കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോസോഫ്റ്റ് അക്കൗണ്ടുകളിലെ പിഴവ് കണ്ടെത്തി: മലയാളി എന്‍ജിനീയര്‍ക്ക് മൈക്രോസോഫ്റ്റിന്റെ പാരിതോഷികം

  • By Desk
Google Oneindia Malayalam News

ദില്ലി: മലയാളിയായ അപ്ലിക്കേഷന്‍ സെക്യൂരിറ്റി എന്‍ഞ്ചിനീയര്‍ മൈക്രോസോഫ്റ്റിലെ പിഴവ് കണ്ടെത്തി. ഇതിന് മൈക്രോസോഫ്റ്റ് പാരിതോഷികവും നല്‍കി.400 മില്ല്യണിലധികം വരുന്ന മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ അകൗണ്ടുകള്‍ എളുപ്പത്തില്‍ ഭേദിക്കാനുതകുന്ന പിഴവുകള്‍ കണ്ടെത്തിയതിനാണ് സമ്മാനം. മൈക്രസോഫ്റ്റിന്‍റെ ഓഫീസ് 365 മുതല്‍ ഔട്ട്‌ലുക്ക് ഇമെയില്‍ വരെയുള്ള അക്കൗണ്ടുകളാണ് ഹാക്കിങിന് ഇടയാകുന്നത്.

പൈലറ്റിന്‍റെ' ചിറകിലേറി രാജസ്ഥാന്‍.. വിജയത്തിന്‍റെ കുറുക്കുവഴി സച്ചിന്‍ നേടിയത് ഇങ്ങനെ

സൈബര്‍ സെക്യൂരിറ്റി പോര്‍ട്ടലായ സൈബര്‍ ഡിറ്റക്റ്റീവ്.കോമില്‍ ആപ്ലിക്കേഷന്‍ എന്‍ഞ്ചീനിയറാണ് മലയാളിയായ സഹദ് എന്‍കെ.മൊക്രോസോഫ്റ്റ് അക്കൗണ്ടുകളിലെ പിഴവുകള്‍ എല്ലാം ഒന്നിപ്പിച്ചാല്‍ ഔട്ട്‌ലുക്ക്,മൈക്രോസോഫ്റ്റ് സ്റ്റോര്‍,മൈക്രോസോഫ്റ്റ് സ്വെ എന്നീ അക്കൗണ്ടുകള്‍ ഹാക്കറിന് ഒറ്റ ക്‌ലിക്കിലൂടെ ഭേദിക്കാം എന്നായിരുന്നു സഹദ് കണ്ടെത്തിയത്. ഇത് കണ്ടെത്തിയ ഉടന്‍ മൈക്രോസോഫ്റ്റിനെ അവരുടെ റെസ്‌പോന്‍സിബിള്‍ ഡിസ്‌ക്‌ളോഷര്‍ പ്രോഗ്രാം വഴി ബന്ധപ്പെടുകയായിരുന്നു എന്ന് സേഫ്‌ററി ഡിക്ടക്ടീവ് പറഞ്ഞു.ജൂണില്‍ കണ്ടെത്തിയ പിഴവുകള്‍ നവംബര്‍ അവസാനത്തോടെ പരിഹരിക്കുകയായിരുന്നു.

microsoft-27-

പിഴവ് കണ്ടെത്തിയത് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിലും മൊക്രോസോഫ്റ്റ് സ്വെയിലുമാണെങ്കിലും ഇത് മൊക്രോസോഫ്റ്റിന്‍രെ എല്ലാ അക്കൗണ്ടുകളെയും ബാധിക്കുമെന്ന് കണ്ടെത്തുകയായിരുന്നു.മൈക്രോസോഫ്റ്റിന്‍റെ സബ്‌ഡൊമൈന്‍ ആയ സക്‌സസ്.ഓഫീസ്.കോമിലും പിഴവ് കണ്ടെത്തി.ഹാക്കറിന് മൈക്രോസോഫ്റ്റ് അക്കൗണ്ടുള്ള ഏതൊരാളിന്റെയും ഇമെയില്‍ വരെ ഹാക്ക് ചെയ്ത് എതുതരം വിവരങ്ങളും ചോര്‍ത്താന്‍ കഴിയുമായിരുന്നു എന്ന് സഹദ് പറയുന്നു.

സഹദ്,സെക്യൂരിറ്റി റിസര്‍ച്ചര്‍ ആയ പൗലോസ് യിബെല്ലോയുമായി ചേര്‍ന്നാണ് പിഴവുകണ്ടെത്തിയത്.ഇതിന് മൈക്രോസോഫ്റ്റ് നല്കുന്ന ബഗ് ബൗണ്ടി എത്രയാണെന്ന് പുറത്ത് വിട്ടിട്ടില്ല.കഴിഞ്ഞ വര്‍ഷം ഫെയ്‌സ്ബുക്കില്‍ നിന്നും സഹദിന് ബഗ് ബൗണ്ടി ലഭിച്ചിരുന്നു.

English summary
Kerala techie find bug in microsoft accounts and receive bug bounty from microsoft as return gift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X