കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിന് അടുത്ത അടി; രാജ് താക്കറെക്ക് രണ്ട് മന്ത്രി പദവി ഓഫര്‍ ചെയ്ത് ഷിന്‍ഡെ... ഇനി കളി മാറും

Google Oneindia Malayalam News

മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രി പദം നഷ്ടമായ പിന്നാലെ വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ അടുത്ത നീക്കം തുടങ്ങി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഷിന്‍ഡെ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെയുമായി സംസാരിച്ചു. രാജ് താക്കറെയുടെ പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ക്ക് മന്ത്രി പദവി നല്‍കാനാണ് ഷിന്‍ഡെയുടെ നീക്കം. അങ്ങനെ സംഭവിച്ചാല്‍ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയാകും.

പുതിയ നീക്കത്തിന് പിന്നില്‍ ബിജെപിയുടെ തന്ത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേനയില്‍ നിന്ന് അകന്ന രാജ് താക്കറെ പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ഉദ്ധവുമായി തര്‍ക്കത്തില്‍ കഴിയുകയുമാണ്. തീവ്ര ഹിന്ദുത്വം പറയുന്ന രാജ് താക്കറെയെ കൂടെ നിര്‍ത്താനാണ് ഷിന്‍ഡെ പക്ഷത്തിന്റെ നീക്കം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

'തോറ്റ എംഎല്‍എയ്ക്ക് അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്‌നേഹവും'; ബല്‍റാം-ജലീല്‍ പോര് കനക്കുന്നു'തോറ്റ എംഎല്‍എയ്ക്ക് അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്‌നേഹവും'; ബല്‍റാം-ജലീല്‍ പോര് കനക്കുന്നു

1

എംഎന്‍എസില്‍ നിന്നുള്ള പ്രമുഖരെ മന്ത്രി പദവി നല്‍കി കൂടെ നിര്‍ത്താനാണ് ഏകനാഥ് ഷിന്‍ഡെയുടെ നീക്കം. കൂടുതല്‍ ശക്തരാകുക എന്ന ലക്ഷ്യത്തോടെയാണിത്. ഷിന്‍ഡെയും രാജ് താക്കറെയും കഴിഞ്ഞ ദിവസം ടെവിഫോണില്‍ സംസാരിച്ചിരുന്നു. ഈ ചര്‍ച്ചയ്ക്കിടെ രണ്ടു മന്ത്രി പദവി നല്‍കാമെന്ന് ഷിന്‍ഡെ വാഗ്ദാനം നല്‍കി എന്നാണ് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

2

ബാല്‍താക്കറെ മുന്നോട്ടുവച്ച ഹിന്ദുത്വത്തില്‍ നിന്ന് ഉദ്ധവ് താക്കറെ അകന്നു എന്നാണ് ഏകനാഥ് ഷിന്‍ഡെയുടെ വാദം. എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികളുമായി ഒരിക്കലും യോജിച്ചുപോകാന്‍ സാധിക്കില്ലെന്നും യോജിക്കുകയാണെങ്കില്‍ ബിജെപിയുമായി മാത്രമേ സാധിക്കൂ എന്നും ഷിന്‍ഡെ പറയുന്നു. തീവ്ര ഹിന്ദുത്വം പറയുന്ന നേതാവാണ് രാജ് താക്കറെ. ബിജെപി, ഷിന്‍ഡെ, രാജ് താക്കറെ എന്ന സഖ്യത്തിനാണ് മഹാരാഷ്ട്രയില്‍ സാധ്യത തെളിയുന്നത്.

3

ഏകനാഥ് ഷിന്‍ഡെയും രാജ് താക്കറെയും തീവ്ര ഹിന്ദുത്വം പറയുന്നവരാണ്. അതാണ് ബാല്‍ താക്കറെയുടെ രീതി എന്ന് ഇരുവരും അവകാശപ്പെടുന്നു. യഥാര്‍ഥ ശിവസൈനികര്‍ ഞങ്ങളാണ് എന്നാണ് ഇവരുടെ വാദം. അടുത്തിടെ തീവ്ര ഹിന്ദുത്വം പറഞ്ഞ് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു രാജ് താക്കറെ. ബാങ്ക് വിളി-ഹനുമാന്‍ ചാലിസ വിവാദത്തിന് എരിവ് പകര്‍ന്നത് രാജ് താക്കറെ ആയിരുന്നു.

4

മുസ്ലിം പള്ളികളിലെ ബാങ്ക് വിളി നിരോധിക്കണമെന്നായിരുന്നു രാജ് താക്കറെയുടെ ആവശ്യം. ഉച്ച ഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കാന്‍ സമ്മതിക്കരുതെന്ന് അദ്ദേഹം ഉദ്ധവ് താക്കറെയുടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മൈക്കിലെ ബാങ്ക് വിളി തടഞ്ഞില്ലെങ്കില്‍ പള്ളികള്‍ക്ക് മുമ്പില്‍ ഹനുമാന്‍ ചാലിസ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്ന് വലിയ വിവാദമായ സംഭവം ഉദ്ധവ് സര്‍ക്കാര്‍ സമവായത്തോടെ പരിഹരിക്കുകയായിരുന്നു.

ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര

5

ഏകനാഥ് ഷിന്‍ഡെ വളരെ ആദരവോടെ കാണുന്ന വ്യക്തിയാണ് ആനന്ദ് ദിഘെ. ഇദ്ദേഹത്തിന് കൂടുതല്‍ താല്‍പ്പര്യം രാജ് താക്കറെയോടാണ്. രാജ് താക്കറെക്കാണ് ബാല്‍താക്കറെയുടെ പാരമ്പര്യം നിലനിര്‍ത്താന്‍ സാധിക്കുക എന്നാണ് ആനന്ദ് ദിഘെയുടെ നിലപാട്. ഇദ്ദേഹത്തിന്റെ സ്വാധീനം കൂടിയാണ് ഷിന്‍ഡെയും രാജ് താക്കറെയും ഒരു കുടക്കീഴില്‍ വരുന്നതിലേക്ക് നയിക്കുന്നത്.

6

ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരമേറ്റ പിന്നാലെ രാജ് താക്കറെ അഭിനന്ദനവുമായി രംഗത്തുവന്നിരുന്നു. വളരെ സന്തോഷം നല്‍കുന്ന സമയമാണിത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. താങ്കള്‍ക്ക് കിട്ടിയ അവസരം മികച്ച രീതിയില്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ചുവടിലും ജാഗ്രതയായിരിക്കുക എന്നും രാജ് താക്കറെ അഭിനന്ദന കുറിപ്പില്‍ സൂചിപ്പിച്ചു.

7

അതേസമയം, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. ജൂലൈ 4നാണ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ്. 288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയിലേത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 144 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ വിശ്വാസ വോട്ട് തേടുന്നതില്‍ ആശങ്ക വേണ്ട. 105 അംഗങ്ങളാണ് ബിജെപിക്ക്. ഷിന്‍ഡെക്കൊപ്പം 40 പേരുമുണ്ട്. ഇതിന് പുറമെ നിരവധി സ്വതന്ത്രരും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Maharashtra: Eknath Shinde Offered Two Cabinet Seat to Raj Thackeray's MNS- Says Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X