മുംബൈ ഹെലികോപ്റ്റര്‍ അപകടം: അവശിഷ്ടം കണ്ടെത്തി, മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: മുംബൈയില്‍ ഏഴ് പേരുമായി പോയ ഹെലികോപ്റ്റര്‍ കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി സഞ്ചരിച്ച ഹെലികോപറ്ററാണ് മുംബൈ തീരത്തുവച്ച് കാണാതായത്. മൂന്ന് പേരുടെ മൃതദേഹങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെടുത്തിട്ടുണ്ട്. തീരദേശ സേനയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മുംബൈയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെവെച്ച് ഹെലികോപ്റ്ററിന്റെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. രാവിലെ 10. 35ഓടെയായിരുന്നു സംഭവം. അഞ്ച് ഒഎന്‍ജിസി ഉദ്യോഗസ്ഥരും രണ്ട് പൈലറ്റുമാരുമാണ് ഹെലികോപറ്ററിലുണ്ടായിരുന്നത്.

pawan

രാവിലെ 10.20ന് മുംബൈയിലെ ജുഹുവില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഹെലികോപ്റ്റര്‍ 10. 58ന് ഒഎന്‍ജിസി നോര്‍ത്ത് ഫീല്‍ഡില്‍ എത്തേണ്ടിയിരുന്നതാണ്. പവന്‍ ഹാന്‍സ് ഡൗഫിന്‍ എന്‍2 എന്ന വിമാനമാണ് ഏഴ് യാത്രക്കാരുമായി കാണാതായത്. തീരദേശ സേനയും ഇന്ത്യന്‍ നാവിക സേനയും സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തിവരുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
The Indian Coast guard recovered three bodies after it located the debris of a helicopter that went missing with seven on board – two pilots and five employees of the Oil and Natural Gas Corporation – off the coast of Mumbai on Saturday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്