എഞ്ചിനീയര്‍മാര്‍ക്ക് അറിയാമോ..? പരശുരാമന്‍ എഞ്ചിനീയര്‍ ആയിരുന്നുവെന്ന്!!

  • Posted By: നിള
Subscribe to Oneindia Malayalam

പനാജി: എഞ്ചിനീയര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളം മഴുവെറിഞ്ഞ സൃഷ്ടിക്കപ്പെട്ടു എന്ന പരിചിതമായ ഐതിഹ്യത്തിലെ ഹീറോ പരശുരാമന്‍ എഞ്ചിനീയറായിരുന്നവെന്ന്... എഞ്ചിനീയര്‍മാരില്‍ എത്ര പേര്‍ക്ക് ഇക്കാര്യം. അറിയാം..? അറിയില്ലെങ്കില്‍ കേട്ടോളൂ, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റേതാണ് കണ്ടെത്തല്‍. കേരളം മാത്രമല്ല, ഗോവ സൃഷ്ടിച്ചതും പരശുരാമന്‍ ആണെന്നാണ് ഐതിഹ്യം.

എഞ്ചിനീയര്‍മാരുടെ ദിനമായ ഇന്നലെ ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മനോഹര്‍ പരീക്കര്‍. ഗോവ സൃഷ്ടിച്ചത് പരശുരാമന്‍ ആണെന്നാണ് വിശ്വസിക്കപ്പെടുന്നതെന്നും പരശുരാമന്‍ അക്കാലത്തെ എഞ്ചിനീയര്‍മാരുടെ ഗണത്തില്‍ പെടുമെന്നാണ് താന്‍ കരുതുന്നതെന്നും മനോഹര്‍ പരീക്കര്‍ പറയുന്നു.

manohar-parrikar

എഞ്ചിനീയറിങ്ങ് എന്നത് ഭാരതത്തില്‍ നിലനിന്നിരുന്ന ഏറ്റവും പഴക്കമുള്ള കലാ വൈദഗ്ധ്യമാണ്. എന്നാല്‍ ഈ നൂറ്റാണ്ടിലാണ് എഞ്ചിനീയറിങ്ങിന് ഏറ്റവുമധികം അംഗീകാരം ലഭിക്കുന്നത്. ഹസ്തിനപുരവും പാണ്ഡവരുടെ കൊട്ടാരവും ഉദാഹരണമായും പരീക്കര്‍ ചൂണ്ടിക്കാട്ടി. 1000 വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ നമ്മള്‍ അത്തരം സാങ്കേതിവ വിദ്യകള്‍ ഉപയോഗിച്ചിരുന്നുവെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Lord Parshuram must have been an engineer: Manohar Parrikar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്