ശരീരത്തിനകത്ത് 150 പിന്നുകളുമായി ഒരാള്‍; അത്ഭുതമെന്ന് ഡോക്ടര്‍മാര്‍

  • Posted By:
Subscribe to Oneindia Malayalam

കോട്ട: ശരീരത്തിനകത്ത് 150 പിന്നുകളുമായി ഒരാള്‍ ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തുന്നു. രാജസ്ഥാനിലെ കോട്ട സ്വദേശി ബദ്രിലാല്‍ മീണ ഇതിനകം തന്നെ മൂന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. പിന്നുകള്‍ പുറത്തെടുക്കുമ്പോള്‍ വീണ്ടും ശരീരത്തില്‍ പിന്നുകളെത്തുകയാണ്. ഇത് എങ്ങിനെയാണെന്ന് തനിക്കറിയില്ലെന്നാണ് ബദ്രിലാല്‍ പറയുന്നത്.

കഴിഞ്ഞയാഴ്ച ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ രണ്ട് സര്‍ജറികളാണ് ചെയ്തത്. 100ഓളം പിന്നുകളും നീക്കം ചെയ്തു. ബദ്രിലാല്‍ മാനസിക വൈകല്യമുള്ള ആളായിരിക്കാമെന്നും ആരും കാണാതെ പിന്നുകള്‍ വിഴുങ്ങുന്നതാണെന്നിെ ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ബദ്രിലാല്‍ ഇക്കാര്യം നിഷേധിക്കുകയാണ്.

doctor

കോട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇയാളുടെ ശരീരത്തില്‍ പിന്നുകളുണ്ടെന്ന് ആദ്യം കണ്ടെത്തിയത്. ഇതിനുശേഷം ആറോളം ആശുപത്രികളും സന്ദര്‍ശിച്ചു. ദില്ലി റെയില്‍വെ ആശുപത്രിയില്‍വെച്ച് ചില പിന്നുകള്‍ ആദ്യം നീക്കം ചെയ്തിരുന്നു. അവിടെനിന്നും മാനിസക രോഗത്തിന് ചികിത്സിക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കില്‍ ഇയാള്‍ ഒരുക്കമായിരുന്നില്ല.

അടുത്തിടെയാണ് വീണ്ടും ശരീരവേദനയെ തുടര്‍ന്ന് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സിടി സ്‌കാനിന് വിധേയനക്കുന്നത്. ശരീരത്തിലെ എല്ലാ ഭാഗത്തും പിന്നുകളുള്ള കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇയാളുടെ മക്കള്‍ക്കോ ഭാര്യയ്‌ക്കോ പിന്നുകള്‍ എവിടെനിന്നും വരുന്നെന്ന് അറിയില്ല. മാനസിക വൈകല്യം തന്നെയായിരിക്കാമെന്ന് ഡോക്ടര്‍മാ ഉറപ്പിച്ചു പറയുന്നു. എന്നാല്‍, ഇല്ലാത്ത രോഗത്തിന് ചികിത്സിക്കാന്‍ കഴിയില്ലെന്നാണ് ബദ്രിലാല്‍ പറയുന്നത്.

English summary
Kota’s ‘pin man’ gets third surgery after metal pieces in his body go up to 150
Please Wait while comments are loading...