• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചത്ത നായയെ തിന്നു, റെയില്‍വെ സ്റ്റേഷനില്‍ ഭക്ഷണത്തിന് കൂട്ടത്തല്ല്... ദുരന്ത ചിത്രങ്ങള്‍ വരുന്നു

  • By Desk

ഭോപ്പാല്‍: വിശപ്പ് സഹിക്കാന്‍ വയ്യാതെ ചത്ത നായയെ തിന്നുന്ന കുടിയേറ്റ തൊഴിലാളിയുടെ ചിത്രമാണ് കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ ഇന്ന് പുറത്തുവന്നിരിക്കുന്നത്, ഭക്ഷണത്തിന് വേണ്ടി റെയില്‍വെ സ്റ്റേഷനില്‍ അടിപിടി കൂടിയ തൊഴിലാളികളുടെ വാര്‍ത്തയാണ്. കൊറോണയും ലോക്ക് ഡൗണും വരുത്തിവച്ച വിനയുടെ നേര്‍ചിത്രങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ദുരന്ത സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചേക്കും. സാമ്പത്തിക-സാമൂഹിക വിദഗ്ധര്‍ രാജ്യം നേരിടാന്‍ പോകുന്ന വിപത്ത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ് പുതിയ വിവരങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ഭക്ഷണപൊതികള്‍ വാരിയെടുത്തു

ഭക്ഷണപൊതികള്‍ വാരിയെടുത്തു

മധ്യപ്രദേശിലെ റെയില്‍വെ സ്റ്റേഷനില്‍ സൂക്ഷിച്ച ഭക്ഷണപൊതികള്‍ വാരിയെടുത്ത് കൊണ്ടുപോകുന്ന ദയനീയ ദൃശ്യമാണ് ഇന്ന് പുറത്തുവന്നത്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായ കുടിയേറ്റ തൊഴിലാളികള്‍ക്ക് മുമ്പില്‍ കണ്ട ഭക്ഷണമാണ് നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമായത്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദിവസങ്ങളായി യാത്ര ചെയ്ത് എത്തിയവരായിരുന്നു തൊഴിലാളികള്‍.

സര്‍ക്കാര്‍ വാദം കള്ളം

സര്‍ക്കാര്‍ വാദം കള്ളം

കുടിയേറ്റ തൊഴിലാളികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും എല്ലാവര്‍ക്കും മതിയായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നുമാണ് എല്ലാ സംസ്ഥാന സര്‍ക്കാരുകളും അവകാശപ്പെടുന്നത്. ഇതിനിടെയാണ് മധ്യപ്രദേശിലെ റെയില്‍വെ സ്റ്റേഷനിലെ ദുരന്ത കാഴ്ച. മധ്യപ്രദേശിലെ നര്‍മദപുരം ഡിവിഷനിലുള്ള ഇട്ടാര്‍സി സ്റ്റേഷനിലെ വീഡിയോ ആണ് പ്രചരിക്കുന്നത്.

സ്‌പെഷ്യല്‍ ട്രെയിനില്‍ വന്നവര്‍

സ്‌പെഷ്യല്‍ ട്രെയിനില്‍ വന്നവര്‍

സ്‌പെഷ്യല്‍ ട്രെയിനില്‍ റെയില്‍വെ സ്റ്റേഷനിലെത്തിയവരായിരുന്നു തൊഴിലാളികള്‍. ഭക്ഷണ പൊതികള്‍ സ്റ്റേഷനില്‍ തയ്യാറാക്കി വച്ചിരുന്നു. ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരും. ആദ്യം മടിച്ചു നിന്ന തൊഴിലാളികള്‍ പതിയെ ഓരോ പൊതി എടുത്തു. പിന്നീട് എല്ലാവരും കൂട്ടത്തോടെ എത്തി എടുത്തു. ചിലര്‍ മറ്റുള്ളവരില്‍ നിന്ന് തട്ടിപ്പറിക്കുന്ന ദൃശ്യവും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.

