കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; പ്രവാചകനെതിരായ പ്രസ്താവനയും ചർച്ച

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ -അബ്ദുള്ളാഹിയാന്റെ ഇന്ത്യ സന്ദർശനം പുരോ ഗമിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ യോ ഗത്തിൽ സൗഹൃദം, വ്യാപാരം, ആരോഗ്യം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ഇന്ത്യയും ഇറാനും തമ്മിൽ ചർച്ച ചെയ്തു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ രണ്ട് മുൻ ബി.ജെ.പി വക്താക്കൾ നടത്തിയ വിവാദ പരാമർശങ്ങളും ഇദ്ദേഹം യോ ഗത്തിൽ ഉയർത്തിക്കാട്ടി.

ജയശങ്കറിന് പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഹുസൈൻ അമീർ- അബ്ദുള്ളാഹിയാൻ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇവർ അവലോകനം ചെയ്തു. കഴിഞ്ഞ വർഷമാണ് ഹുസൈൻ അധികാരം ഏറ്റത്. ഇത് അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണ്. ചർച്ചയിൽ ചിലരുടെ പരാമർശങ്ങൾ സൃഷ്ടിച്ച "നിഷേധാത്മക അന്തരീക്ഷ"ത്തെക്കുറിച്ച് സംസാരിച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പേർഷ്യൻ ഭാഷയിലാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. മറുപടിയായി, ഇന്ത്യൻ സർക്കാരും ഉദ്യോഗസ്ഥരും പ്രവാചകനെ ബഹുമാനിക്കുന്നുണ്ടെന്ന് ഡോവൽ പറഞ്ഞുവെന്നും പ്രസ്താവനയിൽ പറയുന്നു.

 iranianforeignminister

ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല നാഗരിക സാംസ്കാരിക ബന്ധങ്ങൾ ഊഷ്മളമായി അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമീർ- അബ്ദുള്ളാഹിയൻ സന്ദർശിച്ചതായും പ്രസ്താവനയിൽ പറയുന്നു. "ഇന്ത്യയും ഇറാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരിക ബന്ധങ്ങളുടെ കൂടുതൽ വികസനം സംബന്ധിച്ച ഉപയോഗപ്രദമായ ചർച്ചയ്ക്കായി വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദല്ലാഹിയാനെ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ബന്ധം ഇരുരാജ്യങ്ങളും പരസ്പരം പ്രയോജനപ്പെടുത്തുകയും പ്രാദേശിക സുരക്ഷയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും" മോദി ട്വീറ്റിൽ പറഞ്ഞു.

'ഞങ്ങളുടെ മെഗാസ്റ്റാറിനെ ഫോട്ടോഗ്രാഫറാക്കി അല്ലേ', അതിഥി രവിയുടെ ചിത്രങ്ങള്‍ വൈറല്‍

സംഭവവുമായി ബന്ധപ്പെട്ട ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നാഷണൽ സെക്യൂരിറ്റി ഏജൻസി അറിയിച്ചു. വിവാദ പ്രസ്താവ ഉന്നയിച്ച ബിജെപി വക്താക്കളായ നൂപുർ ശർമ്മക്കെതിരിയും ജിൻഡാലിനെതിരെയും നടപടി സ്വീകരിച്ചതായി ബിജെപി അറിയിച്ചിട്ടുണ്ട്. ഗ്യാൻവ്യാപി കേസുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷൻ ചർച്ചക്കിടെയാണ് പ്രവാചകനെതിരെ നൂപുർ വിവാദ പരാമർശം ഉന്നയിച്ചത്. നിരവധി ഗൾഫ് രാജ്യങ്ങൾ സംഭവത്തിൽ ഇന്ത്യയെ അവരുടെ പ്രതിഷേധം അറിയിച്ചു. അതേ സമയം വിവാദ പരാമർശത്തിന് പിന്നാലെ തനിക്കും കുടുംബത്തിനും വധ ഭീഷണി ഉണ്ടെന്ന് നൂപുർ വെളിപ്പെടുത്തി. സോഷ്യൽ മീഡിയ വഴി ആരും തങ്ങളുടെ വിലാസം പരസ്യപ്പെടുത്തരുതെന്നും നുപൂർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Recommended Video

cmsvideo
പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia

English summary
A statement from Iran's Foreign Ministry said that the talks were aimed at creating a "negative atmosphere".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X