ഒറിജിനലിനെ വെല്ലുന്ന വ്യാജ ആധാര്‍ കാര്‍ഡ്; 10 പേര്‍ അറസ്റ്റില്‍; നിര്‍മിച്ചതിങ്ങനെ

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: വ്യാജആധാര്‍ കാര്‍ഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് ടാസ്‌ക് ഫോഴ്‌സ് പത്തുപേരെ അറസ്റ്റ് ചെയ്തു. കാണ്‍പൂര്‍ സ്വദേശിയായ സൗരഭ് സിങ് ആണ് സംഘത്തിന്റെ തലവനെന്ന് പോലീസ് പറഞ്ഞു. ബാരയിലെ ലോക ബാങ്ക് കോളനിയില്‍വെച്ചാണ് ഇവര്‍ എസ്ടിഎഫിന്റെ പിടിയില്‍ അകപ്പെട്ടത്.

ഒറിജനലിനെ വെല്ലുന്ന രീതിയിലായിരുന്നു ഇവര്‍ ആധാര്‍ കാര്‍ഡ് നിര്‍മിച്ചത്. വിരലടയാളവും റെറ്റിനയുടെ അടയാളവും ഇവര്‍ സ്വന്തമായി നിര്‍മിച്ചെടുത്തു. സംഘാംഗങ്ങളുടെതന്നെ വിരലടയാളങ്ങളും മറ്റുമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇവരുടെ കേന്ദ്രത്തില്‍നിന്നും ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ച വിരലടയാളങ്ങളും സേന കണ്ടെടുത്തു.

arrest

യുഐഡിഎഐ ഡെപ്യൂട്ടി ഡയരക്ടറുടെ പരാതി പ്രകാരമാണ് എസ്ടിഎഫ് പ്രതികളെ പിടികൂടിയത്. യുഐഡിഎഐ സൈറ്റ് ഹാക്ക് ചെയ്തും ഇവരും വ്യാജ ബയോമെട്രിക് സെക്യൂരിറ്റികള്‍ മോഷ്ടിച്ചതായി കണ്ടെത്തി. വ്യാജ കാര്‍ഡുകള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉപയോഗിച്ചുവോയെന്ന് പരിശോധിച്ചുവരികയാണ്. ഒട്ടേറെപേര്‍ ഇതിനകം വ്യാജ കാര്‍ഡുകള്‍ കരസ്ഥമാക്കിയതായാണ് സൂചന. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Lucknow: Gang involved in making fake Aadhaar cards busted, 10 arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്