ഇന്ത്യ 500 കിലോ സ്വർണം ഖനനം ചെയ്യും; പിന്നാലെ ഓരോ വർഷവും 1000 കിലോയിലേക്ക്: തയ്യാറായി ജോന്നഗിരി
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണ്ണ ഉപഭോഗമുള്ള രാജ്യങ്ങളില്‍ ഒന്നാണെങ്കിലും ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണ്. അതുകൊണ്ട് ആവശ്യമായതിന്റെ ബഹുഭൂരിപക്ഷവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. രാജ്യത്തിന്റെ വ്യാപാര കമ്മി വർധിപ്പിക്കുന്നതില്‍ നിർണ്ണായകമായ ഈ ഇറക്കുമതി കുറയ്ക്കാന്‍ രാജ്യത്ത് തന്നെ കൂടുതല്‍ ഉത്പാദനം നടത്തേണ്ടതുണ്ട്. ഇതിനായി വിവിധ സംസ്ഥാനങ്ങളിലായി വലിയ തോതിലുള്ള ഗവേഷണങ്ങള്‍ പതിറ്റാണ്ടുകളായി നടന്നു വരുന്നു.
ചിലയിടങ്ങളിലെ ഗവേഷണങ്ങളില്‍ സ്വർണ സാന്നിധ്യം കണ്ടെത്തുകയും വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് ഖനനത്തിലേക്ക് എത്തി നില്‍ക്കുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഖനിയാണ് ആന്ധ്രപ്രദേശിലെ ജൊന്നഗിരി. ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിൽ ജൊന്നഗിരി സ്വർണം ഖനി നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് ഖനനത്തിന് നേതൃത്വം നല്കുന്ന ലോയിഡ്സ് മെറ്റൽസ് ആൻഡ് എനർജി എംഡി ബി പ്രഭാകരൻ വ്യക്തമാക്കുന്നത്.

'ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ്, എന്നാൽ ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി വഴിയാണ് നിറവേറ്റുന്നത് (ഏകദേശം 800 ടൺ). ഇത് വിദേശ വ്യാപാര ചെലവിനെ നേരിട്ട് ബാധിക്കുന്നു. ജൊന്നഗിരി ഈ സമവാക്യം മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷ. സ്വാതന്ത്ര്യാനന്തരം സ്വകാര്യ മേഖലയിൽ നിന്ന് ഇന്ത്യ കണ്ടിട്ടില്ലാത്ത വാണിജ്യ തോതിലുള്ള ആഭ്യന്തര സ്വർണ ഉത്പാദനമാണ് ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്' ബി പ്രഭാകരൻ പറയുന്നു.
ആദ്യഘട്ടത്തിൽ 500 കിലോ സ്വർണം ഉത്പാദിപ്പിം. പിന്നീട് ഇത് വർഷത്തില്‍ ഒരു ടണ്ണായി ഉയർത്തും. എല്ലാ നിയമാനുസൃത അനുമതികളോടെയുമാണ് പ്രവർത്തനം. പദ്ധതി രാജ്യത്തിന് 275 മില്യൺ ഡോളർ വിദേശകൈമാറ്റ ലാഭവും അധികമായി 300 മില്യൺ ഡോളറിന്റെ സാധ്യതയും നൽകുന്നു. ഉയർന്ന ഇറക്കുമതി തീരുവ കള്ളക്കടത്തിനും കരിഞ്ചന്തയിലെ വില്‍പ്പനയ്ക്കും പ്രേരണ നൽകി വരുമാന നഷ്ടമുണ്ടാക്കുന്നു. ആഭ്യന്തര ഉത്പാദനം സുതാര്യവും നിയന്ത്രിതവുമായ വിതരണ ശൃംഖല ഉറപ്പാക്കി ജിഎസ്ടി ശേഖരണം കൃത്യമാക്കും.
