ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി: ഐഐടി ബിരുദധാരി അറസ്റ്റില്‍, ചോര്‍ത്തിയത് യുഐഡിഎഐ വെബ്സൈറ്റില്‍ നിന്ന്!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരി ബെംഗളൂരുവില്‍ അറസ്റ്റില്‍. യുഐഡിഎഐ സെര്‍വ്വറില്‍ കടന്ന് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദം നേടിയ അഭിനവ് ശ്രീവാസ്തവയാണ് അറസ്റ്റിലായിട്ടുള്ളത്. ഓല ടാക്സി സര്‍വ്വീസിലെ സോഫ്റ്റ് വെയര്‍ ഡലവപ്പ്മെന്‍റ് എന്‍ജിനീയറായി സേവനമനുഷ്ടിച്ച് വരുന്നതിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്.

യുഐഡിഎഐ സെര്‍വ്വറില്‍ അനധികൃതമായി പ്രവേശിച്ച ശ്രീവാസ്തവ രജിസ്റ്റര്‍ ചെയ്ത 40000 ഓളം ആധാര്‍ കാര്‍‍ഡ് ഉടമകളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ചോര്‍ത്തിയിട്ടുള്ളത്. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആധാര്‍ കാര്‍ഡ് ഉടമകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇയാള്‍ യുപി സ്വദേശിയാണ്.

aadhaar-card-

യുഐഡിഎഐ സെര്‍വ്വറിലേയ്ക്ക് പ്രവേശിക്കുന്നതിനായി നാഷണല്‍ ഇന്‍ഫോമാര്‍റ്റിക്സ് സെന്‍ററിന്‍റെ ഇ ഹോസ്പിറ്റല്‍ എന്ന ആപ്ലിക്കേഷനാണ് ഇതിനായി അഭിനവ് ഉപയോഗിച്ചിട്ടുള്ളതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ശ്രീവാസ്തവ സ്വയം വികസിപ്പിച്ചെടുത്ത കെവൈസി വേരിഫിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതുപയോഗിച്ച് ഇ - ഹോസ്പിറ്റല്‍ ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ എളുപ്പമാണെന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെ പ്ലേ സ്റ്റോറിലെ കെവൈസി ആപ്ലിക്കേഷന്‍റെ പരസ്യത്തില്‍ നിന്നുള്ള വരുമാനം വഴി 40000 രൂപയോളം നേടിയെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത ശ്രീവാസ്തവയെ പത്ത് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷം തടവും പത്ത് ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തിട്ടുള്ളതെന്നാണ് പോലീസ് നല്‍കുന്ന വിവരം. രാജ്യത്ത് ആധാര്‍ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Police arrested on Tuesday a 31-year-old MSc graduate from IIT-Kharagpur and currently employed with cab aggregator Ola as a software development engineer for allegedly hacking and illegally accessing the server of the Unique Identification Authority of India (UIDAI).
Please Wait while comments are loading...