യ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഏത് ക്യാമ്പില്‍ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ സംശയമില്ലാതിരുന്നത്. മുറിദ്കിലെ ലഷ്‌കര്‍ ക്യാമ്പിലോ, ബഹവല്‍പൂരിലെ ജെയ്ഷിന്റെ ആസ്ഥാനത്തോ വ്യോമാക്രമണം നടന്നിരുന്നെങ്കില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുമായിരുന്നു. ഇവിടെ നിരവധ മദ്രസകളും, വീടുകളും, ആള്‍താമസവും ഉണ്ട്. ഇവിടെയാണ് വ്യോമസേന വിജയിച്ചത്.

യുഎസ്സിന്റെ റഡാറുകള്‍

യുഎസ്സിന്റെ റഡാറുകള്‍

വ്യോമസേനയുടെ വിജയം പാകിസ്താന്റെ റഡാറുകള്‍ പൊളിച്ചത് മാത്രമല്ല, ഇതുണ്ടാക്കിയത് അമേരിക്കയാണ് എന്നതാണ്. പാകിസ്താന്‍ പ്രതിരോധ മേഖലയില്‍ ഉള്ളതെല്ലാം യുഎസ്സ് നിര്‍മിത ഉപകരണമാണ്. ലേസര്‍ ഉപയോഗിച്ചുള്ള ടാര്‍ഗറ്റ് സെറ്റ് ചെയ്യല്‍ ഭീകരക്യാമ്പുകള്‍ എളുപ്പത്തില്‍ തകര്‍ക്കാനും സഹായിച്ചു. അതേസമയം പാകിസ്താന്‍ പ്രതിരോധ മേഖല പാളിച്ചകള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, ഇന്ത്യയുടെ ശക്തി വിചാരിക്കുന്നതിലും അപ്പുറമാണെന്നും എതിരാളികളെ അറിയിക്കാനും വ്യോമസേനയ്ക്ക് സാധിച്ചു.

നീന്തല്‍ കുളമുള്ള പഞ്ചനക്ഷത്ര ഹോട്ടലിന് സമാനം.... ജെയ്‌ഷെയുടെ ക്യാമ്പിനെ കുറിച്ച് വ്യോമസേന!!

English summary
former general explains how india breaks pakistan radar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X