കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകക്കാര്‍ സമരത്തില്‍, ദൈവത്തിന്‍റെ അത്താഴവും മുടങ്ങി?

  • By Meera Balan
Google Oneindia Malayalam News

ഭുവനേശ്വര്‍: പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രസാദം നിര്‍മ്മിയ്ക്കുന്ന പാചക്കാര്‍ സമരത്തില്‍. കഴിഞ്ഞ രണ്ട് ദിവസമായി പാചകക്കാര്‍ സമരത്തിലായതോടെ ക്ഷേത്രത്തിലെ മഹാപ്രസാദ വിതരണം തടസപ്പെട്ടു. ക്ഷേത്രത്തിന് പുറത്ത് പ്രസാദം വിറ്റ ഒരു പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ഞായറാഴ്ചയാണ് ആനന്ദ ബസാറില്‍ വച്ച് ക്ഷേത്രത്തിലെ പാചക്കാരനെ അറസ്റ്റ് ചെയ്തത്. പ്രസാദ വില്‍പ്പനയ്ക്ക് അനുവദിച്ചിട്ടുള്ള സ്ഥലപരിധിയ്ക്ക് പുറത്ത് വില്‍പ്പന നടത്തിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് തൊഴിലാളികള്‍ സമരവുമായി എത്തിയത്.

Temple Puri

ക്ഷേത്ര പരിസരത്ത് തന്നെ പ്രസാദ വിതരണം നടത്താന്‍ മതിയായ സ്ഥമില്ലാത്തതിനാലാണ് പ്രസാദം തയ്യാറാക്കുന്ന പ്രത്യേക വിഭാഗക്കാര്‍ അത് മറ്റിടങ്ങളിലേയ്ക്ക് കൊണ്ടുപോയി വില്‍പ്പന നടത്തുന്നത്. സുവാര്‍ മഹാസുവാര്‍ നിജോഗിന് കീഴിലാണ് പാചകക്കാര്‍ പ്രവര്‍ത്തിയ്ക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് വേണ്ടി നൂറോളം നിജോഗ് അംഗങ്ങളാണ് പ്രസാദം ഉണ്ടാക്കുന്നത്.

ഇവര്‍ സമരത്തിലായതോടെ പ്രസാദ വിതരണം പൂര്‍ണമായി തടസപ്പെട്ടു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രസാദം ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ക്ഷേത്രമാണ് പുരിയിലേത്. വ്യാഴാഴ്ച മുതല്‍ സമരം അവസാനിപ്പിച്ച് പ്രസാദ വിതരണം വീണ്ടും തുടരുമെന്നാണ് അറിയുന്നത്.

English summary
The cooks at Puri's Jagannath Temple on Tuesday called off their stir, which had led to devotees being deprived of 'mahaprasad' for the past couple of days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X