• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുവതികൾ വശീകരിച്ച് വലയിലാക്കി പണം തട്ടി; എംഎൽഎയും പെട്ടു, ലൈംഗീക സംഭാഷണം പുറത്ത്, വൻ ഹണി ട്രാപ്പ്!

ബെംഗളൂരു: വീണ്ടും ഹണിട്രാപ്പ് വാർത്തകൾ നിറയുന്നു. ഉന്നത സ്വാധീനമുള്ളവരെയും അധികാര പദവികളിൽ ഇരിക്കുന്നവരെയും അസ്ഥിരപ്പെടുത്തുന്നതിനും അവരിൽ നിന്നും നിർണായകമായ വിവരങ്ങൾ ശേഖരിക്കുന്നതിനും സ്ത്രീകളെ ഉപയോഗിച്ച് നടത്തുന്ന ലൈംഗിക ട്രാപ് ആണ് ഹണി ട്രാപ്. സൈന്യത്തിന്റെ രഹസ്യ വിവരങ്ങൾ എന്നിവ അടക്കം ചോർത്തിയെടുക്കാൻ ഇത്തരം സ്ത്രീകൾക്ക് വലിയ മിടുക്കികൾ ആയിരിക്കും.

സൈനിക രംഗത്തും കോർപറേറ്റ് രംഗത്തുമാണ് ഹണിട്രാപ്പ് നടന്നിരുന്നതെങ്കിൽ ഇപ്പോൾ രാഷ്ട്രീയക്കാരും മാധ്യമങ്ങളുമെല്ലാം രഹസ്യങ്ങൾ ചോർത്താൻ ഹണിട്രാപ്പ് ഉപയോഗിക്കുന്നുണ്ട്. മാതാഹരി മുതൽ കേരളത്തിൽ മറിയം റഷീദ വരെ നീളുന്നതാണ് ഹണിട്രാപ്പിന്റെ ചരിത്രം. എന്നാൽ ഇപ്പോൾ നമ്മുടെ രാജ്യത്ത് നടക്കുന്ന ഹണി ട്രാപ്പുകളെല്ലാം പണം കൈക്കലാക്കാനുള്ള ബ്ലാക്ക് മെയിലിങ് മാത്രമാണ്.

കർണാടക എംഎൽഎ

കർണാടക എംഎൽഎ

കർണാടക എംഎൽഎയാണ് അസാനമായി ഹണിട്രാപ്പിന്റെ ചതിക്കുവിയിൽ വീണിരിക്കുന്നത്. എംഎൽഎയുടെ പരാതിയെ തുടർന്ന് ര്‍ണാടകയില്‍ രാഷ്ട്രീയ നേതാക്കളെയും വമ്പൻ വ്യവസായികളെയും ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘത്തിലെ എട്ട് പേരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മൂന്നു വർഷമായി ബെംഗളൂരുവിൽ വിലസുന്ന ഇവർ കഴിഞ്ഞ ദിവസമാണ് പോലീസിന്റെ കണ്ണിൽ പെടുന്നത്.

എട്ടംഗ സംഘത്തിന്റെ അറസ്റ്റ്

എട്ടംഗ സംഘത്തിന്റെ അറസ്റ്റ്

ഉത്തര കർണാടകയിലെ ഒരു എംഎൽഎയുടെ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് എട്ടംഗ സംഘത്തിന്റെ അറസ്റ്റിലേക്ക് എത്തിയത്. അറസ്റ്റു ചെയ്തവരുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ആരെന്ന തിരച്ചിലിലാണ് പോലീസെന്നാണ് പുറത്ത് വരുന്ന വിവരം. അറസ്റ്റു ചെയ്തവരിൽ രണ്ടു പേർ സ്ത്രീകളാണെന്നാണ് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുന്നത്.

ബെംഗളൂരുവിനു പുറത്തുള്ള രാഷ്ട്രീയക്കാർ

ബെംഗളൂരുവിനു പുറത്തുള്ള രാഷ്ട്രീയക്കാർ

ബെംഗളൂരുവിനു പുറത്തുള്ള രാഷ്ട്രീയക്കാരാണു സംഘത്തിന്റെ സ്ഥിരം ഇരകൾ. ഒരു വ്യക്തിയെ ലക്ഷ്യം വച്ചതിനു ശേഷം പടിപടിയായാണ് ഇവരുടെ പ്രവർത്തനങ്ങളെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. യാളെ വശീകരിച്ചു വരുതിയിലാക്കാൻ ഒരു യുവതിയെ നിയോഗിക്കും. കെണിയിൽ വീണെന്ന് ഉറപ്പായ ശേഷം നേതാവിന്റെ വിദേശ യാത്രകളിലും മറ്റും പങ്കാളികളാകും. ഹോട്ടലുകലിലേക്ക് ക്ഷണിക്കും. അവിടെ ഒളിക്യാമറകൾ വെച്ച് ദൃശ്യങ്ങൾ ഒപ്പിയെടുക്കും.

ബ്ലാക്ക് മെയിലിങ്

ബ്ലാക്ക് മെയിലിങ്

തുടർന്ന് ഈ ദൃശ്യങ്ങൾ വിഡിയോയില്‍ കുടുക്കിയ നേതാവിന് അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. ലക്ഷങ്ങളും കോടികളുമാണ് സംഘം ആവശ്യപ്പെടുക. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷമിപ്പെടുത്തുകയും ചെയ്യും. 25 കോടി രൂപ ആവശ്യപ്പെട്ട് ഒരു യുവതി വിളിച്ചെന്ന രാഷ്ട്രീയ നേതാവിന്റെ പരാതിയിൽ നിന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. തുടർന്ന് നവംബർ 26ന് സംഘടത്തിലെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉന്നത ബന്ധങ്ങൾ...

ഉന്നത ബന്ധങ്ങൾ...

സംഘത്തിന് ഉന്നത ബന്ധങ്ങൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. എത്ര പേർക്ക് ഇതുവരെ പണം നഷ്ടപ്പെട്ടുവെന്ന വിവരം പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. സംഘത്തെ കുറിച്ച് അന്വേഷണം നടന്നു വരികയാണ്. നേരത്തേ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എ‌ന്നിവിടങ്ങളിലെ പെൺകെണി വലകളുടെ വ്യക്തമായ ചിത്രം പുറത്തുവന്നിരുന്നു. മുൻ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ അശ്ലീല ചിത്രങ്ങൾ ചിത്രീകരിച്ച് പണം തട്ടാൻ ശ്രമിച്ചെന്ന കാര്യം പുറത്ത് വന്നിരുന്നു.

English summary
Honey trap gang arested in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X