
ക്ഷേത്രത്തിനുള്ളിൽ വെച്ച് പൂജാരിമാരെ ക്രൂരമായി കൊലപ്പെടുത്തി: മൂന്ന് മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച്
മണ്ഡ്യ: കർണാടകത്തിൽ ക്ഷേത്രത്തിനുള്ളിൽ മൂന്ന് പൂജാരിമാരെ കൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. മണ്ഡ്യയിലെ ഗുട്ടാലുവിൽ ശ്രീ അരകേശ്വര ക്ഷേത്രത്തിനുള്ളിലാണ് മൂന്ന് പേരെയും കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് രാവിലെയാണ്. ഗണേഷ്, പ്രകാശ്, ആനന്ദ് എന്നിവരാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുള്ളത്. മൂന്ന് പേരുടെയും മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. പാറക്കല്ലുകൊണ്ട് കൊണ്ട് അടിച്ച രീതിയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ഗ്രാമീണരാണ് മൃതദേഹങ്ങൾ കാണുന്നത്.
കൊവിഡ് മരുന്ന് പരീക്ഷണം: കൊച്ചി കമ്പനിയ്ക്ക് പരീക്ഷണാനുമതി, 60 ദിവസത്തിനുള്ളിൽ ക്ലിനിക്കൽ പരീക്ഷണം
കൊല്ലപ്പെട്ട മൂന്ന് പൂജാരിമാരും ബന്ധുക്കളാണ്. ക്ഷേത്രത്തിന്റെയും സ്വത്തുക്കളുടെയും സുരക്ഷ കണക്കിലെടുത്ത് മൂന്ന് പേരും ക്ഷേത്രത്തിൽ തന്നൊണ് രാത്രികളിൽ താമസിക്കാറുള്ളതെന്നാണ് പോലീസ് പറയുന്നത്. മുസരൈ ക്ഷേത്രവകുപ്പിന് കീഴിൽ വരുന്നതാണ് ഗുട്ടലുവിൽ പ്രവർത്തിക്കുന്ന ക്ഷേത്രം. അതേ സമയം ഗ്രൂപ്പ് ബിയിൽ ഉൾപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. കുറ്റകൃത്യം നടന്ന സ്ഥലം ദക്ഷിണ മേഖല ഐജിപി വിപുൽ കുമാർ സന്ദർശിച്ചിരുന്നു.
ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മൂന്ന് പേരും കൊലചെയ്യപ്പെട്ടതെന്നാണ് കരുതുന്നത്. അക്രമികളെ പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളൊന്നും പ്രകടമല്ല. കൊലപാതകത്തിൽ മൂന്നിലധികം പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംഘത്തിന്റെ ലക്ഷ്യം മോഷണമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ക്ഷേത്രത്തിലുണ്ടായിരുന്ന മൂന്ന് ഭണ്ഡാരങ്ങളും പുറത്തെത്തിച്ച നിലയിലാണുള്ളത്.
ക്ഷേത്രത്തിൽ പണം ഉൾപ്പെടെ വിലപിടിപ്പുള്ള പലതും മോഷണം പോയിട്ടുണ്ട്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ നോട്ടുകൾ എടുത്ത ശേഷം ചില്ലറപ്പൈസ ക്ഷേത്രത്തിന് പുറത്ത് ഉപേക്ഷിച്ചാണ് അക്രമികൾ കടന്നുകളഞ്ഞിട്ടുള്ളത്. മൂന്ന് ഭണ്ഡാരങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയിട്ടുള്ളത്.
സംഭവത്തിൽ പോലീസ് നായകളുടെ സഹായത്തോടെയാണ് മണ്ഡ്യ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അക്രമികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മണ്ഡ്യ എസ്പി പരശുരാം വ്യക്തമാക്കി. ഈസ്റ്റ് മണ്ഡ്യ പോലീസ് സ്റ്റേഷനിലാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലപ്പെട്ട മൂന്ന് പൂജാരിമാരുടേയും കുടുംബങ്ങൾക്ക് കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ 5 ലക്ഷം വീതം നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
സഞ്ജയ് റാവത്തിനെതിരെ വീഡിയോ കോള്‍ ഭീഷണി, കങ്കണയുടെ ആരാധകന് അറസ്റ്റില്‍, വിടാതെ ശിവസേന!!
ബംഗാളിൽ കോൺഗ്രസ് തുടങ്ങി; നിർണായക തിരുമാനം പ്രഖ്യാപിച്ച് പുതിയ അധ്യക്ഷൻ.. ലക്ഷ്യം ബിജെപിയും തൃണമൂലും
കൊവിഡ് രോഗികളെ കൊണ്ട് പോകുന്ന ആംബുലന്‍സിന് അമിത ചാര്‍ജ്; നടപടിയെടുക്കണമെന്ന് സുപ്രീകോടതി