ആഗോള സ്വർണവില ചരിത്ര ഉയരത്തിലും അസ്ഥിരതയിലുമുള്ള ഈ കാലഘട്ടത്തിൽ ആഭ്യന്തര വിതരണ സ്രോതസ്സ് വാണിജ്യപരമായി മാത്രമല്ല, ദേശീയമായും പ്രസക്തമാണ്.നടന്നുകൊണ്ടിരിക്കുന്ന പര്യവേഷണ പരിപാടിയിൽ ആഴമേറിയ തലങ്ങളിൽ നല്ല രീതിയിലുള്ള സ്വർണ നിക്ഷേപങ്ങള്‍ കണ്ടെത്തി. നിലവിലുള്ള പര്യവേഷണ ടീമിനെ അഞ്ചിരട്ടിയാക്കിയാണ് ഇപ്പോള്‍ പ്രവർത്തനം പുരോഗമിക്കുന്നത്. അടുത്ത ഘട്ടത്തിൽ 1.5 ലക്ഷം മീറ്ററിലധികം ഡ്രില്ലിംഗ് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ദശാബ്ദങ്ങളായി "ഇന്ത്യയിൽ സ്വർണമില്ല, ഇറക്കുമതി മാത്രം" എന്നായിരുന്നു പറഞ്ഞിരുന്നത്. അത് തെറ്റാണെന്ന് ജോന്നഗിരി തെളിയിക്കുന്നു. ഉത്തരവാദിത്തമുള്ള സ്വകാര്യ മേഖലാ മോഡൽ ഇന്ത്യൻ സ്വർണ ഉത്പാദനത്തിന് തിലകക്കുറിയാകും. 10 വർഷത്തിനുള്ളിൽ ഇറക്കുമതി ആശ്രിതത്വത്തിൽ നിന്ന് ലോകോത്തര സജീവ ഖനികളുടെ നിരയിലേക്ക് ഇന്ത്യ മാറട്ടെ. ജൊന്നഗിരി തന്നെയാണ് അതിന്റെ യഥാർത്ഥ ഉദാഹരണം.
ഇന്ത്യയിലെ ആദ്യ വൻകിട സ്വകാര്യ സ്വർണ ഖനി വികസിപ്പിക്കാൻ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. ജൊന്നഗിരി സ്വർണ ഖനിയുടെ ആദ്യ വെല്ലുവിളി മിനറലൈസേഷന്റെ സങ്കീർണതയായിരുന്നു. വ്യത്യസ്ത ഗ്രേഡുകളും ജിയോളജിക്കൽ ഘടനകളും ഉൾപ്പെടുന്നതിനാല്‍ സോഫിസ്റ്റിക്കേറ്റഡ് പര്യവേഷണം, സാമ്പ്ലിംഗ്, പ്രോസസിംഗ് ആവശ്യമായി വന്നു.
രണ്ടാമത്തെ പ്രശനം ഈ ദൂരപ്രദേശത്ത് മികച്ച തൊഴിലാളികളെ കണ്ടെത്തുക എന്നുള്ളതായിരുന്നു. ആഗോള രംഗത്ത് പ്രവർത്തി പരിചയവും പ്രാദേശികമായ തൊഴിലാളികളേയും സമന്വയിപ്പിച്ച് ഒരു ടീം രൂപീകരിക്കുക, ഉത്തരവാദിത്തവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്നതൊക്കെയായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി. അതൊക്കെ വിജയകരമായി നേരിടാന്‍ സാധിച്ചു.
ഇത് ഒരു വികസന മോഡല്‍ കൂടിയാണ്.700 ലേറെ പേർക്ക് നേരിട്ട് തൊഴില്‍ നല്കുന്നു. ഇതില്‍ തന്നെ 84 ശതമാനം പേരും ആന്ധ്രപ്രദേശുകാരാണ്. 2014 മുതൽ ഈ പ്രദേശത്തെ ആളുകള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. വേനൽക്കാലത്ത് കുടിവെള്ളം, തൊഴിൽ എന്നിവയെല്ലാം ഉറപ്പ് വരുത്തുന്നു. 5,000 പേർക്ക് പ്രതിദിനം കുടിവെള്ളം. 40 ബോർവെല്ലുകൾ,പൈപ്പ്ലൈനുകൾ എന്നിവയെല്ലാം ഉറപ്പ് വരുത്തി. ഡ്രില്ലിംഗ് റിഗുകളിൽ പ്രാദേശികരെ പരിശീലിപ്പിച്ച് തൊഴിൽ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications