രണ്ടാം ക്ലാസുകാരിയ്ക്ക് സ്കൂളിൽ പീഡനം: പുറത്തുപറഞ്ഞാല്‍ ജീവനോടെ കത്തിയ്ക്കും! പ്രതി അറസ്റ്റിൽ

  • Written By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം ക്ലാസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ നൃത്താധ്യാപകന്‍‍ അറസ്റ്റിൽ. കഴിഞ്ഞ ആറ് മാസമായി അധ്യാപകന്‍ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊൽക്കത്തയിലെ പ്രമുഖ കോണ്‍വെന്റ് സ്കൂളിലാണ് സംഭവം.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തുക. സൗത്ത് കൊല്‍ക്കത്തയിലെ ദേശപ്രിയ പാർക്കിന് അടുത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിലാണ് സംഭവം. സംഭവത്തില്‍ സ്കൂൾ‍ അധികൃതർ ഇതുവരെ പ്രസ്താവന പുറത്തിറക്കാനോ പ്രതികരിക്കാനോ തയ്യാറായിട്ടില്ല.

വിവരം വെളിപ്പെടുത്തി

വിവരം വെളിപ്പെടുത്തി

കുട്ടി സ്കൂളിൽ‍ പോകാൻ മടി കാണിച്ചതിനെ തുടർന്ന് അമ്മ കാരണം തിരക്കിയപ്പോഴാണ് നൃത്താധ്യാപകൻ സ്കൂളിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവം കുട്ടി വെളിപ്പെടുത്തുന്നത്. സംഭവമറിഞ്ഞ് കോപാകുലരായ രക്ഷിതാക്കൾ കുറ്റക്കാരനായ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിന് മുമ്പിൽ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

 രക്ഷിതാക്കളറിഞ്ഞാൽ...

രക്ഷിതാക്കളറിഞ്ഞാൽ...

സ്കൂളിൽ വച്ച് അധ്യാപകൻ അപര്യാദയായി പെരുമാറിയ വിവരം രക്ഷിതാക്കളോട് പറഞ്ഞാൽ ജീവനോടെ കത്തിക്കുമെന്ന് അധ്യാപകൻ ഭീഷണി മുഴക്കുകയായിരുന്നു. സംഭവം സ്കൂൾ അധികൃതർ‍ ഒതുക്കിത്തീർക്കാന്‍ ശ്രമിക്കുകയാണെന്നാണ് രക്ഷിതാക്കൾ‍ ഉന്നയിക്കുന്ന ആരോപണം.

 സുരക്ഷയില്ലെന്ന് പരാതി

സുരക്ഷയില്ലെന്ന് പരാതി


പെൺ‍കുട്ടികള്‍ക്കുള്ള കോണ്‍വെന്റ് സ്കൂളിൽ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. ക്യാമ്പസ്സിൽ ഒരിടത്ത് പോലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നത്

 പോലീസിനെ വിന്യസിച്ചു

പോലീസിനെ വിന്യസിച്ചു

രക്ഷിതാക്കളുടെ പ്രതിഷേധം അതിരുകടന്നതോടെ സ്കൂളിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി സ്കൂളിൽ പോലീസിനെ വിന്യസിക്കുകയായിരുന്നു. പ്രക്ഷോഭവുമായി സ്കൂളിലെത്തിയ രക്ഷിതാക്കളെ പ്രതിരോധിക്കുന്നതിന് വേണ്ടിയായിരുന്നു മൂന്നോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചത്. സംഭവത്തിൽ‍ സ്കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്കൂൾ അധതികൃതർ‍ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി സർക്കാർ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

 സ്കൂളുകൾ സുരക്ഷിത ഇടങ്ങളല്ല...

സ്കൂളുകൾ സുരക്ഷിത ഇടങ്ങളല്ല...

നേരത്തെ കൊൽക്കത്തയിലെ മറ്റൊരു സ്വകാര്യ സ്കൂളിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ നാല് അധ്യാപകർ‍ അറസ്റ്റിലായിരുന്നു. സ്കൂളിലെ കായികാധ്യാപകൻ ചോക്ലേറ്റ് നല്‍കാമെന്ന വാഗ്ധാനം നല്‍കി ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 2017 ഡിസംബറിലായിരുന്നു സംഭവം.

English summary
A dance teacher of a prominent girl’s school in West Bengal’s capital Kolkata was arrested on Friday for allegedly sexually harassing a Class 2 student for the last six months, police said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്