കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഹിനൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ലെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കോഹിനൂര്‍ രത്‌നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതോ ബലം പ്രയോഗിച്ച് തട്ടിയെടുത്തതോ അല്ലെന്ന് കേന്ദ്രം. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്. കോഹിനൂര്‍ രത്‌നം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് മഹാരാജാ രഞ്ജിത് സിങ് സമ്മാനിച്ചതാണെന്നും അത് ഇംഗ്ലണ്ട് കൈവശം വെക്കട്ടെയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കൊഹിനൂര്‍ രത്‌നം തിരികെ തരുന്ന പ്രശ്‌നമില്ലെന്ന് 2013ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 20 കോടി ഡോളര്‍ വിലമതിക്കുന്ന 105 കാരറ്റ് വജ്രമായ കോഹിനൂര്‍ 1850ല്‍ വിക്ടോറിയ രാജ്ഞി കൈവശപ്പെടുത്തിയിരുന്നു.

Kohinoor

പഞ്ചാബ് ഭരണാധികാരിയായിരുന്ന മഹാരാജാ രഞ്ജിത് സിങ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറിയതാണ് ഇതെന്നും ഇത് തിരികെ ആവശ്യപ്പെട്ടുള്ള കേസൊന്നും നിലവിലില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ കക്ഷിയായ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിലപാട് വിയക്തമാക്കിയില്ല. തുടര്‍ന്ന് ആറ് ആഴ്ചയ്ക്കകം വിശദമായ മറുപടി നല്‍കണമെന്ന് കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി.

ഇന്ത്യയുടെ വിലമതിക്കുന്ന വസ്തുക്കള്‍ തിരികെ പിടിക്കണമെന്നാവശ്യപെട്ട് ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടീഷുകാരുടെ പക്കലുള്ള രത്‌നവും ടിപ്പി സുല്‍ത്താന്റെ വാളും മോതിരവും തിരിച്ചു വാങ്ങണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

English summary
India should not try to reclaim the famous Kohinoor diamond as it was neither stolen nor forcibly taken, the government said today. That stand, the Supreme Court has warned, could mean "you will face a problem in the future for making any legitimate claim" to the 105-carat diamond.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X