Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിനും വെള്ളിക്കും 40 ശതമാനത്തോളം വില കുറഞ്ഞു! വാങ്ങാൻ ഈ സമയം ഏറ്റവും അനുയോജ്യമോ?

സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ അടുത്ത കാലത്തായി വലിയ ചാഞ്ചാട്ടമാണ് കണ്ടത്. ഒരു സമയത്ത് കത്തിക്കയറി റെക്കോർഡ് നിലയിൽ നിന്ന ഇവ ഇപ്പോഴും വളരെ താഴെയാണ്. എംസിഎക്‌സ് സ്വർണം ജനുവരി 29-ലെ 1,93,096-ൽ നിന്ന് 23 ശതമാനം കുറവിലാണ് വ്യാപാരം. എംസിഎക്‌സ് വെള്ളി കിലോഗ്രാമിന് 4,20,048 എന്ന എക്കാലത്തെയും ഉയർന്ന നിലയിൽ നിന്ന് 40 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഷോർട്ട് കവറിംഗിന്റെ പിന്തുണയിലും എംസിഎക്‌സ് ഗോൾഡ് ഏപ്രിൽ ഫ്യൂച്ചർ 10 ഗ്രാമിന് 1,55,374ലേക്ക് 2 ശതമാനം അധികം ഉയർന്നു. സിൽവർ മാർച്ച് ഫ്യൂച്ചറും കിലോഗ്രാമിന് 2,50,300-ലേക്ക് ഏകദേശം 3 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ മാറ്റം.

goldandsilverinvestment

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് 3.9 ശതമാനം ഉയർന്ന് ഔൺസിന് 4,954.92 ഡോളർ ആയി. വ്യാഴാഴ്‌ച 3.9 ശതമാനം ഇടിഞ്ഞതിനെത്തുടർന്ന് ഏഷ്യൻ വ്യാപാര സെഷനിലെ നഷ്‌ടം ഇത് നികത്തുകയാണ് ചെയ്‌തത്. രാവിലെ 65 ഡോളറിന് താഴെയായിരുന്ന സ്പോട്ട് സിൽവർ, 8.6 ശതമാനം വർധിച്ച് ഔൺസിന് 77.33-ൽ എത്തി.

സ്വർണവും വെള്ളിയും വിലയെ സ്വാധീനിക്കുന്നത് എന്ത്?

യുഎസ് ഡോളർ സൂചികയിൽ 0.20 ശതമാനത്തോളം ഇടിവുണ്ടായത് സ്വർണത്തിന്റെയും വെള്ളിയുടെയും വിലവർധനവിന് പ്രധാന കാരണമായി വിലയിരുത്തുന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും സ്വർണവിലയെ തുണച്ചു. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗൺ റിപ്പോർട്ടനുസരിച്ച്, ഒരു വർഷത്തെ പണപ്പെരുപ്പ പ്രതീക്ഷകൾ 3.5 ശതമാനം ആയി കുറഞ്ഞു; ഇത് ജനുവരി 2025 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്.

അതുകൂടാതെ ഭൗമരാഷ്ട്രീയമായി, യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ അനുകൂലമായി ആരംഭിച്ചെങ്കിലും, അടുത്ത ഘട്ട ചർച്ചകളുടെ സമയത്തെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ ഇതുവരെ വ്യക്തതയില്ല. എൻറിച്ച് മണി സിഇഒ ആർ പൊൻമുടിയെ ഉദ്ധരിച്ച് ഇതിന്റെ കാരണങ്ങൾ ദി മിന്റ് കൃത്യമായി വരച്ചു കാട്ടുന്നുണ്ട്. 'ലാഭമെടുപ്പ്, ശക്തമായ യുഎസ് ഡോളർ, ഉയർന്ന യഥാർത്ഥ വരുമാനം എന്നിവ വിലയിടിവിന് കാരണമായി' എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

'ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിനും വെള്ളിക്കും അടിസ്ഥാനപരമായ ചില ഘടകങ്ങൾ പിന്തുണ നൽകുന്നുണ്ട്' എന്നും പൊൻമുടി കൂട്ടിച്ചേർത്തു. കേന്ദ്ര ബാങ്ക് വാങ്ങലുകൾ, പരിമിത ഖനി ലഭ്യത, ശക്തമായ വ്യാവസായിക ആവശ്യം (പ്രത്യേകിച്ച് വെള്ളിയുടെ കാര്യത്തിൽ), ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ, കറൻസി വൈവിധ്യവൽക്കരണ പ്രവണതകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞയാഴ്‌ചത്തെ ശക്തമായ വിറ്റഴിക്കലിന് ശേഷം സ്വർണവും വെള്ളിയും സ്ഥിരത കൈവരിക്കുമെന്ന് പൊൻമുടി വിലയിരുത്തുന്നു. മധ്യ, ദീർഘകാലയളവുകളിലെ മുന്നേറ്റ സാധ്യതകൾ ഇപ്പോഴും ശക്തമാണ്. ജനുവരി റാലിക്കിടെ രൂപപ്പെട്ട അധിക ഭാരം കുറയ്ക്കാൻ ഈ സമീപകാല തിരുത്തൽ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

സ്വർണം, വെള്ളി എന്നിവയെ നിക്ഷേപകർ കൈവിടണോ?

സാങ്കേതികമായി, 1,78,000-1,80,000 രൂപ നിലവാരത്തിൽ നിന്നുള്ള തിരുത്തലിനു ശേഷം എംസിഎക്‌സ് സ്വർണം സ്ഥിരത കൈവരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 1,50,000-1,55,000 രൂപ നിലവാരത്തിൽ ശക്തമായ ഡിമാൻഡ് ഉയർന്നുവരുന്നുണ്ടെന്നാണ് അദ്ദേഹം ഇതിന് കാരണമായി വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ സ്വർണത്തേയും വെള്ളിയെയും പാടെ നിക്ഷേപകർ കൈവിടേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+