കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുബ്രഹ്മണ്യന്‍ സ്വാമി തൃണമൂലിലേക്ക്? മമതയുമായി ഇന്ന് ചര്‍ച്ച... ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടല്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഭരണ പ്രതിപക്ഷ പാര്‍ട്ടികളെ അമ്പരപ്പിക്കുന്ന നീക്കങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി നടത്തുന്നത്. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ അവര്‍ ആദ്യം പണി കൊടുത്തത് കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസിലെ പ്രമുഖരായ രണ്ടു പേര്‍ തൃണമൂലില്‍ ചേര്‍ന്നു. ഇനി ബിജെപിക്കാണോ അടുത്ത അടി വരുന്നത് എന്നതാണ് ചര്‍ച്ച.

ഇന്ന് മമത ബാനര്‍ജി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. സ്വാമി തൃണമൂലില്‍ ചേരുമെന്നാണ് അഭ്യൂഹം. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ സജീവമാണ്. സുബ്രഹ്മണ്യന്‍ സ്വാമി അടുത്തിടെ മമത ബാനര്‍ജിയെ പുകഴ്ത്തി സംസാരിച്ചത് വലിയ വാര്‍ത്തയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

യുഎഇയില്‍ ചൈനയുടെ രഹസ്യനീക്കം!! ചിത്രം പുറത്തായതോടെ എല്ലാം പൊളിഞ്ഞു... ഇന്ത്യയ്ക്ക് ആശ്വാസംയുഎഇയില്‍ ചൈനയുടെ രഹസ്യനീക്കം!! ചിത്രം പുറത്തായതോടെ എല്ലാം പൊളിഞ്ഞു... ഇന്ത്യയ്ക്ക് ആശ്വാസം

1

മമത ബാനര്‍ജിയും സുബ്രഹ്മണ്യന്‍ സ്വാമിയും തമ്മില്‍ ഇന്ന് 3.30ന് ചര്‍ച്ച നടത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ് അറിയിച്ചത്. തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് ചര്‍ച്ച എന്നാണ് വിവരം. തൊട്ടുപിന്നാലെ മമത 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണും. ബിഎസ്എഫ് അധികാര പരിധി, ത്രിപുരയിലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം എന്നിവയാകും മമത-മോദി ചര്‍ച്ചയിലെ വിഷയം.

2

കഴിഞ്ഞ മാസം ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ച വേളയില്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ ഒഴിവാക്കിയിരുന്നു. ബിജെപിയുടെ പല നയങ്ങളെയും പരസ്യമായി വിമര്‍ശിക്കുന്ന നേതാവ് കൂടിയാണ് സ്വാമി. മമതയെ പിന്തുണയ്ക്കുകയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത സുബ്രഹ്മണ്യന്‍ സ്വാമിയുടെ നടപടി ഏറെ വിവാദമായിരുന്നു.

3

കഴിഞ്ഞ മാസം റോമില്‍ ആഗോള സമാധാന സമ്മേളനം നടന്നിരുന്നു. മമത ബാനര്‍ജിക്ക് സമ്മേളനത്തിന് ക്ഷണമുണ്ടായിരുന്നെങ്കിലും യാത്ര സാധിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതാണ് യാത്ര അസാധ്യമാകാന്‍ കാരണം. ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു മമത. സുബ്രഹ്മണ്യന്‍ സ്വാമി മമതയെ പിന്തുണച്ചും കേന്ദ്രത്തെ എതിര്‍ത്തുമാണ് ഈ വിഷയത്തില്‍ സംസാരിച്ചത്.

'യെഡിയൂരപ്പ ബിജെപി വിടും; കെജെപി വീണ്ടും സജീവമാകും...' കര്‍ണാടകയെ ഇളക്കി പുതിയ പ്രവചനം'യെഡിയൂരപ്പ ബിജെപി വിടും; കെജെപി വീണ്ടും സജീവമാകും...' കര്‍ണാടകയെ ഇളക്കി പുതിയ പ്രവചനം

4

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നന്തിഗ്രാമില്‍ വച്ച് മമത ബാനര്‍ജിക്ക് കാലിന് പരിക്കേറ്റിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. തൃണമൂല്‍-ബിജെപി പോര് ശക്തമായി തുടരുന്നതിനിടെയായിരുന്നു ഈ സംഭവം. മമതയെ ആശ്വസിപ്പിച്ചും ആശംസ നേര്‍ന്നുമാണ് ഇക്കാര്യത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്. ബിജെപി നേതാക്കളുടെ കടുത്ത അമര്‍ഷത്തിനിടയാക്കിയിരുന്നു സ്വാമിയുടെ നീക്കം.

5

മമത ബാനര്‍ജി പൂര്‍ണമായും ഹിന്ദുവാണ്. ദുര്‍ഗ ഭക്തയാണവര്‍. വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് മമതയുടെ പ്രവര്‍ത്തനം. വളരെ വ്യത്യസ്തമായ രാഷ്ട്രീയമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്- ഇങ്ങനെയായിരുന്നു നേരത്തെ സുബ്രഹ്മണ്യന്‍ സ്വാമി മമതയെ കുറിച്ച് പറഞ്ഞത്. സ്വാമിയുടെ ഇത്തരം പ്രതികരണങ്ങളെല്ലാം ബിജെപിയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

6

ഈ സാഹചര്യത്തിലാണ് സ്വാമി-മമത ചര്‍ച്ച ഇന്ന് 3.30ന് നടക്കുന്നത്. മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ വലിയ സര്‍പ്രൈസ് ഉണ്ടെന്ന് നേരത്തെ തൃണമൂല്‍ നേതാക്കള്‍ പറഞ്ഞിരുന്നു. ആ സര്‍പ്രൈസ് സ്വാമിയാണോ എന്നാണ് പല കോണുകളില്‍ നിന്നും ഉയരുന്ന ചോദ്യം. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു.

7

ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ്, ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവായിരുന്ന അശോക് തന്‍വാര്‍, മുന്‍ ജെഡിയു എംപി പവന്‍ വര്‍മ എന്നിവരെല്ലാം ചൊവ്വാഴ്ച തൃണമൂലില്‍ ചേര്‍ന്നു. ബംഗാളില്‍ മൂന്നാം തവണയും അധികാരം പിടിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി ഭരിക്കുന്ന ത്രിപുര, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കാന്‍ ശ്രമിക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മമത സൂചിപ്പിക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
Is Subramanian Swamy to Join Trinamool Congress? Meet Mamata Banerjee today in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X