പോപ്പുലര്‍ ഫ്രണ്ടിന് പിടിവീഴുന്നു, നിരോധിക്കണമെന്ന് ബെഹ്‌റ, കേന്ദ്രം പരിഗണിച്ചേക്കും

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: കേരളത്തിലെ പ്രമുഖ മുസ്ലീം സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മധ്യപ്രദേശില്‍ നടന്ന ഡിജിപിമാരുടെ യോഗത്തില്‍ കേരളത്തിന് വേണ്ടി ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സമീപകാലത്ത് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ബെഹ്‌റ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം ബെഹ്‌റയുടെ റിപ്പോര്‍ട്ട് ലഭിച്ചെന്നും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

1

ഡിജിപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഗുരുതരമായ നാല് ക്രിമിനല്‍ കേസുകള്‍ ബെഹ്‌റ പ്രത്യേകം എടുത്തു പറഞ്ഞു. ഡിജിമാരുടെ യോഗത്തില്‍ ഒരു സംഘടനയെ പ്രത്യേകം നിരോധിക്കണമെന്ന് പറയുന്നത് ആദ്യമാണ്. സാധാരണ നിരോധിച്ച ശേഷമാണ് ഇക്കാര്യം യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുക. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്നും തീവ്രവാദ സ്വഭാവം സംഘടനയ്ക്കുണ്ടെന്നുമാണ് കേരളത്തിന്റെ വാദം.

1

നേരത്തെ എന്‍ഐഎയും പോപ്പുലര്‍ ഫ്രണ്ടിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏപ്രിലിന് ശേഷമായിരിക്കും നിരോധനമെന്നാണ് സൂചന. മതപരിവര്‍ത്തനം, പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ് പോലുള്ള ഗുരുതര സംഭവങ്ങളാണ് എന്‍ഐഎ ചൂണ്ടിക്കാട്ടിയത്. അതേസമയം കള്ളപണം സംബന്ധിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് റെയ്ഡിനൊരുങ്ങുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ട് കള്ളപണം രാജ്യത്തേക്ക് ഒഴുക്കുന്നതായി സൂചനയുണ്ട്.

English summary
kerala asks centre to ban pfi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്