കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേളയില്‍ പങ്കെടുത്ത് വരുന്നവരോട് ക്വാറന്റീനില്‍ പ്രവേശിക്കണം, നിര്‍ദേശവുമായി കര്‍ണാടക

Google Oneindia Malayalam News

ബെംഗളൂരു: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അതില്‍ പങ്കെടുത്ത് വരുന്നവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഹരിദ്വാറില്‍ നിന്ന് കുംഭമേള കഴിഞ്ഞ് കര്‍ണാടകത്തിലേക്ക് വരുന്നവര്‍ സ്വയം ക്വാറന്റീനില്‍ പോകണമെന്നാണ് നിര്‍ദേശം. ഇവരോട് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി കൊവിഡ് കേസുകള്‍ കൂടുന്നതിനിടെയാണ് ഈ തീരുമാനം.

1

കര്‍ണാടക ആരോഗ്യ മന്ത്രി സുധാകര്‍ റെഡ്ഡി നിര്‍ദേശങ്ങള്‍ ട്വീറ്റ് ചെയ്തു. ഇവര്‍ എത്രയും പെട്ടെന്ന് തന്നെ സ്വയം ഐസൊലേഷനില്‍ പ്രവേശിക്കണം. തീര്‍ത്ഥാടകര്‍ അവരുടെ ദൈനംദിന കാര്യങ്ങള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം ചെയ്യണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കര്‍ശന നിര്‍ദേശങ്ങള്‍ ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ സര്‍വീസസ് കമ്മീഷണര്‍ കെവി ത്രിലോക് ചന്ദ്രയും പുറപ്പെടുവിച്ചിട്ടുണ്ട്. കുംഭമേള സന്ദര്‍ശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നയം കൊണ്ടുവന്നിട്ടുണ്ട്. അത് പാലിക്കാന്‍ എല്ലാ തീര്‍ത്ഥാടകരുടെ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

കുംഭമേളയില്‍ നിന്ന് മടങ്ങുമ്പോള്‍ ഇവര്‍ വീടുകളില്‍ ക്വാറന്റീന് വേണ്ട കാര്യങ്ങള്‍ ചെയ്യണം. അടിയന്തരമായി കൊവിഡ് ടെസ്റ്റ് നടത്തണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് തന്നെ നടത്തണം. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമേ മറ്റ് കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ പാടുള്ളൂ എന്നും ത്രിലോക് ചന്ദ്ര പറഞ്ഞു. അതേസമയം കുംഭമേളയില്‍ ഇത്തവണ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കുംഭസ്‌നാന്‍ വലിയ വിവാദവുമായിരുന്നു. എന്നാല്‍ ചടങ്ങില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനോ റദ്ദാക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതാണ് വ്യാപക വിമര്‍ശനത്തിന് കാരണമായത്.

English summary
kumb mela returneed should isolate themselves says karnataka government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X