ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിലാക്കാന്‍ കോണ്‍ഗ്രസ്

  • By: Desk
Subscribe to Oneindia Malayalam
കണ്ടു പഠിക്കണം കോണ്‍ഗ്രസിനെ! ഇനി പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴില്‍ | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിനും ഡീസലിനും ജിഎസ്ടി നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മേഘാലയ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഡീസലിനും പെട്രോളിനും ജിഎസ്ടി നടപ്പിലാക്കാന്‍ ആലോചിക്കുന്നത്.

രാജീവ് വധം: ഉദയഭാനുവിന് രക്ഷയില്ല, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി... ഇനി അറസ്റ്റ്?

ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാര്‍ അഭിപ്രായത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും നഷ്ടപരിഹാരം ഉറപ്പാക്കാതെ ഇക്കാര്യം ഉന്നയിക്കരുതെന്നും യോഗത്തില്‍ വാദിച്ചു. എന്നാല്‍ പെട്രോളിനും ഡീസലിനും ജിഎസ്ടി നടപ്പിലാക്കണമെന്ന നിലപാടാണ് യോഗത്തിലുണ്ടായത്.

petrol

പെട്രോളിനും ഡീസലിനും നികുതി ഒഴിവാക്കിയാല്‍ ഖജനാവിന് നഷ്ടമുണ്ടാകുമെന്ന് കര്‍ണ്ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ യോഗത്തില്‍ വാദിച്ചെങ്കിലും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കമെന്നായിന്നു യോഗത്തിലെ ഭൂരിപക്ഷ തീരുമാനം.പ്രശ്‌നപരിഹാരമുണ്ടാക്കേണ്ടതു കേന്ദ്രത്തിന്റെ ജോലിയാണെന്നും ജനവികാരത്തിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു യോഗത്തിലെ പൊതുവെയുള്ള വിലയിരുത്തല്‍.

നിർഭയയുടെ സഹോദരനെ പൈലറ്റാക്കിയത് രാഹുൽ, കുടുംബത്തിന് വേണ്ടി ചെയ്തത്... വെളിപ്പെടുത്തലുമായി അമ്മ

ഭാരവാഹിയോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായെത്തിയ മുന്‍ കേന്ദ്രമന്ത്രിമാരായ പി ചിദംബരവും, ജയ്‌റാം രമേശും ജിഎസ്ടി നിര്‍വഹണത്തിലെ അപാകതകളെക്കുരിച്ച് വിശദീകരിച്ചു. വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകളെയും ലോകസഭാ തിരഞ്ഞെടുപ്പിനെയും ലക്ഷ്യമിട്ടുകൊണ്ടുള്ള രാഹുല്‍ഗാന്ധിയുടെ നീക്കങ്ങളുടെ ഭാഗമാണിതെന്നും പൊതുവെയുള്ള വിലയിരുത്തല്‍.

English summary
Congress leadership meeting decided to impliment GST on petrol and diesel in ruling states. finance ministers of Karnataka and Punjab told that it will make big loss for state. but majority in meeting supported to implimentGST for petrol and diesel
Please Wait while comments are loading...