ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍; ചരിത്രം രചിക്കാന്‍ ഐഎസ്ആര്‍ഒ തയാര്‍; തിയതിയും കുറിച്ചു!!!

  • Posted By:
Subscribe to Oneindia Malayalam

ബംഗളൂരു: ബഹിരാകാശ പരിവേഷണത്തില്‍ അടുത്തകാലം വരെ നാസയായിരുന്നു അവസാന വാക്ക്. എന്നാല്‍ ആ അപ്രമാധിത്യത്തിന് ഇളക്കം സംഭവിച്ചരിക്കുയാണ്. മറ്റാരുമല്ല ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയാണ് അതിന് പിന്നില്‍. മംഗള്‍യാന്‍ എന്ന ഒറ്റ ചൊവ്വാ ദൗത്യംകൊണ്ട് ലോക ശ്രദ്ധ നേടാന്‍ ഐഎസ്ആര്‍ഒയ്ക്കായി. എന്നാല്‍ ഇന്ത്യയുടെ നേട്ടത്തെ അപകീര്‍ത്തികരമായ കാര്‍ട്ടൂണ്‍കൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രതികരിച്ചത്. എന്നിരുന്നാലും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ നേട്ടത്തെ ഇല്ലാതാക്കാനായില്ല.

ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു കുതിച്ച് ചാട്ടത്തിന് തയാറെടുക്കുകയാണ് ഐഎസ്ആര്‍ഒ. ആ ചരിത്ര നിമിഷത്തിനുള്ള തിയതിയും കുറിച്ചു കഴിഞ്ഞു. 104 ഉപഗ്രരഹങ്ങളാണ് ഒറ്റദൗത്യത്തില്‍ ഭ്രമണപഥത്തിലെത്തിക്കുന്നത്. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്ന് ഫെബ്രുവരി 15നാണ് വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലാധ്യമായണ് ഒറ്റ ദൗത്യത്തില്‍ നൂറിലേറെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. ഇതില്‍ 101 ഉപഗ്രഹങ്ങളും വിദേശ രാജ്യങ്ങളുടേതാണെന്നതാണ് ഇതിനെ ശ്രദ്ധേയമാക്കന്നത്.

ഫെബ്രുവരി 15

ഫെബ്രുവരി 15നാണ് രാജ്യം കാത്തിരിക്കുന്ന ആ ചരിത്ര മുഹൂര്‍ത്തം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ആദ്യ വിക്ഷേപണത്തറയില്‍ നിന്നും 9.28ന് ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയരും. വിദേശ രാജ്യങ്ങളുടെ 101 ഉപഗ്രഹങ്ങളുള്‍പ്പെടെ 104 ഉപഗ്രഹങ്ങളാണ് വിക്ഷേപണത്തിനായി തയാറെടുക്കുന്നത്.

പിഎസ്എല്‍വി-സി37

ഐഎസ്ആര്‍ഒയുടെ പടക്കുതിരയെന്ന് വിശേഷണമുള്ള പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ശ്രേണിയിലെ പിഎസ്എല്‍വി-സി37 എന്ന റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. കാര്‍ട്ടോസാറ്റ്-2 ശ്രേണിയില്‍പ്പെട്ട ഉപഗ്രഹവും ഇക്കൂട്ടത്തിലുണ്ട്. ഭൗമ നിരിക്ഷണം ലക്ഷ്യം വച്ചുള്ള കാര്‍ട്ടോസാറ്റ്-2 ശ്രേണിയിലെ ഉപഗ്രഹമാണ് കൂട്ടത്തിലേറ്റവും ഭാരമുള്ളത്. 714 കിലോഗ്രാമാണ് ഇതിന്റെ ഭാരം. മറ്റ് 103 ഉപഗ്രഹങ്ങള്‍ക്കൂടി 664 കിലോഗ്രാമാണ് ഭാരം.

ചരിത്ര ദൗത്യം

ഇത് ഒരു ചരിത്ര ദൗത്യമാണ്. ഇതുവരെ പരാമാവധി 22 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുള്ളത്. വിക്ഷപണ ചരിത്രത്തിലെ റഷ്യയുടെ റിക്കോര്‍ഡാണ് ഇതോടെ പഴങ്കഥയാകുന്നത്. 37 ഉപഗ്രഹങ്ങളാണ് ഒരു ദൗത്യത്തില്‍ റഷ്യ വിജയകരമായി വിക്ഷേപിച്ചത്. 2014ലാലിയരുന്നു വിക്ഷേപണം.

