കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറകിലേക്ക് നടന്ന് ഗിന്നസ് റെക്കോര്‍ഡിടാന്‍ ഡെറാഡൂണ്‍

  • By Anwar Sadath
Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പിന്നിലേക്ക് നടന്ന് പുതിയ ലോക റെക്കോര്‍ഡിടാന്‍ ഒരുങ്ങുകയാമ ഒരു എന്‍ജിഒ. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'മേക്ക് എ ഡിഫറന്‍സ്' എന്ന സംഘനയാണ് ഗിന്നിസ് റെക്കോര്‍ഡിനായി പിറകിലേക്ക് നടക്കാനൊരുങ്ങുന്നത്. കുട്ടികളുടെ അവകാശത്തിനായി പോരാടുന്ന എന്‍ജിഒ ആണ് 'മേക്ക് എ ഡിഫറന്‍സ്'.

ഡെറാഡൂണ്‍ അടക്കം 23 നഗരങ്ങളില്‍ ഒരേസമയത്താണ് പരിപാടി നടത്തപ്പെടുക. യാക്ക് പെട്രോള്‍ പമ്പിനടുത്തുള്ള ഗാന്ധി പാര്‍ക്കിലാണ് പ്രധാന പരിപാടി അരങ്ങേറുക. ഏതാണ്ട് 500ഓളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രാധമിക വിവരം. എല്ലാ സിറ്റിയിലും കൂടിയാകുമ്പോള്‍ അത് വലിയൊരു സംഖ്യയാകും.

dehradun

നിലവില്‍ 1107 പേര്‍ ചേര്‍ന്നുള്ള പിറകോട്ട് നടത്തത്തിനാണ് ഗിന്നസ് റെക്കോര്‍ഡ്. ഈ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് 'മേക്ക് എ ഡിഫറന്‍സ്' പരിപാടിയുടെ സംഘാടകര്‍ പറയുന്നു. അതേസമയം, ഗിന്നസ് റെക്കോര്‍ഡ് ഇടുക എന്നതിനേക്കാള്‍ പ്രാധാന്യം കുട്ടികള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനത്തിന് പ്രചാരമുണ്ടാക്കുക എന്നതുകൂടിയാണ്.

ഒട്ടേറെ കുട്ടികള്‍ വീടില്ലാതെ കഴിയുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. വീടില്ലാത്ത കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുക എന്നതും പ്രധാന പരിഗണനയിലാണ്. ഇതിനായി പൊതുജനങ്ങളെ ബോധമുള്ളവരാക്കാന്‍ സംഘടന ശ്രമിക്കുന്നുണ്ട്. ഗിന്നസ് റെക്കോര്‍ഡിനായുള്ള സംഘടനയുടെ ശ്രമങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും സഹകരണം ആവശ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.

English summary
Guinness Book of Wold Records, Dehradun walks backward Guinness Wold Records
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X