കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയായി നയിക്കാന്‍ എനിക്ക് സാധിക്കുമെന്ന് പ്രതിഭ: ഹിമാചലില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി

Google Oneindia Malayalam News

ഷിംല: ഗുജറാത്തില്‍ ചരിത്രത്തിലേ ഏറ്റവും വലിയ തിരിച്ചടി നേരിട്ടപ്പോഴും ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഹിമാചല്‍ കൂടി പിടിക്കാന്‍ കഴിഞ്ഞതോട് രാജ്യത്ത് പാർട്ടിക്ക് അധികാരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നാക്കി ഉയർത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. രാജസ്ഥാനും ചത്തീസ്ഗഡുമാണ് നിലവില്‍ കോണ്‍ഗ്രസിന് അധികാരമുള്ള മറ്റ് സംസ്ഥാനങ്ങള്‍.

അതേസമയം ഭരണം നേടിയതിന് പിന്നാലെ ആര് മുഖ്യമന്ത്രിയാകും എന്ന കാര്യത്തില്‍ വലിയ തർക്കമാണ് ഹിമാചല്‍ കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശ വാദം പരസ്യമായി ഉന്നയിച്ച് മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിംഗ് പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിരിക്കുകയാണ്.

സംസ്ഥാനത്ത് ആകേയുള്ള 68 സീറ്റില്‍ 40 ഉം

സംസ്ഥാനത്ത് ആകേയുള്ള 68 സീറ്റില്‍ 40 ഉം നേടിയാണ് കോണ്‍ഗ്രസ് ഹിമാചലില്‍ ഭരണം പിടിച്ചത്. 35 സീറ്റുകളാണ് കേവല ഭുരിപക്ഷത്തിന് വേണ്ടത്. മറുവശത്ത് വലിയ സന്നാഹങ്ങളുമായി പ്രചരണത്തിന് ഇറങ്ങിയ ബി ജെ പിക്കാവട്ടെ 25 സീറ്റുകളിലാണ് വിജയിക്കാന്‍ സാധിച്ചത്. ബി ജെ പി വിമതർ മൂന്ന് സീറ്റില്‍ വിജയിച്ചപ്പോള്‍ എല്ലാ സീറ്റിലും മത്സരിച്ച എ എ പിക്ക് ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചില്ല.

എന്നെ ഡീഗ്രേഡ് ചെയ്യാന്‍ കാശ് കൊടുത്ത് വരെ ശ്രമമുണ്ട്: മിണ്ടാതിരുന്നാല്‍ ഒന്നുമുണ്ടാവില്ല: റോബിന്‍എന്നെ ഡീഗ്രേഡ് ചെയ്യാന്‍ കാശ് കൊടുത്ത് വരെ ശ്രമമുണ്ട്: മിണ്ടാതിരുന്നാല്‍ ഒന്നുമുണ്ടാവില്ല: റോബിന്‍

കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെയാണ്

കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെയാണ് വിജയത്തില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് പ്രതിഭാ സിംഗ് രംഗത്ത് എത്തിയത്. കഴിഞ്ഞ വർഷം മരിച്ച തന്റെ ഭർത്താവ് വീർഭദ്ര സിങ്ങിന്റെ പേരിലാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പോരാടി വിജയിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ തഴയുന്നത് തെറ്റാണെന്നുമാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് അധ്യക്ഷ കൂടിയായ പ്രതിഭ സിംഗ് അഭിപ്രായപ്പെട്ടത്.

ഭർത്താവിന് ബിയർ വാങ്ങിക്കാന്‍ പോയത്; യുവതിക്ക് ലഭിച്ചത് 2 കോടിയിലേറെ രൂപ, ലോട്ടറി ഭാഗ്യം വന്ന വഴിഭർത്താവിന് ബിയർ വാങ്ങിക്കാന്‍ പോയത്; യുവതിക്ക് ലഭിച്ചത് 2 കോടിയിലേറെ രൂപ, ലോട്ടറി ഭാഗ്യം വന്ന വഴി

തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ

''തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തം സോണിയ ജിയും ഹൈക്കമാൻഡും എനിക്ക് നൽകിയതിനാൽ എനിക്ക് മുഖ്യമന്ത്രിയായി സംസ്ഥാനത്തെ നയിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,"- ദേശീയ മാധ്യമമായ എന്‍ ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതിഭാ സിംഗ് പറയുന്നു.

ഗുജറാത്തിലെങ്ങും താമരമയം: പ്രവർത്തകർ ആഹ്ളാദ തിമിർപ്പില്‍, രവീന്ദ്ര ജഡേജയും റോഡ് ഷോയില്‍

വീർഭദ്ര സിംഗിന്റെ പേരിൽ തിരഞ്ഞെടുപ്പിൽ

"വീർഭദ്ര സിംഗിന്റെ പേരിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ തഴയുന്നത് ശരിയല്ല. വീർഭദ്ര സിങ്ങുമായി ജനങ്ങൾക്ക് ശക്തമായ വൈകാരിക ബന്ധം ഉള്ളതുകൊണ്ടാണ് ഞങ്ങൾക്ക് 40 സീറ്റുകൾ നേടിയത്," എച്ച് പി സി സി അധ്യക്ഷ പറഞ്ഞു. മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ചകൾക്കായി ഉന്നത കോൺഗ്രസ് നേതാക്കൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുമായി വൈകിട്ട് 3 മണിക്ക് ഷിംലയിൽ കൂടിക്കാഴ്ച നടത്തുന്നതിന് മൂന്നോടിയായിട്ടാണ് പ്രതിഭസിംഗിന്റെ അവകാശവാദം.

മുൻ മുഖ്യമന്ത്രിയായിരുന്ന വീർഭദ്ര സിംഗ്

മുൻ മുഖ്യമന്ത്രിയായിരുന്ന വീർഭദ്ര സിംഗ് കഴിഞ്ഞ വർഷം മരിക്കുന്നതുവരെ ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ ഏറ്റവും ഉന്നതനായ നേതാവായിരുന്നു. ഇതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിഭ സിംഗ് തന്റെ മണ്ഡലമായ മാണ്ഡിയിൽ നിന്ന് ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവർ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും മകൻ വിക്രമാദിത്യ സിംഗ് മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി അവകാശവാദികൾ


മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി അവകാശവാദികൾ ഉണ്ടാകുമെന്നും ഹൈക്കമാൻഡിന്റെ തീരുമാനമാണ് അന്തിമമെന്നും എന്നാൽ വീർഭദ്രയുടെ പാരമ്പര്യം അവഗണിക്കാനാവില്ലെന്നും പ്രതിഭ സിംഗ് പറഞ്ഞു. "നമ്മുടെ എം എല്‍ എമാരെ ഒരുമിച്ച് നിർത്തണം, മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കും, ഇന്നത്തെ യോഗത്തിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും."- പ്രതിഭ സിംങ് കൂട്ടിച്ചേർത്തു.

English summary
Himachal Pradesh Elections Result 2022: Pratibha says I can lead as Chief Minister: Crisis in Congress in Himachal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X