സ്വർണവും വെള്ളിയും ഒരുവശത്ത്, ഓഹരി വിപണി മറുവശത്ത്; ഏത് തിരഞ്ഞെടുക്കണം? ഈ ഘടകങ്ങൾ പരിഗണിക്കൂ
ന്യൂഡൽഹി: കഴിഞ്ഞ വർഷം സ്വർണവും വെള്ളിയും വലിയ നേട്ടങ്ങൾ വിപണിയിൽ ഉണ്ടാക്കിയെടുത്തു എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഒരു വർഷത്തിനിടെ വെള്ളി 160 ശതമാനവും സ്വർണം 80 ശതമാനവും വർധന രേഖപ്പെടുത്തി. നിലവിൽ, 10 ഗ്രാം സ്വർണത്തിന് 1.55-1.60 ലക്ഷം രൂപയും ഒരു കിലോ വെള്ളിക്ക് 2.60-2.70 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില. ഇത് ചാഞ്ചാട്ടം പ്രകടമാക്കുന്ന വില തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും.
ഒരു വർഷത്തിനിടെ സ്വാഭാവികമായി ഉണ്ടായ മാറ്റങ്ങൾ അല്ല ഈ വിലക്കയറ്റത്തിലേക്ക് നയിച്ച ഘടകം. മറിച്ച് ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കേന്ദ്ര ബാങ്ക് വാങ്ങൽ, പണപ്പെരുപ്പ ഭയം, കറൻസി ബലഹീനത എന്നിവ ഈ കുതിപ്പിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് വിപണി നിരീക്ഷിക്കുന്ന ആർക്കും ബോധ്യമാവും. നിഫ്റ്റിയും സെൻസെക്സും ഈ കാലയളവിൽ മിതമായ വരുമാനം മാത്രമാണ് നൽകിയത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ തങ്ങളുടെ പോർട്ട്ഫോളിയോ ഓഹരികളെക്കാൾ സ്വർണത്തിലും വെള്ളിയിലും ശ്രദ്ധ കേന്ദ്രീകരിക്കണോ എന്ന് നിക്ഷേപകർ ചിന്തിക്കുന്നതിൽ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല. സമീപ ആഴ്ചകളിൽ റെക്കോഡ് ഉയരങ്ങളിൽ നിന്ന് പ്രകടമായ ഇടിവുണ്ടായിട്ടും ഈ അമൂല്യ ലോഹങ്ങൾ ഭേദപ്പെട്ട വരുമാനം നൽകുന്നുണ്ടെന്നതാണ് അതിന് പ്രധാന കാരണങ്ങളിൽ ഒന്നായി വിലയിരുത്തുന്നത്.
സ്വർണം, വെള്ളി എന്നിവയോ? അതോ ഓഹരികളോ?
എങ്കിലും ദീർഘകാലയളവിൽ സ്വർണം, വെള്ളി, ഓഹരികൾ എന്നിവയുടെ വരുമാന പ്രകടനം ചരിത്രപരമായ ഡാറ്റ വെച്ച് പരിശോധിക്കുന്നതാണ് ഉത്തമമെന്ന് പലരും അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിൽ വരുമാന വളർച്ചയും സാമ്പത്തിക വികസനവും കാരണം ഓഹരികൾ (നിഫ്റ്റി, സെൻസെക്സ്) അമൂല്യലോഹങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു എന്ന് പറഞ്ഞാൽ ചിലരെങ്കിലും നെറ്റി ചുളിക്കും.
സ്വർണം അപകടസാധ്യത കുറഞ്ഞ ഘട്ടങ്ങളിൽ നല്ലതാണെങ്കിലും വെള്ളി ചാഞ്ചാട്ടമുള്ളതാണ്. ഒരു പതിറ്റാണ്ട് കൊണ്ട്, ഓഹരികളാണ് ശക്തമായ സമ്പത്ത് സൃഷ്ടിച്ചവ എന്ന് പറയുന്നതാവും ശരി. സ്വർണം സ്ഥിരമായ വരുമാനം നൽകുന്ന ഒരു സംരക്ഷണ ആസ്തിയാകുമ്പോൾ, വ്യാവസായിക ആവശ്യം കാരണം വെള്ളിയുടെ പ്രകടനം അസ്ഥിരമായി തുടരുന്നു.
കഴിഞ്ഞ ഒരു വർഷം അമൂല്യ ലോഹങ്ങൾക്ക് ഒരു അപവാദം മാത്രമായിരുന്നുവെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ആഗോള വ്യാപാര ആശങ്കകളും (യുഎസ് തീരുവ) ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും കാരണം സുരക്ഷിത നിക്ഷേപമായി മാറിയ സ്വർണവും വെള്ളിയും ഓഹരികളെ കടത്തിവെട്ടി വലിയ നേട്ടങ്ങളുണ്ടാക്കി എന്നതാണ് സത്യം. മാത്രമല്ല ഇക്കാലയളവിൽ നിഫ്റ്റിയുടെ വരുമാനം താരതമ്യേന കുറവായിരുന്നു.
ഓഹരികൾ എന്തുകൊണ്ട് പ്രധാനപ്പെട്ടവയാവുന്നു
ദീർഘകാല കാലയളവിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഓഹരികൾ തന്നെയാണ് മെച്ചപ്പെട്ടതെന്ന് നിസംശയം പറയാം. വിവിധ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് കാലമായി ഉണ്ടായ സ്വർണം, വെള്ളി നിരക്ക് വർധന ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് ചിലരുടെ അഭിപ്രായം. മാത്രമല്ല ഓഹരികൾ സ്ഥിരമായ നേട്ടം ഒരു നീണ്ട കാലയളവിലേക്ക് നൽകുമെന്നും അവർ അഭിപ്രായപ്പെടുന്നു. എങ്കിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ പരിഗണിക്കാവുന്നതാണ്.
-
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ദുബായില്‍ സ്വര്‍ണത്തിന് 70% വരെ വിലക്കുറവ്.. മൂന്നിലൊന്ന് വില നല്കിയാല് മതി; മുന്നറിയിപ്പുമായി വ്യാപാരികള്‍ -
അക്ഷയ തൃതീയയ്ക്ക് വമ്പന്‍ ഓഫറുമായി ജ്വല്ലറികള്‍; 25% വില കൊടുത്ത് സ്വര്‍ണം ബുക്ക് ചെയ്യാം -
അടുത്ത ആഴ്ച സ്വര്‍ണത്തിന് വില കൂടും? സാധ്യതകള്‍ ഇങ്ങനെ, ഇന്ന് തന്നെ വാങ്ങണോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വർണ വില പവന് 2.35 ലക്ഷമല്ല 6 ലക്ഷമാകും; ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ മാത്രം..പ്രവചനം, ഞെട്ടൽ -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ











Click it and Unblock the Notifications