ഉദ്യോഗസ്ഥര്‍ ഉറക്കെ പറഞ്ഞു

ഉദ്യോഗസ്ഥര്‍ ഉറക്കെ പറഞ്ഞു

ആരും ഭക്ഷണം എടുക്കരുതെന്ന് ഉദ്യോഗസ്ഥര്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാല്‍ ആരും കാര്യമാക്കുന്നേയില്ല. നിമിഷ നേരം കൊണ്ട് എല്ലാ ഭക്ഷണവും കാലിയായി. റെയില്‍വെ ജീവനക്കാര്‍ സംഭവം നടക്കുമ്പോള്‍ അകലം പാലിച്ചു. പലരും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. റെയില്‍വെ സ്റ്റേഷന്‍ ഒരു യുദ്ധക്കളത്തിന് സമാനമായിരുന്നു അല്‍പ്പനേരം.

മുംബൈയില്‍ നിന്ന് വന്നവര്‍

മുംബൈയില്‍ നിന്ന് വന്നവര്‍

മുംബൈയില്‍ നിന്നെത്തുന്ന ട്രെയിനിലെ തൊഴിലാളികള്‍ക്ക് വേണ്ടി കരുതി വച്ചതായിരുന്നു ഭക്ഷണ പൊതികള്‍. എന്നാല്‍ സുഗമമായ വിതരണം സാധിച്ചില്ല. മുംബൈയില്‍ നിന്ന് തന്നെ ഭക്ഷണം കഴിക്കാതെയാണ് പല തൊഴിലാളികളും ട്രെയിന്‍ കയറിയിരുന്നത്. സത്‌ന റെയില്‍വെ സ്റ്റേഷനിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്.

ട്രെയിനിനകത്ത് അടിപിടി

ട്രെയിനിനകത്ത് അടിപിടി

ട്രെയിനിനകത്ത് വച്ച് ഭക്ഷണത്തിന് വേണ്ടി അടിപിടി കൂടുന്ന തൊഴിലാളികളുടെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കൊറോണ വൈറസ് വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കും വിധമാണ് എല്ലാ സംഭവങ്ങളും. രാജ്യം നേരിടാന്‍ പോകുന്ന അടുത്ത വെല്ലുവിളി വിശപ്പും ദാരിദ്ര്യവുമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചത്ത നായയെ തിന്നുന്ന വീഡിയോ

ചത്ത നായയെ തിന്നുന്ന വീഡിയോ

കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നിന്ന് ദയനീയമായ ഒരു വീഡിയോ പുറത്തുവന്നിരുന്നു. വിശപ്പ് സഹിക്കാന്‍ വയ്യാതെ ചത്ത നായയെ തിന്നുന്നു പുരുഷന്‍. രാജസ്ഥാനിലെ ജയ്പൂരിലെ ഹൈവേയില്‍ നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൃത്യമായ സ്ഥലം ഒരു റിപ്പോര്‍ട്ടിലും പറയുന്നില്ല.

സഹായമായി യുവാവ്

സഹായമായി യുവാവ്

നായയെ തിന്നുന്ന വ്യക്തിയെ സഹായിക്കാന്‍ കാറിലെത്തിയ ഒരാള്‍ ശ്രമിക്കുന്ന മറ്റൊരു വീഡിയോയും പ്രചരിച്ചിരുന്നു. കാറിലെത്തിയവര്‍ ഇയാള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. ദില്ലിയിലേക്ക് പോകുന്ന വഴിയാണ് ഒരാള്‍ ചത്ത നായയെ തിന്നുന്നത് കണ്ടത്. ഉടന്‍ കാര്‍ നിര്‍ത്തി. കൈയ്യിലുള്ള ഭക്ഷണം നല്‍കിയെന്ന് കാറിലുള്ള യുവാവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു.

ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...

ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ അഭിമുഖത്തിനിടെ ഭൂചലനം; പാര്‍ലമെന്റ് കുലുങ്ങി, പുഞ്ചിരിച്ച് പ്രതികരണം

ഞാന്‍ മന്ത്രി, എനിക്ക് ഇളവുണ്ട്; ക്വാറന്റൈന്‍ നിര്‍ദേശം അവഗണിച്ച് ഗൗഡ; കര്‍ണാടകത്തില്‍ പുതിയ വിവാദം

English summary
Hungry Migrants Loot Food Cart at Railway Station in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X