കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന് സമ്മാനം വേണ്ട, രക്തം മാത്രം മതി!

  • By Aswathi
Google Oneindia Malayalam News

വഡോദര: ആളുകള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന ആഘോഷമാണ് വിവാഹം. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുഹൂര്‍ത്തമായതുകൊണ്ട് പ്രിയപ്പെട്ടവരെയും പരിചയക്കാരെയുമൊക്കെ തങ്ങളുടെ സന്തോഷത്തിന്റെ ഭാഗമാക്കും. അവരുടെ സന്തോഷത്തില്‍ പങ്കാളികളായി അതിഥികള്‍ വധൂ-വരന്മാര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കും. ഇതൊക്കെ സര്‍വ്വ സാധാരണം.

എന്നാല്‍ ചിലര്‍ വിവാഹച്ചെലവുകള്‍ വെട്ടികുറച്ച്, ആ തുക അനാഥാലയത്തിനോ ക്യാന്‍സര്‍ സെന്ററുകള്‍ക്കോ നല്‍കി തങ്ങളുടെ വിവാഹം ഒരു സേവനമാക്കും. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ വഡോദരയില്‍ ഒരു വിവാഹം നടന്നത്.

wedding

വിവാഹത്തിന് ക്ഷണിച്ച അതിഥികളോട് പെണ്ണിന്റെ അച്ഛന്‍ സ്‌നേഹത്തോടെ പറഞ്ഞു, ആരും മകള്‍ക്ക് വിവാഹ സമ്മാനമായി വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കേണ്ടതില്ല. പകരം നിങ്ങളുടെ രക്തം ദാനം നല്‍കണം. അങ്ങനെ ഡോക്ടര്‍ ആര്‍ബി ബേസനിയയുടെ മകളുടെ വിവാഹാഘോഷം ഒരു രക്തദാന ക്യാമ്പകൂടെയായി മാറി. ഏകദേശം 370 ല്‍ കൂടുതല്‍ ആളുകള്‍ വിവാഹത്തിന് സംബന്ധിച്ചിരുന്നു. എല്ലാവരും രക്തദാനത്തില്‍ പങ്കാളികളാകുകയും ചെയ്തു.

രക്തദാനത്തിനെ കുറിച്ചുള്ള ബോധം ജനങ്ങളിലുണ്ടാക്കിയെടുക്കുക എന്നതായിരുന്നു ഇതിന് പിന്നിലെന്ന് ഡോക്ടര്‍ ബേസനിയ പറയുന്നു. ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമാണ് വിവാഹം. ആ സത്കര്‍മത്തില്‍ വച്ചുതന്നെ ആളുകള്‍ അതിന്റെ പ്രാധാന്യവും അറിയണം. എന്റെ മകള്‍ ഡോക്ടര്‍ ദേവയാനിയും അവളെ വിവാഹം ചെയ്യുന്ന ഡോക്ടര്‍ ജയപാണ്ഡിയും വിവാഹ ദിവസം തങ്ങളുടെ രക്തം ദാനം ചെയ്തു. ഇതാണ് ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ വിവാഹ സമ്മാനം- ബേസനിയ പറഞ്ഞു.

വിവാഹത്തിന് മകള്‍ക്ക് വിലപിടിപ്പുള്ള സ്വര്‍ണങ്ങളും സമ്മാനങ്ങളും നല്‍കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം മകളോടും മരുമകനോടും ചോദിച്ചപ്പോള്‍ അവര്‍ക്കും പൂര്‍ണ സമ്മതം. പെണ്‍ഭ്രൂണഹത്യ നടത്തില്ലെന്ന പ്രതിജ്ഞയും അവര്‍ നടത്തുകയുണ്ടായി. രക്തദാനത്തിന് മുസ്ലീം ജനസമൂഹവും പങ്കാളികളായതോടെ വിവാഹവേദി ഒരു സമൂഹിക ഐക്യത്തിനുകൂടെ സാക്ഷ്യം വഹിച്ചു- അഭിമാനത്തോടെ ബേസനിയ പറയുന്നു.

English summary
When his daughter got married on Sunday, the guests didn't turn up with gifts. Instead many queued up to donate blood and pledged to donate their bodies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X