ചൈനയെ മറിച്ചിട്ട് ഇന്ത്യ; സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിപ്പ്, ഞൊടിയിടയില്‍ എല്ലാം മാറും!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. കമ്യൂണിസത്തില്‍ നിന്നു മുതലാളിത്തത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തിന് പക്ഷേ, ഏറെ കാലം ഈ പദവിയില്‍ തുടരാനാകില്ല. കാരണം ഇന്ത്യയുടെ വളര്‍ച്ചയാണ്. ഇന്ത്യ ചൈനയെയും കടന്ന് ബഹുദൂരം വേഗതയില്‍ സഞ്ചരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഹര്‍വാഡ് സര്‍വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ച അതിവേഗമായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടന്‍ മാറുമെന്നും ചൈനയെ പിന്നിലാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൈനയുടെ നെഞ്ചിടിപ്പ് കൂടും

ചൈനയുടെ നെഞ്ചിടിപ്പ് കൂടും

ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെയാണ് ഇന്ത്യയുടെ മുന്നേറ്റം സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ചൈനയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് (സിഐഡി) വിഭാഗമാണ്.

2025 ആകുമ്പോഴേക്കും

2025 ആകുമ്പോഴേക്കും

2025 ആകുമ്പോഴേക്കും ലോകത്ത് അതിവേഗം വളരുന്ന രാജ്യം ഇന്ത്യയാകും. അന്ന് ശരാശരി ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ച 7.7 ശതമാനമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിന് വിവിധ കാരണങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

ചൈനയേക്കാള്‍ വേഗത്തിലാണ്

ചൈനയേക്കാള്‍ വേഗത്തിലാണ്

ചൈനയേക്കാള്‍ വേഗത്തിലാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയുടെ വളര്‍ച്ച. അത് വരും വര്‍ഷങ്ങളിലും തുടരും. ഈ സാഹചര്യം നിലനിന്നാല്‍ ചൈനയെ മറികടന്ന് ഇന്ത്യ മുന്നോട്ട് കുതിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വൈവിധ്യങ്ങളാണ് വളര്‍ച്ച

വൈവിധ്യങ്ങളാണ് വളര്‍ച്ച

ഇന്ത്യയുടെ കയറ്റുമതിയിലുള്ള വൈവിധ്യങ്ങളാണ് വളര്‍ച്ചയ്ക്ക് കാരണമായി വിശദീകരിക്കുന്നത്. കെമിക്കല്‍സ്, വാഹനങ്ങള്‍, ഇലക്ട്രോണിക് രംഗം തുടങ്ങിയ എല്ലാ മേഖലയിലും ഇന്ത്യ മുന്നേറുകയാണ്.

ധാതു സമ്പന്നമായ ഇന്ത്യ

ധാതു സമ്പന്നമായ ഇന്ത്യ

ധാതു സമ്പന്നമായ ഇന്ത്യയുടെ ഭൂപ്രകൃതി വളര്‍ച്ചയ്ക്ക് പ്രധാന പങ്കുവഹിക്കും. ഒരു വഴിയില്‍ മാത്രം മുന്നേറാന്‍ നോക്കിയ രാജ്യങ്ങള്‍ക്ക് അടിപതറുന്ന കാഴ്ചയാണ് കഴിഞ്ഞ കാലങ്ങളില്‍ കണ്ടത്. എന്നാല്‍ ഘട്ടങ്ങളായി വളരുന്ന രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ പരിശോധിച്ചാല്‍ അവര്‍ക്ക് വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഉള്ളതായി കാണാം.

ഇന്ത്യയുടെ വിഭവങ്ങള്‍

ഇന്ത്യയുടെ വിഭവങ്ങള്‍

ഇന്ത്യയുടെ വിഭവങ്ങളാണ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്. അതിന് പര്യാപ്തമായ മനുഷ്യശേഷിയും ഇന്ത്യയ്ക്കുണ്ട്. അതു തന്നെയായിരുന്നു തുര്‍ക്കി, ഇന്തോനേഷ്യ, ഉഗാണ്ട, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളുടെ മുന്നേറ്റത്തിനും കാരണം.

ഇന്ത്യയും തുര്‍ക്കിയും

ഇന്ത്യയും തുര്‍ക്കിയും

അതിവേഗം വളരാനുള്ള കാരണങ്ങള്‍ പഠനത്തില്‍ മൂന്നായി തിരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും അനിയോജ്യമായ വളര്‍ച്ച പ്രതിപാദിക്കുന്നത് രണ്ടാം വിഭാഗത്തിലാണ്. ഇന്ത്യയും തുര്‍ക്കിയും ഇന്തോനേഷ്യയും ഈ ഗണത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

പുതിയ കണ്ടെത്തലുകള്‍

പുതിയ കണ്ടെത്തലുകള്‍

വികസിത രാജ്യങ്ങളായ അമേരിക്കയും ജപ്പാനും ജര്‍മനിയും സാങ്കേതിക രംഗത്തെ മിക്ക വസ്തുക്കളും സ്വന്തമായി നിര്‍മിച്ചിട്ടുണ്ട്. ഇനി പുതിയ കണ്ടെത്തലുകളാണ് സാങ്കേതിക രംഗത്തെ കുതിപ്പിന് ആവശ്യം. ഇന്ത്യക്ക് അതു സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
India new global growth pole, to keep lead over China: Harvard study
Please Wait while comments are loading...