ഐആര്‍എന്‍എസ്എസ് ഒന്ന്ഐ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു! നാവിക് പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹം!

  • Written By: Desk
Subscribe to Oneindia Malayalam

ഗതിനിര്‍മയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന്ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് നാവിക് പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന്ഐ വിക്ഷേപിച്ചത്. പിഎസ്എല്‍വി എക്സ് എല്‍ റോക്കറ്റ് ഉപയോഗിച്ചാണ് 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്.

inrx

പിഎസ്എല്‍വി ഉപയോഗിച്ച് നടത്തുന്ന 43ാമത്തെ വിക്ഷേപണമാണിത്. ബഹിരാകാശ നിലയില്‍ 39 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണിന് ശേഷം വിക്ഷേപിച്ച ഉപഗ്രഹം 19 മിനിറ്റ് 20 സെക്കന്‍റിനുള്ളില്‍ ഭ്രമണപഥത്തില്‍ എത്തി.കഴിഞ്ഞ ആഗസ്തില്‍ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് ഒന്ന് എച്ച് പരാജയമായിരുന്നു. ഇതോടെയാണ് പുതിയ ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. അതുകൊണ്ട് തന്നെ ഐഎസ്ആര്‍ഒയെ സംബന്ധിച്ച് നിര്‍ണായകമാണ് ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം മുന്‍നിര്‍ത്തിയുള്ള ഐആര്‍എന്‍എസ്എസ് ഒന്ന്ഐയുടെ വിക്ഷേപണം.

പത്ത് വര്‍ഷത്തെ കാലാവധിയാണ് ഐഎസ്ആര്‍ഒ ഇതിന് നല്‍കുന്നത്.തദ്ദേശീയ ഗതിനിര്‍ണയ ഉഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന്ഐ കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായകമാകുന്നതാണ്.നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനും മാത്രമാണ് ഈ ഉപഗ്രഹ സംവിധാനം ഉള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ISRO on Thursday has successfully launched the IRNSS-1I navigation satellite aboard the PSLV-C41 from First Launch Pad (FLP) of SDSC SHAR, Sriharikota in Andhra Pradesh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്