കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ ആറ് വയസ്സുകാരി വെടിയേറ്റ് മരിച്ചു, പിന്നില്‍ പാക് സൈന്യം, ഇന്ത്യ തിരിച്ചടിച്ചു!!

പൂഞ്ചിലെ ബാലെക്കോട്ടില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് വെടിവെയ്പുണ്ടായത്.

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ആറ് വയസ്സുകാരിയും സൈനികനും വെടിയേറ്റുമരിച്ചു. പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെടിവെയ്പിലാണ് മരണം. തിങ്കളാഴ്ച രാവിലെ പൂഞ്ചിലെ ബാലെക്കോട്ടില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് വെടിവെയ്പുണ്ടായത്. ബാലെക്കോട്ടെയ്ക്ക് പുറമേ കശ്മീരിലെ രജൗരിയിലെ മഞ്ജാക്കോട്ടിലും ജമ്മു കശ്മീരിലെ ബിംബര്‍ ഗലി സെക്ടറിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പ്രദേശങ്ങളില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ശക്തമായ വെടിവെയ്പ് ഉണ്ടായിരുന്നുവെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 kashmiir-
English summary
A six-year-old girl was killed in ceasefire violations by Pakistan along the LoC in Poonch’s Balakote on Monday. At least one another person was injured in the ceasefire violation in Rajouri’s Manjakote sector in Jammu and Kashmir on Monday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X