കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ അഞ്ചാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഭ്രമണപദത്തില്‍ എത്തി

  • By Neethu
Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഞ്ചാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം വിജയകരമായി ഭ്രമണപദത്തില്‍ എത്തി. ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് -1 ഭ്രമണപദത്തില്‍ എത്തിയ വാര്‍ത്ത ഐഎസ്ആര്‍ഒ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ നിന്നും ബുധനാഴ്ച രാവിലെ 9.31 നാണ് വിക്ഷേപണം നടത്തിയത്.

11227507-1693089314247757-9161010063849135754-n.jpg -

പിഎസ്എല്‍വി 31 ആണ് ഉപഗ്രഹത്തെ വഹിച്ചത്. കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് ഗതിനിര്‍ണയിക്കുന്നതാണ് ഉപഗ്രഹങ്ങളുടെ ദൗത്യം.് 1400 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ ചിലവ് വരുന്നത്.

1500 കിലോമീറ്റര്‍ ഏരിയ വരെ നിരീക്ഷണത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ പറയുന്നു. ഇന്ത്യന്‍ പട്ടാളത്തിനായിരിക്കും ഇതിന്റെ ഗുണം ലഭിക്കുന്നത്. നിലവില്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്പിനും ചൈനയ്ക്കും ഉപഗ്രഹ സംവിധാനമുണ്ട്.

English summary
India A Step Closer To 'Desi-GPS' With Latest Satellite Launch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X