കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാകത്തിൽ വ്യാഴാഴ്ച മുതൽ ലോക്ക് ഡൌൺ ഇളവ്: അവശ്യവസ്തുുക്കളുടെ ഓൺലൈൻ ഡെലിവറിയ്ക്ക് പച്ചക്കൊടി

Google Oneindia Malayalam News

ബെംഗളുരൂ: സംസ്ഥാനത്ത് ലോക്ക് ഡൌൺ ഇളവുകൾ വരുത്താൻ കർണാടക സർക്കാർ. ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് വ്യാഴാഴ്ച മുതൽ ഇളുവകൾ ലഭിക്കുക. ഏപ്രിൽ 15ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഏപ്രിൽ 23 മുതൽ ചില പ്രവർത്തനങ്ങൾക്ക് ഇളവ് ലഭിക്കുക. കർണാടക ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ സോഷ്യൽ ഡിസ്റ്റൻസിംഗ് കർശനമായി പാലിക്കേണ്ടതുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കേണ്ടതും നിർബന്ധമാണ്.

യുഎഇയിൽ 483 പുതിയ കേസുകൾ: സൌദിയിലും കുവൈത്തിലും രോഗികളുടെ എണ്ണം ഉയരുന്നു, കുവൈത്തിൽ 80 ഇന്ത്യക്കാർ!യുഎഇയിൽ 483 പുതിയ കേസുകൾ: സൌദിയിലും കുവൈത്തിലും രോഗികളുടെ എണ്ണം ഉയരുന്നു, കുവൈത്തിൽ 80 ഇന്ത്യക്കാർ!

അവശ്യവസ്തുക്കളുടെ ഓൺലൈൻ ഡെലിവറി, കൊറിയർ സേവങ്ങൾ, ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങുന്നതിനുള്ള സംവിധാനം, സിമന്റ്, ടൈൽ, ചുടുകട്ട എന്നിവയുടെ ഉൽപ്പാദനത്തിനും വ്യാഴാഴ്ച മുതൽ അനുമതിയുണ്ട്. ഇല്ക്ട്രീഷ്യൻമാർ, പ്ലംമ്പർമാർ, മരപ്പണിക്കാർ, മെക്കാനിക്കുകൾ എന്നിവർക്ക് ജോലി ചെയ്യുന്നതിനും ഉത്തരവിൽ അനുമതി നൽകുന്നുണ്ട്. ഐടി കമ്പനികളോട് അത്യാവശ്യം ജീവനക്കാരെ ഓഫീസിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. മെയ് മൂന്ന് വരെയാണ് ബയോടെക്- ഐടി കമ്പനികൾക്ക് ലോക്ക്ഡൌൺ ബാധകമായിട്ടുള്ളത്. ഇക്കാലയളവിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തി ജോലി ചെയ്യാനുള്ള സൌകര്യവും നിലവിലുണ്ട്.

containment-zones3-

മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നിർമിക്കുന്ന കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്ന ഉത്തരവിൽ ഗ്രാമീണ മേഖലയിലെ ഭക്ഷ്യ ഉൽപ്പന്ന നിർമാണ ശാലകൾക്കും അനുമതി നൽകുന്നുണ്ട്. ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാം. തൊഴിലുറപ്പ് പദ്ധതിയ്ക്കും ജോലികൾ ആരംഭിക്കാൻ അനുമതിയുണ്ട്. മെട്രോ- റെയിൽ എന്നിവയ്ക്കൊപ്പം ഗ്രാമീണ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്കും വ്യാഴാഴ്ച മുതൽ പ്രവർത്തനാനുമതിയുണ്ട്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ അടഞ്ഞുകിടക്കും.

കർണാടകത്തിൽ ഒമ്പത് പേർക്കാണ് ബുധനാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. നാല് മാസം പ്രായമവുള്ള കുട്ടിയ്ക്കും വൈറസ് ബാധയേറ്റിട്ടുണ്ട്. ഇതോടെ 427 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 17 പേർ രോഗബാധയെത്തുടർന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്. 131 പേരാണ് ഇതിനകം രോഗമുക്തി നേടിയിട്ടുള്ളത്. 279 ആക്ടീവ് കേസുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. കലബുറഗിയിൽ അഞ്ച് പേർക്കും ബെംഗളൂരു അർബൻ, നഞ്ചഗോഡ്, മൈൂസുരു എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Karnataka announces partial relaxation in lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X