റോഡ് നന്നാക്കൂ, ഇല്ലെങ്കിൽ തെരുവിലിറങ്ങും.. സത്യപ്രതിജ്ഞയ്ക്ക് കാക്കാതെ ജിഗ്നേഷ് മേവാനി പണി തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

ഗാന്ധിനഗര്‍: ഇത്തവണത്തെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം നേടിയവരിലൊരാള്‍ ദളിത് നേതാവായ ജിഗ്നേഷ് മേവാനി ആയിരുന്നു.ഉനയില്‍ തുടങ്ങിയ ദളിത് പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മേവാനിയുടെ വിജയം രാജ്യത്തിന് തന്നെ പ്രതീക്ഷ പകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്. വാദ്ഗാം മണ്ഡലത്തില്‍ ബിജെപിയെ 19,696 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് മേവാനി നിയമസഭയിലെത്തിയിരിക്കുന്നത്. എംഎല്‍എയായി മേവാനി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്നതേ ഉള്ളൂ. അതിന് മുന്‍പ് തന്നെ മണ്ഡലത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിക്കഴിഞ്ഞു ഈ യുവനേതാവ്. റോഡ് നന്നാക്കാൻ കളക്ടറോട് ആവശ്യപ്പെടുന്ന മേവാനിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

നടുക്കം മാറാതെ സിനിമാലോകം.. നടിയെ ആക്രമിച്ച കേസിൽ മുകേഷിന്റെ മൊഴിയും പുറത്ത്

 MEVANI

ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യദിനത്തിലെ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനത്തിന്റെ വീഡിയോ ആണ് മേവാനി ട്വീറ്റ് ചെയ്തിരിക്കുന്നത്. ആദ്യ ദിനം, ആദ്യ ഷോ എന്ന പേരിലാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വാദ്ഗാമിലെ റോഡ് നന്നാക്കണം എന്നാവശ്യപ്പെടുന്ന മെമ്മറാണ്ടമാണ് മേവാനി കളക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയ്ക്കും സാധാരണ പൗരന്‍ എന്ന നിലയ്ക്കുമാണ് ഇതെന്ന് മേവാനി വ്യക്തമാക്കുന്നു. പതിനഞ്ച് ദിവസങ്ങള്‍ക്കകം റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ പ്രതിഷേധസമരം നേരിടാന്‍ തയ്യാറായിരിക്കാനുമാണ് മേവാനി അധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മേവാനിയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jignesh Mevani starts work even before swearing in, asks Palanpur Collector to set damaged roads right

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്