ഇനിയൊരു ബന്ധവുമില്ലെന്ന് ജെഡിയു കേരള ഘടകം! എംപി സ്ഥാനം രാജിവെയ്ക്കാൻ മടിയില്ലെന്ന് വീരേന്ദ്രകുമാർ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

ദില്ലി: ബീഹാറിൽ മഹാസഖ്യം പൊളിച്ച് ബിജെപി പിന്തുണയോടെ വീണ്ടും നിതീഷ് കുമാർ അധികാരത്തിലേറിയതിൽ പ്രതിഷേധിച്ച് ജെഡിയു കേരള ഘടകം ദേശീയ ഘടകവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാർ ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐസിസിന് കേരളത്തിൽ വനിതാ വിംഗ്?റിക്രൂട്ട് ചെയ്യുന്നത് കണ്ണൂരിലെ ഉമ്മയും മകളും!പ്രത്യേക സംഘം...

ഒന്നിനു പിറകേ മറ്റൊന്ന്!ടിപി സെൻകുമാറും അകത്തേക്ക്?നടിയെക്കുറിച്ച് മോശം പരാമർശം;പണി കൊടുത്തത് സന്ധ്യ

ജെഡിയു കേരള ഘടകത്തിന്റെ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ പാർട്ടി സംസ്ഥാന കൗൺസിൽ ഉടൻ ചേരുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയുമായി കൈകോർത്ത നിതീഷ് കുമാറിന്റെ തീരുമാനം ഞെട്ടിച്ചുവെന്നാണ് എംപി വീരേന്ദ്രകുമാർ പറഞ്ഞത്. രാജ്യസഭാ സീറ്റിന്റെ പേരിൽ വർഗീയ-ഫാസിസ്റ്റ് ശക്തിളോട് സന്ധി ചെയ്യാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം, വേണ്ടി വന്നാൽ രാജ്യസഭാംഗത്വം രാജിവെയ്ക്കാൻ മടിയില്ലെന്നും വ്യക്തമാക്കി.

mpvirendrakumar

ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട നിതീഷ് കുമാറിനെ തള്ളിപ്പറയണമെന്ന് പാർട്ടി അദ്ധ്യക്ഷൻ ശരത് യാദവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജെഡിയു ബന്ധം ഉപേക്ഷിക്കുന്ന കേരള ഘടകം പഴയ സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക്(എസ്ജെഡി) പുനരുജ്ജീവിപ്പിക്കാനാണ് ശ്രമിക്കുന്നത്.

പ്രമുഖ സിനിമാ നടി സിപി ഖദീജ അന്തരിച്ചു; തേൻമാവിൻ കൊമ്പത്തിലെ 'അമ്മച്ചി',നൂറോളം സിനിമകൾ...

ശോഭേച്ചിക്ക് മണിയാശാന്റെ മുന്നറിയിപ്പ്! പല്ലടിച്ച് കൊഴിക്കാനിറങ്ങിയ മഹതിയുടെ ഭാവി ശോഭനമായിരിക്കില്ല

വീരേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയിൽ ഉടൻ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലെ പ്രധാന അജണ്ടയും എസ്ജെഡിയെക്കുറിച്ചാകും. അതേസമയം, യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്ക് പോകുന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.

English summary
jdu kerala factor abandoned all relationship with the party.
Please Wait while comments are loading...