Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് വർഷത്തെ സൈനിക സേവനം; അഗ്നിവീരന്മാർക്ക് അസം റൈഫിൾസ്, അർദ്ധസൈനിക വിഭാഗത്തിൽ മുൻഗണന

ഡൽഹി: രാജ്യത്ത് ഹ്രസ്വകാല ആളവിൽ പ്രതിരോധ സേവനങ്ങളിൽ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'അഗ്നിപഥ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ കീഴിൽ നാല് വർഷത്തേക്ക് ആയിരിക്കും നിയമനം നടത്തുക. ശേഷം അർദ്ധസൈനിക, അസം റൈഫിൾസ് ജോലികൾക്ക് ഇവർക്ക് മുൻ ഗണന നൽകുമെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ഒരുങ്ങുന്നത്. പദ്ധതിയുടെ കീഴിൽ റിക്രൂട്ട് ചെയ്യുന്നവർ, അഗ്നിവീർസ് എന്നറിയപ്പെടും.

"ഈ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണവും സ്വാഗതാർഹവുമായ തീരുമാനമാണ്," കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. "ഈ പശ്ചാത്തലത്തിൽ, സിഎപിഎഫുകളുടെയും അസം റൈഫിൾസിന്റെയും റിക്രൂട്ട്‌മെന്റിൽ ഈ സ്കീമിന് കീഴിൽ 4 വർഷം പൂർത്തിയാക്കിയ അഗ്നിവീരന്മാർക്ക് മുൻഗണന നൽകാൻ ആഭ്യന്തര മന്ത്രാലയം ഇന്ന് തീരുമാനിച്ചു," എന്നും ട്വീറ്റിൽ കൂട്ടിച്ചേർത്തു. കര, നാവിക, വ്യോമ എന്നിങ്ങനെ മൂന്ന് സർവീസുകളിലായി ഓഫീസർ റാങ്കിന് താഴെയുള്ള (പിബിഒആർ) ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റ് അഗ്നിപഥ് നിയന്ത്രിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

assamriflesforagniveers

മൂന്ന് സർവിസുകളിലും ഒരു പ്രത്യേക റാങ്ക് ഉണ്ടായിരിക്കും. കൂടാതെ അവരുടെ യൂണിഫോമിന്റെ ഭാഗമായി ഒരു പ്രത്യേക ചിഹ്നവും ധരിക്കും എന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഗ്‌നിപഥിന് കീഴിൽ പരിശീലനം ലഭിച്ച യുവാക്കൾക്ക് രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും കൂടുതൽ സംഭാവന നൽകാൻ സഹായിക്കുമെന്ന് ഷാ പറഞ്ഞു. അതേ സമയം സായുധ സേനയുടെ മനോവീര്യത്തെയും കഴിവുകളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചില വിമുക്തഭടന്മാർ പറഞ്ഞിരുന്നു. പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിന് പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ഒരു പൈലറ്റ് പ്രോജക്ട് ആരംഭിക്കേണ്ടതായിരുന്നുവെന്ന് സൈനിക കാര്യ വിദഗ്ധൻ ലെഫ്റ്റനന്റ് ജനറൽ വിനോദ് ഭാട്ടിയ പറഞ്ഞു.

അഗ്നിപഥ് സ്കീമിൽ ആറ് മാസ പരിശീലനത്തിന് ശേഷമാവും നാല് വര്‍ഷ നിയമനം. ഈ കാലയളവില്‍ 30,000 മുതല്‍ 40,000 വരെ ശമ്പളവും സൈനികര്‍ക്ക് ലഭിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരായിരിക്കും. അടുത്ത 90 ദിവസത്തിനകം നിയമനം നടത്തുമെന്നും ജൂലായ് 2023 ഓടെ ആദ്യ ബാച്ച് സജ്ജമാകുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. കര, നാവിക, വ്യോമസേനകളിലേക്ക് നിയമനം ഉണ്ടാകും. 45,000 പേരെ നാല് വര്‍ഷ സേവനത്തിനായി ഉടന്‍ റിക്രൂട്ട് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെൺകുട്ടികളേയും പദ്ധതിയുടെ ഭാ ഗമാക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ അറിയിച്ചു.

ചുവപ്പഴകില്‍ മിന്നിത്തിളങ്ങി വരദ; വൈറല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+