കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചല്‍ ഫലം: പോരാട്ടം ഇഞ്ചോടിഞ്ച്, വിനോദ് താവഡയെ ഷിംലയിലേക്ക് അയച്ച് ബിജെപി, ലക്ഷ്യം കൂറുമാറ്റമോ

Google Oneindia Malayalam News

ഷിംല: നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ അരമണിക്കൂറിലെ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഹിമാചല്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആകെയുള്ള 68 മണ്ഡലങ്ങളുടേയും ഫലസൂചനകള്‍ പുറത്ത് വന്നപ്പോള്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും തുല്യ സീറ്റുകളിലാണ് മുന്നേറാന്‍ സാധിച്ചിട്ടുള്ളത്.

ഇരുപാർട്ടികള്‍ക്കും 33 സീറ്റുകളിലാണ് ലീഡ്. അതേസമയം ഏറെ പ്രതീക്ഷ വെച്ചിരുന്ന ആ ആദ്മിക്ക് ഒരു സീറ്റിലും ലീഡ് പിടിക്കാന്‍ സാധിച്ചിട്ടില്ല. രണ്ട് സീറ്റുകളില്‍ സ്വതന്ത്രരാണ് മുന്നില്‍. അതേസമയം ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചന ലഭിച്ചതോടെ വിനോദ് താവഡെ ഉള്‍പ്പടേയുള്ള ഉന്നത നേതാക്കളെ ബി ജെ പി സംസ്ഥാനത്തേക്ക് അയച്ചു.

വിജയിക്കുന്ന പാർട്ടി അംഗങ്ങള്‍ കൂറുമാറുന്നത്

വിജയിക്കുന്ന പാർട്ടി അംഗങ്ങള്‍ കൂറുമാറുന്നത് തടയുക, ആവശ്യമെങ്കില്‍ മറ്റുള്ള പാർട്ടികളില്‍ നിന്നും അംഗങ്ങളെ കൂറുമാറ്റി സ്വന്തം പാളയത്തിലെത്തിക്കുയെന്ന പതിവ് ബി ജെ പി തന്ത്രം ഹിമാചലിലും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ബി ജെ പി മാത്രമല്ല കോണ്‍ഗ്രസും ഉന്നത നേതാക്കളെ ഹിമാചലിലേക്ക് അയച്ചിട്ടുണ്ട്. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ല എന്നിവരാണ് ഷിംലയിലെത്തിയിരിക്കുന്നത്.

വിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയുംവിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയും

നേരത്തെ ഗോവ ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളിലും

നേരത്തെ ഗോവ ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളിലും സമാനമായ നീക്കം ബി ജെ പി നടത്തിയിരുന്നു. ഫലം വന്ന ദിവസം രാത്രിയോടെ പ്രത്യേക വിമാനത്തില്‍ ഉന്നത നേതാക്കള്‍ സംസ്ഥാനത്ത് എത്തി കോണ്‍ഗ്രസിന്റെ എം എല്‍ എമാരെകൂടി ഒപ്പം കൊണ്ടുവന്ന് സർക്കാർ രൂപീകരിക്കാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നു. സമാനമായ നീക്കം ഹിമാചല്‍ പ്രദേശിലും ഉണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പൈസ തരാതെ നടത്തിച്ച സുന്ദരനും സഫാരിയില്‍ പരസ്യമില്ലാത്തതിന്റെ കാരണവും; സന്തോഷ് ജോർജ് കുളങ്ങര പറയുന്നുപൈസ തരാതെ നടത്തിച്ച സുന്ദരനും സഫാരിയില്‍ പരസ്യമില്ലാത്തതിന്റെ കാരണവും; സന്തോഷ് ജോർജ് കുളങ്ങര പറയുന്നു

എക്സിറ്റ് പോളുകളും ഹിമാചലില്‍ ഇഞ്ചോടിഞ്ച്

എക്സിറ്റ് പോളുകളും ഹിമാചലില്‍ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. റിപ്പബ്ലിക്ക് ടിവിയുടെ പി-മാർക് എക്‌സിറ്റ് പോൾ 34 മുതൽ 39 വരെ നിയമസഭാ സീറ്റുകൾ നേടി ബി ജെ പി അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 28 മുതൽ 33 വരെ സീറ്റുകൾ നേടുമെന്നും കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഒരു സീറ്റിൽ ഒതുങ്ങുമെന്നും എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നു.

Vastu Tips of aquarium: നിസ്സാരക്കാരല്ല ഗപ്പിയും എഞ്ചലുമൊന്നു: അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ ഭാഗ്യം പൂത്തുലയും

കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന എക്‌സിറ്റ്‌പോള്‍

അതേസമയം, കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന എക്‌സിറ്റ്‌പോള്‍ ഫലമായിരുന്നു ആജ്തക്- ആക്‌സിസ് മൈ ഇന്ത്യ ഫലം. കോണ്‍ഗ്രസിന് ഹിമാചലില്‍ 30 മുതല്‍ 40 വരെ സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രവചിക്കപ്പെട്ടത്. ബിജെപിക്ക് 24 മുതല്‍ 34 സീറ്റുവരെ കിട്ടുമെന്നും സര്‍വേ വ്യക്തമാക്കി. അതേസമയം എ എ പിക്ക് ഒരു സീറ്റിലും മുന്‍തൂക്കം പ്രവചിച്ചിട്ടില്ല.

English summary
Himachal Pradesh Elections Result 2022: senior BJP leader Vinod Tawde also reached Shimla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X