കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി- ഷി ജിൻപിങ് ചർച്ച; കശ്മീർ വിഷയം ചർച്ചയായില്ല, തീവ്രവാദത്തിനെതിരെ ഇരുരാജ്യങ്ങളും ഒറ്റക്കെട്ട്!!

Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ മഹാബലിപുരത്തു നടന്ന അനൗപചാരിക കൂടിക്കാഴ്ചയില്‍ കശ്മീർ വിഷയം ചർച്ചയായില്ല. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ഉച്ചകോടിക്ക് മോദിയെ ഷി ജിന്‍പിങ് ചൈനയിലേക്ക് ക്ഷണിച്ചുവെന്നും മോദി ക്ഷണം അംഗീകരിച്ചുവെന്നും ഗോഖലെ പറഞ്ഞു.

ബംഗാളിൽ ഇടതുമായി സഹകരിക്കണം; കോൺഗ്രസ് നേതൃത്വത്തിന് സോണിയയുടെ നിർദേശം!ബംഗാളിൽ ഇടതുമായി സഹകരിക്കണം; കോൺഗ്രസ് നേതൃത്വത്തിന് സോണിയയുടെ നിർദേശം!

തീവ്രവാദത്തിനെതിരെ യോജിച്ച നീക്കങ്ങൾ നടത്താൻ ഇരു രാജ്യങ്ങളും കൈകോർക്കും. ഇരുരാജ്യങ്ങളുടെയും വികാരങ്ങൾ ഉൾകൊണ്ടുകൊണ്ട് മൂന്നോട്ട് പോകുമെന്ന് ഇരുവരും പ്രഖ്യാപിച്ചു. ഷി ജിൻപിങിന്റെ ചിത്രമുള്ള പട്ടു സാരി മോദി അദ്ദേഹത്തിന് സമ്മാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ട് ദിവസത്തെ ചർച്ചകൾ അവസാനിച്ചു.

മാനസസരോവര്‍ തീര്‍ഥാടകര്‍ക്ക് കൂടുതൽ സൗകര്യം

മാനസസരോവര്‍ തീര്‍ഥാടകര്‍ക്ക് കൂടുതൽ സൗകര്യം


കശ്മീര്‍ വിഷയം ഉന്നയിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് വിജയ് ഗോഖലെ പറഞ്ഞു. മാനസസരോവര്‍ തീര്‍ഥാടകര്‍ക്കു വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. തമിഴ്‌നാടും ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയും തമ്മിലുള്ള ബന്ധത്തിന് നിരവധി നിർദേശങ്ങൾ മോദി മുന്നോട്ട് വെച്ചുവെന്നും ഗോഖലെ കൂട്ടിച്ചേർത്തു.

വ്യാപാര സഹകരണം വർധിപ്പിക്കും

വ്യാപാര സഹകരണം വർധിപ്പിക്കും

3500 കിലോമീറ്ററുള്ള ഇന്ത്യ-ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനീകർ തമ്മിലുള്ള വ്യാപാരവും സഹകരണവും വർധിപ്പിക്കും. ഇന്ത്യയിലെയും ചൈനയിലേയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നൊരു പുതിയ കാഴ്ചപ്പാട് ചർച്ചയിൽ ഉരുത്തിരിഞ്ഞതായി അധികൃതർ‌ വ്യക്തമാക്കി.

Recommended Video

cmsvideo
Narendra Modi and Xi Jinping Discuss Trade and Terrori$m | Oneindia Malayalam
പുതിയ അധ്യായം തുറന്നു

പുതിയ അധ്യായം തുറന്നു

വ്യാപാരം, നിക്ഷേപം, സേവനങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ഒരു പുതിയ സംവിധാനം സ്ഥാപിക്കാനും ധാരണയായി. കാലാവസ്ഥ വ്യതിയാനം, പാരിസ്ഥിതിക വിഷയങ്ങൾ എന്നിവയും ചർച്ചയിൽ വിഷയങ്ങളായി. ചെന്നൈ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ പുതിയ അദ്ധ്യായം തുറക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ചർച്ച അഞ്ചര മണിക്കൂർ


വെള്ളിയാഴ്ച മുതല്‍ അഞ്ചര മണിക്കൂറോളമാണ് നരേന്ദ്ര മോദിയും ഷി ജിന്‍പിങും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്. വുഹാന്‍ ഉച്ചകോടി നമ്മുടെ ബന്ധത്തിന് പുതിയ ഗതിയും കരുത്തും നല്‍കിയിരുന്നു. ഇന്ന് ചെന്നൈ ഉച്ചകോടിയിലൂടെ പരസ്പര സഹകരണത്തിന്റെ പുതിയ യുഗം ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എയര്‍ ചൈനയുടെ ബോയിങ് 747 വിമാനത്തില്‍ ചെന്നൈയിലെത്തിയ ഷി ജിന്‍പിങ് ഉച്ചകോടിക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെ വിമാനമാര്‍ഗം നേപ്പാളിലേക്ക് തിരിച്ചു.

English summary
Kashmir issue not raised or discussed during India-China informal summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X