ഷമിക്ക് രക്ഷയില്ല, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കുരുക്കിട്ട് പോലീസ്, ബിസിസിഐ രേഖകള്‍ നല്‍കും!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഓരോ ദിനം കഴിയും തോറും കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്. തന്നെ പലതരത്തില്‍ പീഡിപ്പിക്കുകയാണ് ഷമിയെന്നും അദ്ദേഹത്തിന് വിദേശത്തും സ്വദേശത്തുമായി പല സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും ഹസിന്‍ ജഹാന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ പരാതി കാര്യമായിരിക്കുകയാണ്.

ഷമി കുടുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി(ബിസിസിഐ)നെ ഇതിനായി സമീപിച്ചിട്ടുണ്ട് പോലീസ് അവര്‍ കൂടുതല്‍ തെളിവ് കെകമാറുന്നമെന്നാണ് സൂചന.

ഷമി എവിടെയായിരുന്നു?

ഷമി എവിടെയായിരുന്നു?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് കൊല്‍ക്കത്ത പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ടീമിന്റെ യാത്രയുടെ പൂര്‍ണ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷമി ഇന്ത്യന്‍ ടീമിന്റെ വിമാനത്തില്‍ തന്നെ ഉണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അതേസമയം ദുബായില്‍ ഷമിക്ക് അനധികൃത ഇടപാടുണ്ടെന്ന ആരോപണമാണ് പോലീസ് ആദ്യം അന്വേഷിക്കുന്നത്. പല സ്ത്രീകളുമായി ഇവിടെ വെച്ച് ഷമി ഇടപെടാറുണ്ടെന്നത് ഹസിന്റെ പ്രധാന ആരോപണമായിരുന്നു. ഇതിന് പുറമേ അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഷമിക്ക് സ്ത്രീകളെ എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ ആരാണെന്നത് പോലീസിനെ കുഴക്കുന്നുണ്ട്. ഇവരെ പറ്റിയും അന്വേഷിക്കും. അതോടൊപ്പം പാകിസ്താന്‍ യുവതിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണവും ഷമിക്കെതിരെയുണ്ട്.

വിടാതെ പോലീസ്

വിടാതെ പോലീസ്

ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചതിന് ശേഷമാണ് ഷമി ഇന്ത്യയില്‍ നിന്ന് പുറപ്പെടതെന്ന് സൂചനയുണ്ട്. തിരിച്ച് വന്നതും അങ്ങനെയാണെന്നാണ് സൂചന. ഇതിനിടയില്‍ ഷമി ദുബായില്‍ ഇറങ്ങി പലരുമായും ബന്ധപ്പെട്ടതായി സൂചനയുണ്ട്. ഇതില്‍ ഷമിക്ക് ബന്ധമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതുമായി പാകിസ്താന്‍ യുവതിയെ കുറിച്ച് പോലീസ് പ്രധാനമായി അന്വേഷിക്കുന്നുണ്ട്. ഇവര്‍ ഇന്ത്യയില്‍ വരാറുണ്ടായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം ടീമിനൊപ്പമാണോ ഷമി ദുബായില്‍ പോയതെന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്. ഇനി ഔദ്യോഗിക യാത്രയാണെങ്കില്‍ പോലീസിന് ഷമിക്കെതിരെ കുരുക്ക് മുറുക്കാനാവില്ല. അഥവാ വ്യക്തിപരമായ കാര്യത്തിനാണ് പോയതെങ്കില്‍ ഷമി ശരിക്കും കുടുങ്ങും. അതേസമയം ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന നിലപാടിലാണ് ഷമി

ബിസിസിഐ രേഖകള്‍

ബിസിസിഐ രേഖകള്‍

കൊല്‍ക്കത്ത പോലീസിന്റെ ആവശ്യപ്രകാരം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ മുഴുവന്‍ വിവരങ്ങള്‍ ബിസിസിഐ കൈമാറും. പോലീസുമായി എല്ലാവിധത്തിലും സഹകരിക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്. ഇത് ബോര്‍ഡിനെ കൂടി ബാധിക്കുമെന്ന വിഷയമാണെന്ന് വിലയിരുത്തലുണ്ട്. ഷമി ദുബായില്‍ എത്ര നേരം ചെലവിട്ടു എന്ന ചോദ്യമാണ് പോലീസിന് മുന്നിലുള്ളത്. എവിടെയാണ് ഷമി താമസിച്ചതെന്നും പോലീസിന്റെ മുന്നില്‍ ചോദ്യചിഹ്നമാണ്. അതേസമയം ബിസിസിഐ മാര്‍ഗനിര്‍ദേശപ്രകാരമാണോ ഷമി ദുബായില്‍ ഇറങ്ങിയതെന്നും അവിടെ സമയം ചെലവിട്ടതെന്നും അന്വേഷണത്തിന്റെ ഭാഗമാകും. എന്നാല്‍ ഇങ്ങനെയല്ലെങ്കില്‍ അത് ഗുരുതര വീഴ്ച്ചയാണ്. പോലീസിന്റെ നടപടി ചെറുതായി പോയാലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഷമിക്കെതിരെ കടുത്ത നടപടിയെടുക്കും. ആരോപണങ്ങളെ തുടര്‍ന്ന് ഷമി ഒന്നും നിയമവിധേയമല്ല ചെയ്തതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ഒത്തുതീര്‍പ്പ്

ഒത്തുതീര്‍പ്പ്

ഷമിക്കെതിരെ ഗാര്‍ഹിക പീഡനം, കൊലപ്പെടുത്താനുള്ള ശ്രമം എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഇതോടെ കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഷമിയുടെ ബന്ധുക്കള്‍ ഹസിന്‍ ജഹാന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഷമിയുടെ ബന്ധുക്കളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നതായി ഹസിന്റെ അഭിഭാഷകന്‍ സാക്കിര്‍ ഹുസൈന്‍ സ്ഥിരീകരിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഷമിയുടെ ബന്ധുക്കള്‍ ഇതുവരെ താനുമായി സംസാരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് ഹസിന്‍ പറഞ്ഞു. ഷമിക്ക് കേസ് തീര്‍ക്കുന്നതിനേക്കാള്‍ താല്‍പര്യം തന്നെ ഒഴിവാക്കാനാണെന്നും ഹസിന്‍ പറഞ്ഞു. ഈ വിഷയം സംസാരിച്ച് തീര്‍ക്കാനാണ് താല്‍പര്യമെന്ന് ഷമി പറഞ്ഞിട്ടുണ്ട്. അതിനായി ഹസിന്‍ പറയുന്ന ഏത് സ്ഥലത്ത് വേണമെങ്കിലും വരാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഷമി ഭാര്യയെ വധിക്കാന്‍ ശ്രമിച്ചു; വനത്തില്‍ കുഴിച്ചുമൂടാന്‍ പദ്ധതി!! ഉറക്കഗുളിക നല്‍കി, അന്വേഷണം

വിവാദത്തില്‍ ഷമിയുടെ ട്വിസ്റ്റ്, മകള്‍ക്ക് വേണ്ടി ഹസിനോട് സംസാരിക്കാം, എന്ത് വിട്ടുവീഴ്ച്ചയുമാവാം!

തേനിയിലെ അപകട കാരണം ഞെട്ടിക്കുന്നത്! രക്ഷാപ്രവര്‍ത്തനത്തിലും പിഴവ്, വനംവകുപ്പ് പ്രതിക്കൂട്ടില്‍!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kolkata police seek mohammed shamis details during south africa tour-from bcci

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്