കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനീഷ് സിസോദിയയുടെ 'സഹായി' എന്ന് സിബിഐ പറഞ്ഞ വിജയ് നായര്‍ എന്ന മലയാളി യഥാര്‍ത്ഥത്തില്‍ ആരാണ്?

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസില്‍ രണ്ട് മലയാളികളും ഉൾപ്പെട്ടിട്ടുണ്ട് . മനീഷ് സിസോദിയ ഒന്നാം പ്രതിയായ കേസിൽ മുംബൈയില്‍ താമസിക്കുന്ന വിജയ് നായര്‍ അഞ്ചാം പ്രതിയും തെലങ്കാനയില്‍ സ്ഥിര താമസമാക്കിയ അരുണ്‍ രാമചന്ദ്രന്‍പിള്ള 14-ാം പ്രതിയുമാണ്. കേസില്‍ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.പുതിയ നയത്തിന് പിന്നില്‍ വിജയ് ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലെന്ന് എഫ്ഐആറില്‍ പറയുന്നു.

അഴിമതിക്കേസിൽ പ്രതികളാക്കിയ എട്ട് വ്യക്തികൾക്കെതിരെ സിബിഐ ഞായറാഴ്ച ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചിരുന്നു. വ്യവസായി വിജയ് നായരും ഇതിൽ ഉൾപ്പെടുന്നു. ആ​ഗസ്റ്റ് 19 ന് നടത്തിയ റെയ്ഡിൽ വിജയ് നായറെ കാണാനില്ലെന്നായിരുന്നുി സിബിഐ പറഞ്ഞത്

'സർവ്വകലാശാലകൾ സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി കൊടുക്കാനുള്ള പാർട്ടി സ്ഥാപനങ്ങളല്ല': സന്ദീപ് വാര്യ‍ർ'സർവ്വകലാശാലകൾ സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി കൊടുക്കാനുള്ള പാർട്ടി സ്ഥാപനങ്ങളല്ല': സന്ദീപ് വാര്യ‍ർ

1

എന്നാൽ താൻ രാജ്യത്ത് നിന്ന് പലായനം ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ ജോലികൾ കാരണം ആഴ്ചകളോളം വിദേശത്തായിരുന്നുവെന്നും ആണ് വിജയ് നായർ പിന്നീട് വ്യക്തമാക്കിയത്. സിബിഐയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ തലത്തിൽ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് അഴിമകിക്കേസിൽ ഉൾപ്പെട്ട വിജയ് നായർ ആരാണ് എന്നറിയേണ്ടേ

2

കേസിൽ സിബിഐയുടെ എഫ്‌ഐആർ അനുസരിച്ച്, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അസോസിയേറ്റ് അർജുൻ പാണ്ഡെ ഒരിക്കൽ വിജയ് നായർക്ക് വേണ്ടി ഇൻഡോ സ്പിരിറ്റ്‌സിന്റെ ഉടമ സമീർ മഹേന്ദ്രുവിൽ നിന്ന് ഏകദേശം 2 മുതൽ 4 കോടി രൂപ വരെ പിരിച്ചെടുത്തു. വിജയ് നായർ പണം നൽകിയത് കേസിലെ പ്രതികളായ പൊതുപ്രവർത്തകർക്കാണ് എന്നാണ് പറയുന്നത്.

'എന്റെ പൊന്ന് എസ്തറെ...എന്നാ ഭംഗിയാന്നേ'; സ്റ്റൈലിഷ് ആയി എസ്തര്‍

3

ഓൺലി മച്ച് ലൗഡർ, ബാബിൾഫിഷ്, മദർസ്‌വെയർ എന്നിവയുൾപ്പെടെ നിരവധി കമ്പനികളുമായി വിജയ് നായർക്ക് ബന്ധമുണ്ട്. വിജയിയുമായി സഹസംവിധായകർ ഉൾപ്പെടെ പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റ് കമ്പനികൾ, ഓൺലൈൻ ഗെയിമിംഗ്, വാതുവയ്പ്പ്, കോമഡി ഷോകൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിൽ വിയർഡാസ് കോമഡി, മോട്ടോർമൗത്ത് റൈറ്റേഴ്‌സ്, റിബലിയൻ മാനേജ്‌മെന്റ് എന്നിവയാണ്.

4

വിജയിയുമായി ബന്ധപ്പെട്ട കമ്പനികളിൽ വിവിധ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിലെ കോമഡി ഷോകളുമായി ബന്ധപ്പെട്ടവരും നിരവധി സ്റ്റാൻഡ്-അപ്പ് കോമേഡിയൻമാരും ഉൾപ്പെടുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 31 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുത്തിയിട്ടും വിജയ് നായരെ കാണാനില്ലെന്ന് സിബിഐ പറഞ്ഞിരുന്നു. നായർ ഉൾപ്പെടെ സിസോദിയയുടെ രണ്ട് കൂട്ടാളികൾ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രാജ്യം വിട്ടതായി ഡൽഹി ബിജെപി എംപി പർവേഷ് വർമയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

5


എന്നാൽ, താൻ രാജ്യം വിട്ടുവെന്ന തരത്തിൽ വന്ന വാർത്തകൾ കണ്ട് താൻ അത്ഭുതപ്പെട്ടുവെന്ന് വിജയ് നായർ പറഞ്ഞു. തന്റെ മുംബൈയിലെ വീട്ടിൽ സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയെന്നും വിജയ് നായർ അവകാശപ്പെട്ടു. "എന്റെ വസതിയിൽ ഉണ്ടായിരുന്ന സിബിഐ ഉദ്യോഗസ്ഥരോട് ഞാൻ സംസാരിച്ചു. ഞാൻ വരേണ്ടതുണ്ടോ എന്ന് ഞാൻ ചോദിച്ചു, എന്നാൽ ഒരു സിബിഐ ഉദ്യോഗസ്ഥൻ എന്നെ ബന്ധപ്പെടുമെന്നാണ് പറഞ്ഞത് എന്നും വിജയ് പറയുന്നു.

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

English summary
Here is the complete information of Vijay Nair who is known as close aide of Manish Sisodia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X