കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിദായീന്‍ ഇന്ത്യ ആക്രമിക്കും!!! ആക്രമണം പാരാഗ്ലൈഡറുകള്‍ വഴിയെന്ന് ഐബി ജാഗ്രതാ നിര്‍ദ്ദേശം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലേക്ക് കടക്കാന്‍ നൂറോളം ഭീകരര്‍ കാത്തിരിക്കുന്നുവെന്ന അജിത് ഡോവലിന്റെ മുന്നറിയിപ്പിന് പിന്നാലെ പാരാഗ്ലൈഡറുകള്‍ വഴി പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചേക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കയറാന്‍ ഭീകരര്‍ പാരാഗ്ലൈഡറുകള്‍ ഉപയോഗിക്കുമെന്നാണ് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാക് ഭീകര സംഘനയായ ലഷ്‌കറെ ത്വയ്ബ ഇന്ത്യ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പുറമേയാണ് ഫിദായീന്‍ ആക്രമണത്തിനുള്ള സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍.

തിരിച്ചടി

തിരിച്ചടി

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചതിന് തിരിച്ചടി നല്‍കാന്‍ നിയന്ത്രണ രേഖ കടക്കാന്‍ നൂറോളം ഭീകരര്‍ ഒരുങ്ങിയിട്ടുണ്ടെന്നായിരുന്നു അജിത് ഡോവലിന്റെ മുന്നറിയിപ്പ്.

ചാവേര്‍ ആക്രമണം

നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്ന ഫിദായീന്‍ ഭീകരര്‍ വ്യാപകമായി ചാവേര്‍ ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയാണ് ഇന്റലിജന്‍സ് ബ്യൂറോ മുന്നോട്ടുവയ്ക്കുന്നത്.

ലഷ്‌കറെ ത്വയ്ബ

ലഷ്‌കറെ ത്വയ്ബ

ഇന്റലിജന്‍സിന്റെ ജാഗ്രതാ നിര്‍ദ്ദേശത്തോടെ പാരാഗ്ലൈഡിംഗിനും പറക്കുന്ന വസ്തുക്കള്‍ക്കും അതിര്‍ത്തി പ്രദേശങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാക് ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബ ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള സാധ്യതയും ഐബി മുന്നോട്ടുവയ്ക്കുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് കശ്മീരിലുള്ള ഭീകരരും ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി സൂചനകള്‍ പുറത്തുവന്നിരുന്നു.

പാകിസ്താനിലെ സിന്ധ് പ്രവിശ്യ

പാകിസ്താനിലെ സിന്ധ് പ്രവിശ്യ

ഇന്ത്യ-പാക് തര്‍ക്ക പ്രദേശത്തുനിന്ന് ഒമ്പത് പേരുമായെത്തിയ ബോട്ട് ഇന്ത്യ പിടിച്ചെടുത്തിരുന്നു. ബോട്ടിലുണ്ടായിരുന്നവരെ സുരക്ഷാ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്. ഗുജറാത്തിലെ റാന്‍ ഓഫ് കച്ച്- പാകിസ്താനിലെ സിന്ധ് പ്രവിശ്യയ്ക്കും ഇടയ്ക്കുള്ള സ്ഥലത്തുവച്ചായിരുന്നു ബോട്ട് പിടികൂടിയത്.

ജമ്മു കശ്മീര്‍

ജമ്മു കശ്മീര്‍

സെപ്തംബര്‍ 29ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ 38 ഭീകരര്‍ കൊല്ലപ്പെട്ടതോടെ ഭീകരസംഘടനകള്‍ ഇന്ത്യ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ദില്ലി, പഞ്ചാബ്, ഗുജറാത്ത്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കായിരുന്നു ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിന്നു.

English summary
Intelligence alert on Pakithan use Paragliders to attack India. Boarder areas bans Paragliders and flying objects to defend a possible attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X