റെക്കോര്‍ഡല്ല ലക്ഷ്യം

ഭൂമിയില്‍ നിന്നും 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ഉപഗ്രങ്ങളെ എത്തിക്കുകയാണ് ലക്ഷ്യം. റെക്കോര്‍ഡ് ലക്ഷ്യം വച്ചല്ല ഇത് ചെയ്യുന്നത്. ഓരോ ദൗത്യവും പരമാവധി പ്രയോജനപ്പെടുത്താനാണ് കൂടുതല്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കിരണ്‍കുമാര്‍ പറഞ്ഞു.

39ാം ദൗത്യം

പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിള്‍ എന്ന പിഎസ്എല്‍വിയുടെ 39ാം ദൗത്യമാണിത്. 1378 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹക്കൂട്ടത്തെയാണ് പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കുന്നത്. ഐഎസ്ആര്‍ഒയുടെ പുതിയ ഉപഗ്രഹ ശ്രേണിയില്‍പ്പെട്ട നാനോ സാറ്റലൈറ്റ് ഗണത്തില്‍പ്പെട്ട രണ്ട് ഉപഗ്രഹങ്ങളും ഇക്കൂട്ടത്തില്‍ വിക്ഷേപിക്കുന്നുണ്ട്. പത്ത് കിലോഗ്രാമില്‍ താഴെയാണ് ഇവയുടെ ഭാരം.

96 അമേരിക്കന്‍ ഉപഗ്രഹങ്ങള്‍

104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതില്‍ മൂന്നെണ്ണം മാത്രമാണ് ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍. ബാക്കിയുള്ള 101ല്‍ 96ഉം അമേരിക്കയുടെ ഉപഗ്രഹങ്ങളാണ്. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഇന്ത്യ ഏറ്റവും ചെലവ് കുറഞ്ഞ അവസരമായാണ് അമേരിക്കന്‍ കമ്പനികള്‍ കാണുന്നത്. അമേരിക്കയെ കൂടാതെ നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാണ്ട്, ഇസ്രായേല്‍, കസാകിസ്ഥാന്‍, യുഎഇ എന്നീ രാജ്യങ്ങളുടെ ഉപഗ്രങ്ങളാണ് ബാക്കിയുള്ളവ.

രണ്ടാം ചൊവ്വാ ദൗത്യം

ഇതിന് പിന്നാലെ രണ്ടാം ചൊവ്വ ദൗത്യത്തിന് ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. 2021-22 വര്‍ഷത്തില്‍ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013നായിരുന്നു ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യം. 2014 ഒക്ടോബര്‍ 24നായിരുന്നു മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയത്.

ശുക്രനെ തേടി

ഭൂമിയുമായി ഏറെ സമാനതകളുള്ള ശുക്രനിലേക്കുള്ള പുതിയ ദൗത്യവും ഐഎസ്ആര്‍ഒയുടെ പരിഗണനയിലുണ്ട്. സൗരയൂഥത്തിലെ ഏറ്റവും ചൂടന്‍ ഗ്രഹമാണ് ശുക്രന്‍. ഇന്ത്യുടെ പ്രഥമ ശുക്രന്‍ ദൗത്യത്തില്‍ നാസയും പങ്കാളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

ബജറ്റ് വിഹിതത്തില്‍ വര്‍ദ്ധന

പ്രധാനമന്ത്രി നേരേന്ദ്ര മോദിക്കും ബഹിരാകാശ ഗവേഷണത്തോട് കാര്യമായ താല്പര്യമുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ബഹിരാകാശ ഗവേഷണ വിഹിതത്തില്‍ 23 ശതമാനം വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഈ രംഗത്ത് ഐഎസ്ആര്‍ഒ കൈവരിച്ച നേട്ടത്തിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്.

English summary
Isro to drop off a full load of 104 satellites in space in a single mission. No other country has ever tried to hit a century in a single mission. The last world record is held by Russia which in 2014 rocketed 37 satellites in a single launch.
Please Wait while comments are loading...