കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ചപ്പാത്തി തിന്ന്, തറയില്‍ ഉറങ്ങി കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: തിഹാര്‍ ജയിലില്‍ തറയില്‍ ഉറങ്ങിയും ജയില്‍ ഭക്ഷണം കഴിച്ചും ദില്ലി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ആദ്യ ദിനം കഴിച്ചുകൂട്ടി. ബി ജെ പി നേതാവ് നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസില്‍ മെയ് 23 വരെയാണ് ദില്ലി കോടതി കെജ്രിവാളിനെ തീഹാര്‍ ജയിലില്‍ അടച്ചത്. ഇനി ഒരു ദിവസം കൂടി കെജ്രിവാള്‍ ജയിലില്‍ കഴിയണം.

തിഹാര്‍ ജയിലില്‍ നാലാം നമ്പര്‍ സെല്ലിലാണ് കെജ്രിവാളിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജയില്‍ ഭക്ഷണം തടസ്സമൊന്നും പറയാതെ കഴിച്ച കെജ്രിവാള്‍ തറയില്‍ കിടന്നുറങ്ങി. ഡയബറ്റിക് രോഗിയായ കെജ്രിവാളിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് തീഹാര്‍ ജയില്‍ വക്താവ് സുനില്‍ ഗുപ്ത പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് കെജ്രിവാള്‍ തീഹാര്‍ ജയിലില്‍ എത്തിയത്.

kejriwal-jail

കെജ്രിവാളിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ ടി വി ഇല്ല. ദിനപ്പത്രം കിട്ടും. 2011 ലെ ലോക്പാല്‍ സമരത്തിന്റെ സമയത്ത് ഗാന്ധിയന്‍ അണ്ണാ ഹസാരെയെ പാര്‍പ്പിച്ച അതേ സെല്ലിലാണ് കെജ്രിവാളും. പാട്യാല ഹൗസ്, സാകേത് കോടതികളില്‍ പരിഗണിക്കുന്ന കേസുകളില്‍പ്പെട്ടവരെയാണ് തിഹാര്‍ ജയിലിലെ നാലാം നമ്പര്‍ സെല്ലില്‍ പാര്‍പ്പിക്കുക.

കെജ്രിവാളിന്റെ അനുയായികള്‍ ജയിലിന് പുറത്ത് പ്രതിഷേധവുമായി തടിച്ചുകൂടി. യോഗേന്ദ്ര യാദവ്, മനീഷ് സിസോദിയ, രാഖി ബിര്‍ള, സഞ്ജയ് സിംഗ് തുടങ്ങി ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും പ്രതിഷേധക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജാമ്യത്തുക കെട്ടിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കെജ്രിവാളിനെ കോടതി മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

English summary
Arvind Kejriwal sleeps on floor in Tihar prison, gets routine jail food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X