രാജ്യത്തെ 29 ഗവർണർമാരിൽ 14 പേരും ആർഎസ് എസ് അനുഭാവികൾ!!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യയിലെ 29 ഗവർണ്ണർമാറിൽ 14 പേരും ആർഎസ്എസുമായും ബിജെപിയുമായും അടുത്ത ബന്ധമുള്ളവരെന്നും റിപ്പോർട്ട്.ബിസിനസ് സ്റ്റാന്റേഡ്സാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്തു വിട്ടത്. എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥിയായി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു മാധ്യമം റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.കൂടാതെ കേന്ദ്ര ഭരണ പ്രദേശത്തെ രണ്ട് ലഫ്.ഗവർണർമാരും ആറ്‍എസ്എസുമായി അടുത്ത ബന്ധമാണുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും ആർഎസ്എസിന്റെ സ്വയം സേവകരോ പ്രചാരകുമാരായോ സേവനം അനുഷ്ടിച്ചിട്ടുള്ളവരാണ്.

പാകിസ്താനിൽ ഹിന്ദുപെൺകുട്ടികൾക്ക് ദുരിത ജീവിതം!!ഒരു വർഷം മതംമാറ്റത്തിനു ഇരയാകുന്നത് ആയിരത്തോളം പേർ

ഞാന്‍ ഒരു യുവ നടനുമായി പ്രണയത്തിലാണ്; ഹണി റോസ് തന്നെ പറയുന്നു.. കാണൂ

അരുണാചൽ പ്രദേശിന്റ അധിക ചുമതല വഹിക്കുന്ന നാഗലാന്റ് ഗവർണർ പത്മനാഭ ആചാര്യ, പ്രസിഡന്റ് സ്ഥാനാർഥി കോവിന്ദിന്റെ രാജിയെ തുടർന്ന് അധിക ചുമതല വഹിക്കുന്നവെസ്റ്റ് ബെഗാളിലെ കേസരിനാഥ് ത്രിപാഠി, ഛത്തീസ്ഗഡിലെ ബാൽറാംദാസ് ടാണ്ടർ, മധ്യപ്രദേശിൻറെ അധിക ചുമതലയുളള ഗുജറാത്ത് ഗവർണ്ണർ ഓംപ്രകാശ് കോഹ്ലി, ഹരിയാനയിലെ കപ്താൻ സിങ് സോളങ്കി, ഹിമാചൽ പ്രദേശിലെ ആചാര്യദേവ് വ്രത്, കർണ്ണാടകയിലെ വജുഭായ് വാല, തമിഴ്നാടിന്റെ അധിക ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവൂ., രാജസ്ഥാനിലെ കല്യാൺ സിങ്, ത്രിപുരയിലെ തഥാഗത റോയ്, ഉത്തർ പ്രദേശിലെ റാംസായിക് . ഗോവ ഗവർണ്ണർ മൃദുല സിൻഹ എന്നിവരാണ് ആർഎസ്എസുമായി ബന്ധമുണ്ടായിരുന്ന ഗവർണ്ണർമാർ.

rss

ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ അന്തമാൻ-നിക്കോബാർ ദ്വീപിലെ ജഗദീഷ് മുഖി, ദമാൻ-ഡ്യൂവിലെ പ്രഫുൽ ഫോ പട്ടോൽ എന്നീവരാമ് ലഫ്. ഗവർണ്ണർമാർ. ഇവരെ കൂടാതെ ഝാർഖണ്ഡ് ഗവർണ്ണർ ദ്രൗപതി മുർമു, പഞ്ചാബിലെ വിപി സിങ് ബഡ്നോരെ, അസം, മേഖാലയ ഗവർണ്ണർ ബാൻവാരിലാൽ എന്നിർക്ക് ബിജെപിയുമായി അടുത്ത ബന്ധമാണുള്ളത്.

English summary
14 indian governers related to rss
Please Wait while comments are loading...